ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 31531 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.36475 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 27.84 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 36475 ആകെ ഡിസ്ചാര്‍ജ് : 1581457 ഇന്നത്തെ കേസുകള്‍ : 31531 ആകെ ആക്റ്റീവ് കേസുകള്‍ : 600147 ഇന്ന് കോവിഡ് മരണം : 403 ആകെ കോവിഡ് മരണം : 21837 ആകെ പോസിറ്റീവ് കേസുകള്‍ : 2203462 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 16 May 2021
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61%;കേരളത്തിൽ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്.
സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreകിസാൻ സമ്മാൻ നിധി; 55 ലക്ഷം കർഷകർക്ക് ലഭിച്ചത് 985.61 കോടി രൂപ; പിന്നെ സംസ്ഥാന സർക്കാറിൻ്റെ 4000 രൂപയും.
ബെംഗളൂരു : പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധിയിലൂടെ വിതരണം ചെയ്തത് 985.61 കോടി രൂപ. 55 ലക്ഷത്തോളം കർഷകരുടെ അക്കൗണ്ടുകളിലാണ് ഈ തുക നിക്ഷേപിക്കപ്പെട്ടത്. 2019 ഫെബ്രുവരി ഒന്നു മുതൽ 2021 മാർച്ച് 30 വരെയുള്ള കാലയളവിലാണ് സഹായം ലഭ്യമായത്. ഒരു അപേക്ഷകന് പരമാവധി 6000 രൂപയാണ് ലഭിക്കുന്നത്. ഇത് 3 ഘട്ടങ്ങളിലായാണ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നത്. കേന്ദ്രത്തിൻ്റെ സഹായത്തിന് പുറമെ സംസ്ഥാന സർക്കാർ കർഷകർക്ക് 4000 രൂപ സഹായമായി നൽകുന്നുണ്ട്.ഇതിനായി 2891.70 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്.
Read Moreമജെസ്റ്റിക്കിൽനിന്ന് എയർപോർട്ടിലെക്ക് ഇനി 4 ബസ്സുകൾ മാത്രം
ബെംഗളൂരു: നഗരത്തിലെ മറ്റു ബസ് ടെർമിനലുകളിൽനിന്ന് എയർപോർട്ടിലെക്കുള്ള എല്ലാ സർവീസും റദ്ദാക്കിയതിന് പിന്നാലെ മജെസ്റ്റിക്കിൽനിനുള്ള എ.സി. ബസ് സർവീസ്സുകൾ ബി.എം.ടി.സി. വെട്ടിക്കുറച്ചു. മജെസ്റ്റിക് ബസ് ടെർമിനലിൽനിന്ന് ദിവസേന ഇനി എയർപോർട്ടിലെക്ക് 4 ബസ്സുകൾ മാത്രമായിരിക്കും ഓടുന്നത്. ലോക്ഡൗണിൽ യാത്രക്കാർ കുറഞ്ഞതോടെയാണ് ഈ തീരുമാനം. കഴിഞ്ഞദിവസംവരെ മജെസ്റ്റിക്കിൽനിന്ന് ആറു ബസുകൾ ദിവസേന 22 ട്രിപ്പുകൾ നടത്തിയിരുന്നുവെന്നും എന്നാൽ, ഇപ്പോൾ നാലു ബസുകൾ 15 ട്രിപ്പുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും ബി.എം.ടി.സി. അധികൃതർ അറിയിച്ചു. ഒരോ ബസിലും സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പരമാവധി 22 യാത്രക്കാരെ മാത്രമാണ്…
Read Moreലോക്ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ നീക്കം?
ബെംഗളൂരു: ലോക്ഡൗൺ നീട്ടിയത് മൂലം കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലും ഡല്ഹിയിലുമൊക്കെ കോവിഡ് കേസുകൾ കുറയ്ക്കാൻ സാധിച്ചെന്നും അതിനാൽ സംസ്ഥാനത്തും വ്യാപനം കുറയണമെങ്കിൽ മെയ് 24വരെ ഇപ്പോഴുള്ള പതിനാല് ദിവസത്തെ ലോക്ഡൗൺ നീട്ടണമെന്നും റെവന്യൂ മന്ത്രി ആർ. അശോക മാധ്യമങ്ങളോട് വെളിപ്പെടുത്തി. ലോക്ഡൗൺ കാലാവധി അവസാനിക്കാനാകുമ്പോൾ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച കർഫ്യൂവും ഇപ്പോഴത്തെ ലോക്ഡൗണും കാരണം ബെംഗളൂരുവിൽ കോവിഡ് വ്യാപനം കുറഞ്ഞുവന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിൽ 27-നായിരുന്നു കോവിഡിന്റെ രണ്ടാംതരംഗത്തിൽ രോഗവ്യാപനം കുതിച്ചുയർന്നതിനെത്തുടർന്ന് കർഫ്യൂ ഏർപ്പെടുത്തിയത്. ഇതുകൊണ്ട്…
Read Moreശിശു സംരക്ഷണത്തിനും ചികിത്സക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് കെ.എസ്.സി.പി.സി.ആർ.
ബെംഗളൂരു: കൊറോണ വൈറസ് പാൻഡെമിക്കിന്റെ മൂന്നാമത്തെ തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നുള്ള വിദഗ്ദ്ധരുടെ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷൻ (കെഎസ്‌സിപിസിആർ) 30 ജില്ലകളിലുടനീളം ശിശു സംരക്ഷണത്തിനും ചികിത്സക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കർണാടകയിലെ മൊത്തം ജനസംഖ്യയുടെ 36 മുതൽ 40 ശതമാനം വരെ 18 വയസോ അതിൽ താഴെയോപ്രായമുള്ളവരാണ്. 18 വയസ്സിന് താഴെയുള്ള ആളുകൾക്ക് ഒക്ടോബറിന് മുമ്പ് കുത്തിവയ്പ് നൽകാനുള്ള സാധ്യത കുറവായതിനാൽ, അവർ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ രോഗസാധ്യത ഉള്ളവരായി തുടരും, ” എന്ന് കെഎസ്പിസിപിആർ ചെയർമാൻ ഫാ. ആന്റണി സെബാസ്റ്റ്യൻ…
Read Moreസ്വന്തം വസതിയിൽ കോവിഡ് കെയർ സെന്റർ ഒരുക്കി സംസ്ഥാന ആഭ്യന്തരമന്ത്രി
ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികൾക്ക് കിടക്കകൾ കണ്ടെത്താൻ സംസ്ഥാനത്തെ ആളുകൾ പാടുപെടുന്നതിനിടെ, സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മ ഹവേരി ജില്ലയിലെ ഷിഗാവ് പട്ടണത്തിലുള്ള തന്റെ വീട് കോവിഡ് കെയർ സെന്ററായി മാറ്റി. ബസവരാജ് ബോമ്മായുടെ വസതിയിൽ ഇപ്പോൾ 50 രോഗികളെ പാർപ്പിക്കാൻ കഴിയും. രോഗികളെ പരിചരിക്കുന്നതിനായി ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളെയും മന്ത്രി ഇവിടെ നിയോഗിച്ചിട്ടുണ്ട്. “കിടക്കകളും 50 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പടെ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടും കൂടിയ കോവിഡ് കെയർ സെന്റർ എന്റെ വീടിന്റെ പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സംഘം കോവിഡ് 19 രോഗികൾക്ക് അവിടെ ചികിത്സ…
Read Moreരണ്ടാം തരംഗത്തിലും കോവിഡ് രോഗികൾക്ക് ആശ്വാസവുമായി മലയാളി സംഘടനകൾ;പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മലയാളം മിഷൻ.
2020 മാർച്ച് മാസം ആദ്യവാരത്തിലാണ് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിസന്ധി ബെംഗളൂരുവിൽ പൊട്ടിപ്പുറപ്പെട്ടത്. ബെംഗളൂരുവിലെ മലയാളി സമൂഹത്തെ എങ്ങിനെ ഈ വിഷമ സന്ധിയിൽ സഹായിക്കാം എന്ന ചിന്തയിൽ നിന്നാണ് മലയാളം മിഷൻ കർണാടക ചാപ്റ്റർ ന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ എല്ലാ മലയാളി സംഘടനകളെയും സംഘടിപ്പിച്ചുകൊണ്ട് കോവിഡ് അനുബന്ധ പ്രവർത്തങ്ങൾക്കുവേണ്ടി ഒരു ഹെല്പ് ഡെസ്ക് രൂപീകരിച്ചത്. ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാവരും ഈ സദുദ്യമത്തോട് കഴിഞ്ഞ ഒരു വർഷത്തിൽപരമായി നിർലോഭം സഹകരിച്ചു പ്രവർത്തിക്കുന്നു. ഈ മഹത്തായ പ്രവർത്തനത്തിൽ സഹകരിച്ച, ബെംഗളൂരുവിലെ എല്ലാ സന്നദ്ധ…
Read Moreമൂന്നാം തരംഗത്തെ നേരിടാൻ കർണാടക: 3 കോടി വാക്സിനുകൾക്ക് കൂടി ഓർഡർ നൽകി; ഡോ:ദേവി ഷെട്ടിയുടെ നേതൃത്വത്തിൽ പ്രത്യേക ദൗത്യസേന.
ബെംഗളൂരു : മൂന്നാം കോവിഡ് തരംഗത്തെ നേരിടാൻ ആസൂത്രണങ്ങളുമായി സർക്കാർ.നാരായണ ഹെൽത്ത് ചെയർമാൻ ഡോ: ദേവി പ്രസാദ് ഷെട്ടിയെ അധ്യക്ഷനാക്കി പ്രത്യേക ദൗത്യസേന രൂപീകരിച്ചു. ഒക്ടോബർ – നവംബറിൽ സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ട് എന്നാണ് സാങ്കേതിക ഉപദേശക സമിതി അറിയിച്ചത്. അതിന് മുമ്പ് കുത്തിവെപ്പ് നൽകാൻ കഴിഞ്ഞില്ലെങ്കിൽ കൂടുതൽ നഷ്ടങ്ങളുണ്ടാക്കും. ഈ സാഹചര്യത്തിൽ 18-45 വയസ്സുള്ളവർക്കായി വാക്സിൻ പുന:രാരംഭിക്കാൻ 3 കോടി ഡോസ് വാക്സിനുകൾക്ക് കൂടി ഓർഡർ നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. മൊത്തം ഓർഡർ ചെയ്തത് ഇതുവരെ 5 കോടിയായി, മാത്രമല്ല വാക്സിനേഷൻ…
Read More