ബെംഗളൂരു: ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 24 പേര്‍ മരിച്ചെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.
Karnataka | 24 patients, including COVID-19 patients, died at Chamarajanagar District Hospital due to oxygen shortage & others reasons in last 24 hours. We are waiting for the death audit report: District Incharge Minister Suresh Kumar
(Visuals from outside the hospital) pic.twitter.com/8wEOkEEBvm
— ANI (@ANI) May 3, 2021
മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. പൊലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Karnataka: Chamrajnagar District Incharge Minister S Suresh Kumar orders inquiry into the death of 24 patients at the district hospital; says, "strict action will be taken against those who are responsible for the shortage of oxygen supply to the hospital."
— ANI (@ANI) May 3, 2021
മൈസൂരില്‍ നിന്ന് ഓക്സിജന്‍ കിട്ടിയില്ലെന്ന് ജില്ലാ ഭരണകൂടം പറയുന്നു. എന്നാല്‍, ഓക്സിജന്‍ അയച്ചിരുന്നെന്ന് മൈസൂര്‍ കളക്ടര്‍ പറയുന്നു. ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കാരണക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചാമരാജ നഗര്‍ ജില്ല അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.