ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 37733 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.21149 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 23.82%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 21149 ആകെ ഡിസ്ചാര്‍ജ് : 1164398 ഇന്നത്തെ കേസുകള്‍ : 37733 ആകെ ആക്റ്റീവ് കേസുകള്‍ : 421436 ഇന്ന് കോവിഡ് മരണം : 217 ആകെ കോവിഡ് മരണം : 16011 ആകെ പോസിറ്റീവ് കേസുകള്‍ : 1601865 ഇന്നത്തെ പരിശോധനകൾ :…
Read MoreDay: 2 May 2021
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37%;കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്.,…
Read Moreബെളഗാവിയിലും ബസവകല്യാണയിലും ബി.ജെ.പി.;മസ്കിയിൽ കോൺഗ്രസ്;കേരളത്തിലും പശ്ചിമ ബംഗാളിലും ആസാമിലും തുടർഭരണം; തമിഴ്നാട്ടിലും പുതുച്ചേരിയിലും ഭരണമാറ്റം.
ബെംഗളൂരു : കർണാടകയിൽ നടന്ന 3 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ രണ്ടിടത്ത് ബി.ജെ.പി.യും ഒരിടത്ത് കോൺഗ്രസും ജയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ബെളഗാവി ലോക്സഭാ മണ്ഡലത്തിൽ അവിടത്തെ മുൻ എംപി.യും കേന്ദ്ര റയിൽവേ സഹമന്ത്രിയുമായിരുന്ന സുരേഷ് അംഗദിയുടെ പത്നി മംഗള അംഗദി 3000 ൽ പരം വോട്ടുകൾക്ക് ജയിച്ചു, കോൺഗ്രസ് സീനിയർ നേതാവായ സതീഷ് ജാർക്കിഹോളിയെ ആണ് അവർ തോൽപ്പിച്ചത്.രണ്ട് പേരും നാല് ലക്ഷത്തിന് മുകളിൽ വോട്ടുകൾ നേടിയിരുന്നു. ബസവ കല്യാണിൽ ബിജെപിയുടെ ശരണുസലഗർ കോൺഗ്രസിൻ്റെ മല്ലമ്മയെ തോൽപ്പിച്ചു. മസ്കിയിൽ കോൺഗ്രസിൻ്റെ ബസവന ഗൗഡ തുർവിഹാൽ…
Read More18- 45 വയസ് വാക്സിനേഷൻ ആരംഭിച്ച് കർണാടക.
ബെംഗളൂരു : 18-45 വയസു വരെ ഉളളവരുടെ കോവിഡ് വാക്സിനേഷൻ ആരംഭിച്ച് കർണാടക. ഈ വിഭാഗത്തിൻ്റെ വാക്സിനേഷൻ വൈകുമെന്ന് മുൻപ് അറിയിച്ചിരുന്നു എങ്കിലും 4 ലക്ഷം ഡോസുമായി ഇന്നലെ കുത്തിവെപ്പ് ആരംഭിക്കുകയായിരുന്നു. ചടങ്ങ് മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു, വാക്സിൻ ക്ഷാമം 2 ദിവസത്തിനകം പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഓർഡർ ചെയ്ത കോവി ഷീൽഡ് വാക്സിൻ എത്താത്തതിനാൽ വാക്സിനേഷൻ വൈകുമെന്ന് മുൻപ് ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. എന്നാൽ 18 വയസിന് മുകളിൽ ഉള്ളവർക്ക് മെയ് ഒന്നിനു രാജ്യവ്യാപകമായി വാക്സിനേഷൻ തുടങ്ങേണ്ടതിനാൽ…
Read Moreനഗരത്തിലെ താൽക്കാലിക കോവിഡ് 19 ഐസിയുവിൽ സിസിടിവികൾ; രോഗികൾക്ക് ബന്ധുക്കളെ കാണാൻ സൗകര്യം.
ബെംഗളൂരു: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസമായി എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് നഗരത്തിലെ കെ സി ജനറൽ ആശുപത്രി ഐസിയുവിൽ കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ബന്ധുക്കൾക്ക് അവരുടെ പ്രിയപ്പെട്ടവരെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ സിസിടിവി സ്ക്രീനിലൂടെ കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നു. ഈ സ്ക്രീനിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഒരു ക്യാമറ രോഗികൾക്ക് ബന്ധുക്കളുടെ ദൃശ്യങ്ങൾ നൽകുന്നു. 45 കിടക്കകളുള്ള ഈ താൽക്കാലിക ഐസിയു സംസ്ഥാനത്തെ സർക്കാർ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട സൗകര്യങ്ങളിൽ ഒന്നാണ്. “ഞങ്ങൾ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു, പ്രതിദിനം 60,000 രൂപയാണ്…
Read Moreപലചരക്കു കടകളുടേയും പാൽ ഉൽപ്പന്നങ്ങളുടെയും സമയത്തിൽ മാറ്റം.
ബെംഗളൂരു: കോവിഡ് കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിൽ പല ചരക്കു കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. മുൻപ് രാവിലെ 6 മണി മുതൽ 10 മണിവരെ മാത്രം അനുവദിച്ചിരുന്ന പലചരക്ക് കടകൾ ഉച്ചക്ക് 12 മണി വരെ നീട്ടി. വണ്ടികളിൽ പച്ചക്കറി വിൽക്കുന്നവർക്ക് വൈകുന്നേരം 6 മണി വരെ കച്ചവടം നടത്താം എന്നാൽ അധിക വില ഈടാക്കാൻ പാടില്ല. പാലുൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ തുറക്കാം.
Read Moreപ്രമുഖ ആശുപത്രികളിലും പ്രവേശനം ലഭിച്ചില്ല; കോവിഡ് ബാധിച്ച് മലയാളി നിര്യാതനായി
ബെംഗളൂരു: കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി പ്രസന്നകുമാറാണ് (56) ആശുപത്രിയിൽ പ്രവേശനം ലഭിക്കാത്തതിനാൽ മരിച്ചത്. പലതവണ സഹായം ആവശ്യപ്പെട്ട് കോർപ്പറേഷന്റെ ഹെൽപ്പ്ലൈനിൽ വിളിച്ചിട്ടും കാര്യമായ മറുപടി ലഭിച്ചില്ലെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. വീട്ടിൽ ക്വാറന്റിനിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഇലക്ട്രോണിക് സിറ്റിയിലെ കാവേരി ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെ കിടക്ക ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ബൊമ്മസാന്ദ്രയിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിടക്ക ഒഴിവുണ്ടായിരുന്നില്ല. ഈ സമയം ഓക്സിജൻ ലെവൽ 47 ശതമാനമായിരുന്നു. അവിടന്ന് എം.എസ്. രാമയ്യ…
Read Moreകർഫ്യൂ നിയമലംഘനം 100 കണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തു;പിഴ ചുമത്തിയത് കോടികൾ.
ബെംഗളൂരു : നഗരത്തിന്റെ പലഭാഗങ്ങളിലും കർഫ്യൂ ലംഘിക്കപ്പെടുന്നതായുള്ള വിവരത്തെത്തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ കമാൽ പന്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തി. കൃത്യമായ കാരണങ്ങളില്ലാതെ നിരത്തിലിറങ്ങിയ 5085 വാഹനങ്ങൾ വെള്ളിയാഴ്ചവരെ പോലീസ് പിടിച്ചെടുത്തു. 4632 ഇരുചക്രവാഹനങ്ങളും 205 ഓട്ടോറിക്ഷകളും 248 കാറുകളുമാണ് പിടിച്ചെടുത്തത്. കോടതിയെ സമീപിച്ച ശേഷം ഉടമകൾക്ക് വാഹനം കൊണ്ടുപോകാമെന്ന് പോലീസ് പറഞ്ഞു. അതേ സമയം നഗരത്തിൽ കർഫ്യൂ നിയമങ്ങൾ ലംഘിക്കുകയും മാസ്ക് ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തവരിൽനിന്ന് പോലീസ് പിഴയായി ഈടാക്കിയത് 2.57 കോടി രൂപ. ഏപ്രിൽ ഒന്നിനും 29-നും…
Read Moreമെയ് 4 മുതൽ ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരളം
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കേരളവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. മെയ് 4 മുതൽ മെയ് 9 വരെ ഒരാഴ്ചത്തേക്ക് കേരളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഈ നിയന്ത്രണങ്ങൾ മെയ് 1, 2 തീയതികളിലും ബാധകമാണ്. കോവിഡ് കേസുകൾ നിയന്ത്രണാതീതമാക്കാൻ ചീഫ് സെക്രട്ടറി 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ആണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്. ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാന യാത്രകൾ എന്നിവ അനുവദനീയമാണ്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനൽ, സ്റ്റോപ്പുകൾ,…
Read More