പി.എം.എസ്.എസ്.വൈ ആശുപത്രിയെ കോവിഡ് ചികിത്സക്കായ് മാറ്റിവെക്കാനൊരുങ്ങി സർക്കാർ.

ബെംഗളൂരു: വിക്ടോറിയ ആശുപത്രിയോട് ചേർന്ന് കിടക്കുന്ന  200 കിടക്കകളുള്ള ബെംഗളൂരു മെഡിക്കൽ കോളേജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ പ്രത്യേക കോവിഡ്19 ആശുപത്രിയാക്കി മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് ബെംഗളൂരുവിൽ കോവിഡ് കിടക്കകൾക്കായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് സഹായകമാകും പ്രധാനമന്ത്രി സ്വസ്ത്യ സുരക്ഷാ യോജന (പിഎംഎസ്എസ് വൈ ) പദ്ധതിയുടെ കീഴിൽ ആരംഭിച്ചആശുപത്രിയിൽ ഇന്റൻസീവ് കെയർ യൂണിറ്റ് (ഐസിയു), വെന്റിലേറ്ററുകൾ, ഓക്സിജൻ കിടക്കകൾ  എന്നീ സൗകര്യങ്ങൾ ഉണ്ട്. ഈ ആശുപത്രി കോവിഡ് 19 രോഗികൾക്കായി നാല് ദിവസത്തിനുള്ളിൽ തയ്യാറാകും. ഓർത്തോപീഡിക്, ന്യൂറോളജി, കാർഡിയോ, പീഡിയാട്രിക്, മറ്റ് വകുപ്പുകൾക്ക് കീഴിലുള്ള കേസുകളുടെ ചികിത്സക്കായി  നിരവധി…

Read More

കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ ? സമ്പൂർണ ലോക്ക് ഡൗൺ ഉണ്ടാകുമോ ? ഇന്ന് നിർണായക യോഗം.

ബെംഗളൂരു : കോവിഡ് രോഗബാധ അനിയന്ത്രിതമായി ഉയരുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ നിലവിലുള്ളതിനേക്കാൾ  കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്ന സൂചനയുമായി സർക്കാർ. കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും പ്രവൃത്തി ദിവസങ്ങളിലേക്ക് കൂടി നീട്ടാനാണ് സർക്കാർ ആഗ്രഹിക്കുന്നത് എന്ന് ചീഫ് സെക്രട്ടറി പി.രവി കുമാർ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗത്തിൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കടുത്ത നിയന്ത്രണങ്ങളും തീരുമാനവും എടുക്കേണ്ട സമയമാണ് ഇതെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി നിർദേശിച്ചിരുന്നു. സംസ്ഥാനത്ത് പ്രതിദിന കോവിഡ് വ്യാപനം ഇന്നലെ 30000 കടന്നിരുന്നു അത്…

Read More

ഈ മാസം ഇതുവരെ നഗരത്തിൽ റിപ്പോർട്ട് ചെയ്തത് ആയിരത്തിൽ അധികം കോവിഡ് മരണങ്ങൾ

ബെംഗളൂരു: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം 1093 കോവിഡ് മരണങ്ങൾ ഈമാസം നഗരത്തിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 15 നും 24 നും ഇടയിൽ 760 മരണങ്ങൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ആദ്യരണ്ടാഴ്ചയ്ക്കുള്ളിൽ 333 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് നഗരത്തിൽ ആയിരത്തിലധികം മരണങ്ങൾ ഒരു മാസത്തിൽ  റിപ്പോർട്ട് ചെയ്യുന്നത് . 971 മരണങ്ങൾ ആണ് ഇതിന് മുൻപ് നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന  പ്രതിമാസ മരണസംഖ്യ. 2020 സെപ്റ്റംബറിൽ ആയിരുന്നു ഇത്. ഈ മാസത്തിൽ…

Read More

നഗരത്തിൽ നിന്നുള്ള കോവിഡ് രോഗികൾ ചികിത്സക്കായ്‌ മംഗളൂരുവിലേക്കും

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ  നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത കുറവ്, ചില കോവിഡ് രോഗികളെ ദക്ഷിണ കന്നഡയിൽ ചികിത്സ തേടാൻ നിർബന്ധിതരാക്കുന്നു. ഇത്തരത്തിൽ നഗരത്തിൽ നിന്നും ചികിത്സതേടി എത്തിയ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉള്ളതായി ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിരീക്ഷിച്ചു. “ഞങ്ങൾ അവർക്ക് ചികിത്സ നിഷേധിക്കുന്നില്ല. എന്നാൽ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള രോഗികളുടെ എണ്ണം കൂടുന്നത് ഇവിടുത്തെ ചികിത്സ സംവിധാനത്തെ ബാധിക്കാൻ സാധ്യതയുണ്ട്, ” എന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര പറഞ്ഞു. ബെംഗളൂരു,…

Read More

എ.ഐ.എം.എ.ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടത്തി.

ബെംഗളൂരു : ഓൾ  ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക ചാപ്റ്റർ ജനറൽ ബോഡി യോഗവും പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 24/04/2021 ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക്, നാഷണൽ ട്രഷറർ ശ്രീ ആർ കെ ശ്രീധരന്റെ നിരീക്ഷണത്തിൽ, കോവിഡ് മാനദണ്ഡ പ്രകാരം  zoom പ്ലാറ്റഫോംമിൽ നടന്നു.  പ്രസിഡന്റ്‌ ശ്രീ.ബിനു  ദിവാകരൻ അധ്യക്ഷനായിരുന്നു. ഈശ്വര  പ്രാർത്ഥനയോടുകുടി യോഗം ആരംഭിച്ചു. ശ്രീമതി സുകന്യ സ്വാഗതം പറഞ്ഞു. ശ്രീ ബിനു ദിവാകരൻ അധ്യക്ഷ പ്രസംഗം നടത്തി   സെക്രട്ടറി  ശ്രീ. കെ  വി ഗിരീഷ് കുമാർ വാർഷിക റിപ്പോർട്ട്‌…

Read More

സംസ്ഥാനത്ത് കോവിഡ് കേസ് 30000 കടന്ന് മുന്നോട്ട്;നഗര ജില്ലയിൽ 20000 കടന്നു;നഗരത്തിൽ ആകെ ആക്റ്റീവ് കേസുകൾ 180542.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 34804 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.6982 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.70 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 6982 ആകെ ഡിസ്ചാര്‍ജ് : 1062594 ഇന്നത്തെ കേസുകള്‍ : 34804 ആകെ ആക്റ്റീവ് കേസുകള്‍ : 262162 ഇന്ന് കോവിഡ് മരണം : 143 ആകെ കോവിഡ് മരണം : 14426 ആകെ പോസിറ്റീവ് കേസുകള്‍ : 1339201 ഇന്നത്തെ പരിശോധനകൾ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46%;സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്.

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്.…

Read More

2000 ഐ.സി.യു ബെഡുകളും 800 വെൻറിലേറ്ററുകളുമുള്ള താൽക്കാലിക ആശുപത്രി രണ്ടാഴ്ചക്കകം.

ബെംഗളൂരു : നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ 2000 ഐ.സി.യു സംവിധാനമുള്ള കിടക്കകൾ ഉള്ള താൽക്കാലിക ആശുപത്രി സജ്ജമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ. ഇതിൽ 800 കിടക്കകൾ വെൻ്റിലേറ്റർ സൗകര്യത്തോട് കൂടിയത് ആയിരിക്കും. വെൻ്റിലേറ്റർ അടക്കമുള്ള സാധന സാമഗ്രികൾ ഇറക്കുമതി ചെയ്യേണ്ടി വന്നാലും 2 ആഴ്ചക്കുള്ളിൽ ആശുപത്രി പ്രവർത്തനമാരംഭിക്കും. ശിവമൊഗ്ഗ, ബീദർ, മൈസൂരു, ബെളഗാവി, ഹുബ്ബള്ളി എന്നിവിടങ്ങളിൽ ഇതേ രീതിയിലുള്ള 250 കിടക്കകൾ ഉള്ള ആശുപത്രികളും സ്ഥാപിക്കും. ഇത്തവണ കോവിഡ് ബാധിതരിൽ ശ്വാസം മുട്ടൽ കൂടുതലായി അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം…

Read More

കന്നഡ നടൻ കിരൺ രാജ് കോവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചു.

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിൽസയിലുണ്ടായിരുന്ന മലയാളിയായ കന്നട നടനും സംഗീത സംവിധായകനുമായ കിരൺ രാജ് ( ഉമർഫാറൂഖ്-38) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ബെംഗളൂരു ആർ.സി.പുരം സുജാത തീയേറ്ററിന് സമീപം കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന കിരൺ രാജ് കോവിഡിനെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ശ്വാസതടസം കാരണം ചികിൽസാ സൗകര്യം ലഭ്യമാകാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായി. വെള്ളിയാഴ്ച ആശുപത്രിയിലെത്തിച്ചപ്പോൾ കോവിഡ് നെഗറ്റീവ് ആയിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. മൃതദേഹം നഗരത്തിൽ എത്തിച്ച് ഖബറടക്കി. ഭാര്യ: ആബിദ, മക്കൾ : മുഹമ്മദ് ഫർഹാൽ, മുഹമ്മദ്…

Read More

നഗരത്തിലെ ആശുപത്രികള്‍ക്കു മുന്നിൽ കാണുന്നത് കരളലിയിക്കുന്ന ദൃശ്യങ്ങൾ

ബെംഗളൂരു: രാജ്യത്തിന്റെ ഐ.ടി. തലസ്ഥാനമായ നഗരത്തിൽ രണ്ടാമതൊരിക്കൽക്കൂടി കോവിഡ് അതിന്റെ ഭീകരത പുറത്തെടുക്കുകയാണിപ്പോൾ. ഓക്സിജൻ സൗകര്യമുള്ള ഒരു കിടക്ക ഒഴുവുണ്ടോയെന്നന്വേഷിച്ച് ആംബുലൻസിൽ നഗരത്തിലെ ആറ് ആശുപത്രികൾ കയറിയിറങ്ങിയ 41-കാരൻ മരിച്ചത് അവസാനമെത്തിയ ആശുപത്രിക്കുമുമ്പിൽ. ആശുപത്രിയിൽ  പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് ഉത്‌പാൽ സിൻഹ എന്ന രോഗി (77) ബെന്നാർഘട്ട റോഡിലെ ഒരു സ്വകാര്യ ആശുപത്രി മതിൽക്കെട്ടിന് ഉള്ളിൽ വെച്ചാണ് മരിച്ചത്. ബൊമ്മനഹള്ളി ആരോഗ്യവകുപ്പ് ഓഫീസർ ഡോ. നാഗേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ ആസ്പത്രിക്കെതിരെ പോലീസ് എഫ് ഐ ആർ ഫയൽ ചെയ്തു. ശ്വാസതടസ്സമനുഭപ്പെട്ട ഒരു യുവാവ് ആശുപത്രിയുടെ കരുണതേടി…

Read More
Click Here to Follow Us