ബെംഗളൂരു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് ശമ്പളം മാറ്റിവെച്ച് കർണാടകയിലെ മന്ത്രിമാർ.
ഒരു വർഷത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാർ സംഭാവനയായി നൽകുക.
വ്യാഴാഴ്ച്ച മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് മന്ത്രിമാർ ഇക്കാര്യം തീരുമാനിച്ചത്.
പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 8,5000 ഹോം ഗാർഡുകളെ നിയോഗിക്കാൻ സർക്കാർ അനുമതി നൽകി.
രോഗം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ 15,000 സിവിൽ ഡിഫൻസ് വളണ്ടിയർമാരെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.