ബെംഗളൂരു : നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ 2000 ഐ.സി.യു സംവിധാനമുള്ള കിടക്കകൾ ഉള്ള താൽക്കാലിക ആശുപത്രി സജ്ജമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ.
ഇതിൽ 800 കിടക്കകൾ വെൻ്റിലേറ്റർ സൗകര്യത്തോട് കൂടിയത് ആയിരിക്കും.
വെൻ്റിലേറ്റർ അടക്കമുള്ള സാധന സാമഗ്രികൾ ഇറക്കുമതി ചെയ്യേണ്ടി വന്നാലും 2 ആഴ്ചക്കുള്ളിൽ ആശുപത്രി പ്രവർത്തനമാരംഭിക്കും.
ശിവമൊഗ്ഗ, ബീദർ, മൈസൂരു, ബെളഗാവി, ഹുബ്ബള്ളി എന്നിവിടങ്ങളിൽ ഇതേ രീതിയിലുള്ള 250 കിടക്കകൾ ഉള്ള ആശുപത്രികളും സ്ഥാപിക്കും.
ഇത്തവണ കോവിഡ് ബാധിതരിൽ ശ്വാസം മുട്ടൽ കൂടുതലായി അനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞ പ്രാവശ്യം ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായിരുന്ന സമയത്ത് 300-350 ടൺ ഓക്സിജൻ ഉപയോഗിച്ച സമയത്ത് ഇത്തവണ ഇതുവരെ 500 ടൺ ഉപയോഗിച്ച് കഴിഞ്ഞു. അടുത്ത മാസത്തേക്ക് 1500 ടൺ കേന്ദ്രത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.