ബെംഗളൂരു എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ.

ബെംഗളൂരു : 2021 ഏപ്രിൽ 6 ന് നടക്കുന്ന കേരള നിയമസഭ തിരെഞ്ഞെടുപ്പിൽ  ഇടതു മുന്നണിയെയും  ഇടതു മുന്നണി സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനുള്ള
പ്രവർത്തനങ്ങളുടെ  ഭാഗമായി സി പി ഐ (എം ) ബെംഗളൂരു ജില്ലാ കമ്മിറ്റികളുടെ  നേതൃത്വത്തിൽ  മൂന്നു  സ്ഥലങ്ങളിൽ  LDF  തെരെഞ്ഞെടുപ്പ്  കൺവെൻഷനുകൾ  നടത്തും.

2021  മാർച്ച്  28 ഞായറാഴ്ച  രാവിലെ 10 .30 ന് ടി. ദസറഹള്ളി മാർവാടി റോഡിലുള്ള  ജെയിൻ ഭവൻ ,3 PM ന് KR പുരം ഉദയ നഗറിലുള്ള  സൂര്യ ഭവൻ, 5 PM ന് ഇന്ദിര നഗർ  കാരുണ്യ  അഡ്മിൻ  ഓഫീസ്  എന്നിവടങ്ങളിലാണ്‌  കൺവെൻഷനുകൾ  നടക്കുന്നത്.

സി പി ഐ (എം ) കേരള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ   ഡോക്ടർ വി. ശിവദാസൻ, ടി  ദാസറഹള്ളി  കൺവെൻഷനിലും,   പി .കെ . ബിജു  KR  പുരത്തും , ഡോക്ടർ. കെ.ൻ ഗണേഷ് ,  ഇന്ദിര നഗർ കാരുണ്യ ഓഫീസ് കൺവെൻഷനിലും  പ്രസംഗിക്കും.

ബെംഗളൂരു സൗത്ത് ജില്ലാ സെക്രട്ടറി കെ.ൻ.ഉമേഷ് , ബാംഗ്ലൂർ നോർത്ത്  ജില്ലാ സെക്രട്ടറി പ്രതാപ് സിംഹ, എന്നിവർ   എല്ലാ കൺവെൻഷനുകളിലും   പങ്കെടുത്തു  പ്രസംഗിക്കും . ബെംഗളൂരുവിലെ പ്രമുഖ LDF , CITU , DYFI , മഹിളാ സംഘടനാ  നേതാക്കളും പ്രവർത്തകരും കൺവെഷനിൽ  പെങ്കെടുക്കും .

ബെംഗളൂരുവിലെ  മുഴുവൻ ഇടതു മുന്നണി അനുഭാവികളും,  വർഗ ബഹുജന , സാംസ്‌കാരിക സംഘടനാ പ്രവർത്തകരും കൺവെഷനിൽ   പെങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്ന് LDF ജില്ലാ  തെരെഞ്ഞെടുപ്പ് കമ്മിറ്റി അഭ്യർത്ഥിച്ചു.

കൺവെൻഷനുകൾ  സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് 9448385954 , 8921558868 ,9008273313 എന്നി ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

LDF ബെംഗളൂരു തെരെഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി എ. ഗോപിനാഥ്
കൺവീനർ Mob : 9448385954 അറിയിച്ചതാണ് ഇക്കാര്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us