ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2523 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തൊട്ടാകെയുള്ള 2523 പുതിയ കോവിഡ് കേസുകളിൽ 1623 പുതിയ കോവിഡ് -19 കേസുകൾ ബെംഗളൂരു അർബനിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തു. 10 പേർ കോവിഡ് 19 ബാധിച് കർണാടകയിൽ ഇന്ന് മരണപ്പെട്ടു. ഇതിൽ 6 മരണങ്ങൾ ബെംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം പ്രതിദിന പോസിറ്റീവ് നിരക്കും സംസ്ഥാനത്ത് വർധിക്കുന്നുണ്ട് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനമായി ഇന്ന് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.08 ലക്ഷത്തിലധികം സാമ്പിളുകൾ സംസ്ഥാനത്ത് ടെസ്റ്റ് ചെയ്തു.
ഉഡുപ്പി (145), കലബുരഗി (100), മൈസുരു (89), ബിദാർ (78) എന്നിവയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട്ചെയ്ത മറ്റ് ജില്ലകൾ. അതേസമയം, 1192 പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടി.
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.
കര്‍ണാടക | കേരള | ബെംഗളൂരു | |
ഇന്ന് ഡിസ്ചാര്‍ജ് | 1192 | 1865 | 665 |
ആകെ ഡിസ്ചാര്‍ജ് | 947781 | 1082668 | 405817 |
ഇന്നത്തെ കേസുകള്‍ | 2523 | 1989 | 1623 |
ആകെ ആക്റ്റീവ് കേസുകള്‍ | 18207 | 24380 | 12472 |
ഇന്ന് കോവിഡ് മരണം | 10 | 12 | 6 |
ആകെ കോവിഡ് മരണം | 12471 | 4539 | 4569 |
ആകെ പോസിറ്റീവ് കേസുകള്‍ | 978478 | 1111600 | 422859 |
ടെസ്റ്റ് പോസിറ്റിവിറ്റി | 2.32% | 3.9% | |
ഇന്നത്തെ പരിശോധനകൾ | 108396 | 51027 | |
ആകെ പരിശോധനകള്‍ | 20782529 | 12861734 |