നഗരത്തിൽ കൂടുതൽ കോവിഡ് കെയർ സെൻ്ററുകൾ തുറക്കുന്നു.

ബെംഗളൂരു : നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് കെയർ കേന്ദ്രങ്ങൾ തുറക്കുന്നു. കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലും ഹജ്ഭവനിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കെയർ കേന്ദ്രങ്ങൾ തുറന്നത്. രണ്ട് സ്ഥലങ്ങളിലും 200 കിടക്കകൾ വീതമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ നൂറു കിടക്കകൾക്കു ഒരു ഡോക്ടറെ വീതമാണ് നിയോഗിക്കുക. കഴിഞ്ഞ വർഷം കോവിഡ് കൂടിയ സമയത്തും ഈ സ്ഥലങ്ങളിൽ കോവിഡ് കെയർ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. ഓൾഡ് എയർപോർട്ട് റോഡിൽ കഴിഞ്ഞ ജൂലായിൽ എച്ച്.എ.എൽ. തയ്യാറാക്കിയ കോവിഡ് കെയർ കേന്ദ്രവും 186 കിടക്കകൾ ക്രമീകരിച്ച്…

Read More

മെട്രോ സർവീസുകൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും.

ബെംഗളൂരു: മെട്രോ ലൈനിലെ പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി താത്കാലികമായി നിർത്തിവെച്ച പർപ്പിൾലൈനിലെ നാടപ്രഭു കെംപെഗൗഡ (മജസ്റ്റിക്) സ്റ്റേഷനും മൈസൂരു റോഡ് സ്റ്റേഷനും ഇടയിലുള്ള നമ്മ മെട്രോ സർവീസുകൾ വെള്ളിയാഴ്ച (മാർച്ച് 26) മുതൽ പുനരാരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. മാർച്ച് 26 ന് രാവിലെ 7 മണി മുതൽ റൂട്ടിലെ മെട്രോ സർവീസുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് ബി‌എം‌ആർ‌സി‌എൽ വ്യക്തമാക്കി. ഈ വിഭാഗത്തിലെ സിഗ്നലിംഗ്, പ്രീ–കമ്മീഷനിംഗ് ജോലികൾ മുൻ‌കൂട്ടിപൂർത്തിയാക്കിയതിനാലാണ് സർവീസ് 26 ന് പുനരാരംഭിക്കുന്നത്. മാർച്ച് 21 മുതൽ 28 വരെ ഈ റൂട്ടിൽ…

Read More

നഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 23 ആയി ഉയർന്നു.

ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ , നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെഎണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. ബി‌ബി‌എം‌പി ചൊവ്വാഴ്ച പുതിയതായി നാല് കണ്ടൈൻമെന്റ് സോണുകൾകൂടി നഗരത്തിൽ കണ്ടെത്തി. ദസറഹള്ളി , യെലഹങ്ക മേഖലകളിൽ രണ്ടും വീതം കണ്ടൈൻമെന്റ്സോണുകളാണ് പുതിയതായി ചേർക്കപ്പെട്ടിട്ടുള്ളത് യഥാക്രമം 10, 12 കേസുകൾ വീതമാണ് ഇവിടങ്ങളിൽ തിരിച്ചറിഞ്ഞത്. ഇതോടെ നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ്  സോണുകളുടെ എണ്ണം 23 ആയി ഉയർന്നു. ദാസറഹള്ളി  മേഖലയിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ്  കണ്ടൈൻമെന്റ്  സോണുകൾ ഉള്ളത് (8). യെലഹങ്ക സോണിൽ 6 ഉം ദക്ഷിണ മേഖലയിൽ…

Read More

സംസ്ഥാനത്ത് കോവിഡ് വാക്സിൻ്റെ അപര്യാപ്തത ഇല്ല;പുതിയതായി 4 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ ലഭിക്കും: ആരോഗ്യ മന്ത്രി.

ബെംഗളൂരു: നാല് ലക്ഷം ഡോസ് കോവിഡ് -19 വാക്‌സിനുകൾ ബുധനാഴ്ച വിമാനമാർഗം സംസ്ഥാനത്ത്എത്തിച്ചേരുമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. അടുത്ത ഏഴു ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന് മൊത്തം 12.5 ലക്ഷം വാക്സിൻ ഡോസുകൾ ലഭിക്കുമെന്ന്സുധാകർ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനുമുമ്പ്, നാല് ലക്ഷം ഡോസുകളുടെ അധിക സ്റ്റോക്ക് ബുധനാഴ്ച അയയ്ക്കും. വാക്‌സിൻ വിതരണപ്രശ്‌നങ്ങൾ ഞങ്ങൾ കേന്ദ്രവുമായി ചർച്ച ചെയ്തിട്ടുണ്ട് എന്നും വിതരണത്തിൽ കുറവുണ്ടാകില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട് എന്നും മന്ത്രി സുധാകർ പറഞ്ഞു. മാർച്ച് 22 വരെ കർണാടക 27,10,904 ഗുണഭോക്താക്കൾക്ക് കുത്തിവയ്പ് നൽകിയതായി സംസ്ഥാന…

Read More

പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്ത നിമിഷങ്ങൾക്കകം കുത്തിവെപ്പ് എടുത്തതായി സർട്ടിഫിക്കറ്റ്..!!

ബെംഗളൂരു: ദേവനഹള്ളി പർവ്വത പുര നിവാസിയായ ശാന്തമ്മ 56, പ്രതിരോധ കുത്തിവെപ്പ് നേടിയില്ലെങ്കിലും രജിസ്റ്റർ ചെയ്തതിന്റെ പിറ്റേന്നുതന്നെ കുത്തിവെപ്പ് എടുത്തതായി വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ മാർച്ച് 19 ആം തീയതി മകളുടെ ഭർത്താവ് ഗുരു രാജ് പ്രതിരോധ കുത്തിവെപ്പിനായി ശാന്തമ്മയുടെ പേര് രജിസ്റ്റർ ചെയ്തത്. മാർച്ച് 20ന് കുത്തിവെപ്പ് എടുക്കാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത് എങ്കിലും തീയതി മാറ്റി വയ്ക്കാനായി പിറ്റേന്ന് വെബ്സൈറ്റിൽ നോക്കുമ്പോൾ, ശാന്തമ്മ 19ന് തന്നെ പ്രതിരോധ കുത്തിവെപ്പ് എടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിന്നു. കുത്തിവെപ്പു നൽകിയ ആരോഗ്യ പ്രവർത്തകയുടെ പേരും നൽകിയിട്ടുണ്ടായിരുന്നു.…

Read More

വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികൻ ടിപ്പറിനടിയിൽ പെട്ട് മരിച്ചു; പോലീസുകാരെ ആക്രമിച്ച് നാട്ടുകാർ ; 3 പോലീസുകാർ ആശുപത്രിയിൽ.

ബെംഗളൂരു: മൈസൂരുവിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികനായ യുവാവ് ടിപ്പർ ലോറിക്ക് അടിയിൽ പെട്ടു മരിച്ചു. കോപാകുലരായ ജനം പോലീസുകാരെ അക്രമിക്കുകയായിരുന്നു. മൂന്ന് ട്രാഫിക് പോലീസുകാർക്കാണ് ജനക്കൂട്ടത്തിന്റെ മർദനമേറ്റത്. പോലീസ് വാഹനം കേടുവരുത്തുകയും ചെയ്തു. കൂടുതൽ പോലീസെത്തിയാണ് ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചത്. മൈസൂരു റിങ്റോഡിന് സമീപം ട്രാഫിക് പോലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്. ബൈക്കോടിച്ചിരുന്ന ദേവരാജ് (32) ലോറിയുടെ ചക്രങ്ങൾ ശരീരത്തിൽ കയറിയിറങ്ങിയതോടെ സംഭവസ്ഥലത്തുതന്നെ മരിച്ചു. പുറകിലിരുന്ന് യാത്രചെയ്യുകയായിരുന്ന സുഹൃത്ത് സുരേഷിന് (30) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബൈക്കിനുമുന്നിൽ കയറിനിന്ന് പോലീസുകാർ നിർത്തിക്കാൻ…

Read More

അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ പരിശോധിക്കാനുള്ള തയ്യാറെടുപ്പുകൾ അത്തിബെലെയിൽ തുടങ്ങി.

ബെംഗളൂരു: തമിഴ്നാട് കർണാടക അതിർത്തിയും ദക്ഷിണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ കൂടുതൽ പേർ ആശ്രയിക്കുകയും ചെയ്യുന്ന അത്തിബെലെയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി കർണാടക. സേലം -ഹൊസൂർ വഴി വരുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത് അത്തിബെലെ വഴിയാണ്. കഴിഞ്ഞ വർഷം പരിശോധന ആവശ്യവുമായി ഇവിടെ നിർമ്മിച്ച കൗണ്ടർ ആണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചതിന് ശേഷം നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവർക്ക് ആർ.ടി.പി. സി.ആർ പരിശോധനക്കായി ശ്രവ സാമ്പിളുകൾ ശേഖരിക്കാനുള്ള മൊബൈൽ ലാബുകളും…

Read More

ബെംഗളൂരുവിൽ ഗർഭിണികളായ കോവിഡ് 19 രോഗികളുടെ എണ്ണം വർധിക്കുന്നു.

ബെംഗളൂരു: വാണി വിലാസ് ഹോസ്പിറ്റലിൽ  ദിവസവും ചികിത്സ തേടുന്ന ഗർഭിണികളിൽ മൂന്ന് പേർക്കെങ്കിലും കോവിഡ് -19 ബാധിച്ചതായി കണ്ടെത്തി. ഈ പ്രവണത സർക്കാരിനെ വളരെയധികം ആശങ്കപ്പെടുത്തുന്നതാണ്. ആയതിനാൽ  150 കിടക്കകളുള്ള ഹാജി സർ ഇസ്മായിൽ സെയ്ത് (എച്ച് എസ് ഐഎസ്) ഗോഷ ഹോസ്പിറ്റലിനെ  കോവിഡ് 19 രോഗബാധിതരായ ഗർഭിണികൾക്കായുള്ള ഒരു പ്രത്യേക ചികിത്സ കേന്ദ്രമാക്കിമാറ്റാൻ തീരുമാനിച്ചു. പകർച്ചവ്യാധിയെത്തുടർന്ന് കോവിഡ് -19 ബാധിച്ച അഞ്ഞൂറിലധികം കുഞ്ഞുങ്ങളാണ് വാണി വിലാസ്ഹോസ്പിറ്റൽ, ഗോഷ ഹോസ്പിറ്റൽ, ബോറിംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളായി ജനിച്ചത്. കഴിഞ്ഞ വർഷം ഗോഷ ഹോസ്പിറ്റലിനെ കോവിഡ് -19 രോഗബാധയുള്ള ഗർഭിണികളുടെ ചികിത്സക്കും പ്രസവത്തിനും വേണ്ടിയുള്ള പ്രത്യേക ചികിത്സ കേന്ദ്രമാക്കി മാറ്റിയിരുന്നു.…

Read More
Click Here to Follow Us