പാസ്‌പോർട്ടിൽ വയസ്സ് തിരുത്തിയ മലയാളി ബെംഗളൂരു എയർപോർട്ടിൽ പിടിയിൽ

ബെംഗളൂരു: പാസ്‌പോർട്ടിൽ വയസ്സ് തിരുത്തിയ മലയാളി കെംപെഗൗഡ  അന്താരാഷ്ട്ര എയർപോർട്ടിൽ പിടിയിൽ.  കൊച്ചി സ്വദേശിനി മേരി തഴുതറത്ത് പറമ്പിൽ പീറ്ററിനെയാണ് എമിഗ്രേഷൻ അധികൃതർ പിടികൂടിയത്.

62 കാരിയായ മേരി 42 വയസ്സ് എന്നാണ് പാസ്‌പോർട്ടിൽ കൊടുത്തിരുന്നത്. എയർപോർട്ടിലെ നടപടിക്രമത്തിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരുടെ രേഖകൾ വിശദമായി പരിശോധിക്കുകയായിരുന്നു.

  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

ഇവരുടെ പക്കലുണ്ടായിരുന്ന മറ്റുരേഖകൾ പരിശോധിച്ചതോടെ പാസ്‌പോർട്ടിൽ വയസ്സ് തിരുത്തിയതായി ബോധ്യമായി. ജനന തീയതി 1957 എന്നത് 1975 ആയി തിരുത്തുകയായിരുന്നു. ഷാർജയിൽ ഹൗസ്‌കീപ്പിങ് ജോലിക്ക് പോകുന്നതിനായാണ് ഇവർ പാസ്‌പോർട്ട് തിരുത്തിയതെന്നാണ് കണ്ടെത്തൽ.

60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഷാർജയിൽ വീട്ടുജോലിക്ക് അപേക്ഷിക്കാൻ കഴിയില്ല. ഇവരുടെ പക്കൽ ടൂറിസ്റ്റ് വിസയാണ് ഉണ്ടായിരുന്നത്. കൊച്ചിയിെല ഏജന്റാണ് ഇവർക്ക് വയസ്സ് തിരുത്തിനൽകിയതെന്നാണ് വിവരം. മേരിയെ പോലീസിന് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us