ബംഗളൂരു: കര്‍ണാടകയില്‍ ഒരാള്‍ക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ക്കാണ് വൈറസിന്റെ യുകെ വകഭേദം സ്ഥിരീകരിച്ചത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ യുകെയില്‍ നിന്ന് തിരിച്ചെത്തിയ 64 പേര്‍ക്കും അവരുമായി പ്രാഥമിക സമ്ബര്‍ക്കമുള്ള 26 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.