ബെംഗളൂരു: നഗരത്തിലെ തുടർച്ചയായുള്ള റാലികളും പ്രതിഷേധപ്രകടനങ്ങളും കാരണമുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച് പൊതുതാത്പര്യ ഹർജി രജിസ്റ്റർചെയ്ത് ഹൈക്കോടതി.
ഗതാഗതക്കുരുക്കിനിടയാക്കുന്നത പ്രതിഷേധപ്രകടനങ്ങൾ സംബന്ധിച്ച് മുതിർന്ന അഭിഭാഷകനായ ജസ്റ്റിസ് അരവിന്ദ് കുമാർ ചീഫ് ജസ്റ്റിസിന് നൽകിയ കത്താണ് കോടതി പൊതുതാത്പര്യ ഹർജിയായി രജിസ്റ്റർചെയ്തത്.
പ്രതിഷേധം നടത്താനുള്ള അവകാശം മറ്റുള്ളവരുടെ അവകാശത്തെ ബാധിക്കരുതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധപ്രകടനങ്ങൾ നടത്താൻ ഫ്രീഡംപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ‘ബെംഗളൂരു’ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമാണെന്ന സർവേ പുറത്തുവന്നതിന് പിന്നാലെയാണ് ഗതാഗതക്കുരുക്കിൻമേൽ ഹൈക്കോടതിയുടെ ഈ നടപടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.