ബെംഗളൂരു : കേരളം, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2 കോളേജുകൾ ഉൾപ്പെടെ 3 കെട്ടിടങ്ങൾ യെലഹങ്കയിൽ കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു. കോളേജുകളും അപ്പാർട്ട്മെൻ്റിലുമായി 28 പേർ ആണ് യെലഹങ്കയിൽ കോവിഡ് പോസിറ്റീവ് ആയത്. കണ്ടെയിൻമെൻ്റ് സോണുകൾ ഉൾപ്പെട്ട 9 റോഡുകൾ അടച്ചിട്ടുണ്ട്. കേരളത്തിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികളേയും സ്റ്റാഫിനേയും പരിശോധിക്കുകയായിരുന്നു. വിദ്യാർത്ഥികൾ താമസിക്കുന്ന പി.ജി.കളിൽ ഉളളവരോട് ഐസൊലേഷനിൽ കഴിയാനും നിർദ്ദേശിച്ചു. മുംബൈയിൽ നിന്നെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് യെലഹങ്കയിലെ അപ്പാർട്ട്മെൻ്റ്…
Read MoreDay: 28 February 2021
അത്തിബെലെ അതിർത്തിയിലും പരിശോധന !
ബെംഗളൂരു : മലബാർ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങളെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പിക്കുന്നതിനായി മൈസൂരു, കുടക്, ദക്ഷിണ കന്നഡ അതിർത്തികളിൽ പരിശോധിക്കുന്നതിൻ്റെ തുടർച്ചയായി കേരളത്തിൽ നിന്ന് തമിഴ്നാട് – അത്തിബെലെ വഴി വരുന വാഹനങ്ങളുടെയും പരിശോധന ആരംഭിച്ച് കർണാടക. കേരള വാഹനങ്ങൾ കേന്ദ്രീകരിച്ച് ഇന്നലെ മുതൽ പരിശോധന തുടങ്ങി. ഇതു വരെ കേരളത്തിൽ നിന്ന് സേലം ഹൊസൂർ വഴി എത്തുന്ന വാഹനങ്ങൾക്ക് പരിശോധന ഉണ്ടായിരുന്നില്ല. കെ.എൽ.വാഹനങ്ങളെയാണ് പോലീസ് നിർത്തിച്ചതിന് ശേഷം പരിശോധിക്കുന്നത്.
Read More