ബെംഗളൂരു: തെരുവ് കച്ചവടക്കാര്‍ക്കും ഭിക്ഷാടന മാഫിയക്കും എതിരെ നടപടിയുമായി സിറ്റി പോലീസ്. ജങ്ങ്ഷനുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന വിധത്തില്‍ ഉള്ള ഭിക്ഷാടനവും തെരുവ് കച്ചവടവും നിര്‍ത്തലാക്കാന്‍ ആണ് പോലീസ് നടപടി ആരംഭിച്ചത്. നഗരത്തിലെ എല്ലാ മേഖലകളിലും ഇതിനായി ഡി സി പി മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഒരു എ സി പി നോഡല്‍ ഓഫിസര്‍ ആയിരിക്കും. എം.ജി.റോഡും വിധാന്‍ സൌധയും ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ബിസിനെസ് ഡിസ്ട്രിക്റ്റില്‍ ആണ് ഭിക്ഷടകരും തെരുവ് കച്ചവടക്കാരും കൂടുതല്‍ ഉള്ളത്. കുട്ടികളെ ഉപയോഗിച്ചുള്ള സാധന വില്പന നിര്‍ത്തലാക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. മറ്റു പല…
Read MoreDay: 18 February 2021
കേരളത്തിൽ നിന്ന് എത്തുന്നവരെ നിയന്ത്രിക്കാൻ ചെക് പോസ്റ്റുകൾ ഒരുക്കാൻ കർണാടക.
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലേക്ക് കേരളത്തിൽ നിന്ന് എത്തുന്നവരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കാൻ 3 ഇടങ്ങളിൽ പ്രത്യേക ചെക് പോസ്റ്റുകൾ ഒരുക്കാൻ കർണാടക തയ്യാറെടുക്കുന്നു. സംസ്ഥാനത്ത് എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് ജില്ലാ കളക്ടർ ഡോ: കെ.വി.രാജേന്ദ്ര പറഞ്ഞു. മറ്റ് അതിർത്തി ജില്ലകളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
Read Moreഇന്ന് ട്രെയിൻ തടയൽ സമരം.
ബെംഗളൂരു : കർഷക പ്രക്ഷോഭങ്ങൾക്ക് പിൻതുണ നൽകിക്കൊണ്ട് സംസ്ഥാനത്ത് നിന്നുള്ള കർഷക സംഘടനകൾ ഇന്ന് ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കും. ബെംഗളുരു, മൈസൂരു, ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളിലാണ് സമരം സംഘടിപ്പിക്കുക എന്ന് കർണാടക ഫാർമേഴ്സ് അസോസിയേഷൻ നേതാവ് കുറുബർ ശാന്തകുമാർ അറിയിച്ചു. വിവിധ ദളിത് തൊഴിലാളി സംഘടനകൾ സമരത്തിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മണി മുതൽ 3 മണി വരെയാണ് സമരം. അവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തതായി ദക്ഷിണ പശ്ചിമ റെയിൽവേ പി.ആർ.ഒ അറിയിച്ചു.
Read Moreവ്യാജ ആയുർവേദ മരുന്നു വിൽപന സംഘം പിടിയിൽ!
ബെംഗളൂരു : അസ്ഥിസംബന്ധമായ രോഗങ്ങൾക്ക് ഫലപ്രദമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ മരുന്നുകൾ വിതരണം ചെയ്ത ആറംഗ സംഘത്തെ തിലക് നഗർ പോലീസ് അറസ്റ്റ് ചെയ്തു. യശ്വന്തപുര നിവാസികളായ അശോക് എന്ന പേരിലറിയപ്പെട്ടിരുന്ന സഞ്ചിത് ഫെർണാണ്ടസ് 31, മഞ്ജുനാഥ് ശിർക്ക 40, ഗൗതം എന്ന ശിവലിംഗ 42, അമിത് എന്ന രമാകാന്ത് 37, കിഷൻ 23, ബാഗൽകോട്ട് കാരനായ കല്ലോലപ്പ എന്നിവർ ആണ് പിടിയിലായിരിക്കുന്നത്. ആശുപത്രി സന്ദർശനത്തിന് പോകുന്നതും സായാഹ്ന സവാരിക്ക് പുറത്തിറങ്ങുന്നതും ആയ മുതിർന്ന പൗരന്മാരെ ആണ് ഇവർ ലക്ഷ്യം വച്ചിരുന്നത്. കഴിഞ്ഞവർഷം അസ്ഥിരോഗ ആശുപത്രി…
Read Moreഓല,ഊബർ ടാക്സികളുടെ ചാർജ് വർധന പരിഗണനയിൽ.
ബെംഗളൂരു: നിരന്തരം തുടരുന്ന ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ടാക്സി ചാർജുകൾ പുനർ നിർണയിക്കുന്നതിനുള്ള ആലോചനയിലാണ് അധികൃതർ. ജനുവരിയിൽ തന്നെ ഇതിനുള്ള കരട് നിർദ്ദേശങ്ങൾ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ നിന്നും നൽകിയിരുന്നു. ഫെബ്രുവരി ഒന്നിന് പുറത്തിറക്കിയ പുതിയ നിർദേശം അനുസരിച്ച് ശീതീകരിക്കാത്ത കാറുകൾക്ക് 75 രൂപയും ശീതീകരിച്ചവക്ക് 100 രൂപയും കുറഞ്ഞ നിരക്കായി അനുവദിച്ചിരുന്നു. എന്നാൽ ശൃംഖല ടാക്സി സംവിധാനങ്ങൾ നടപ്പിലാക്കുന്ന യൂബർ, ഓല പോലെയുള്ളവരുടെ നിരക്കുകൾ ഉയർത്തുന്നതിനെക്കുറിച്ച് തീരുമാനമായിരുന്നില്ല. മോട്ടോർ വാഹന ശൃംഖല നടത്തിപ്പ് രൂപരേഖയുടെ അടിസ്ഥാനത്തിൽ ഇത് പുനഃപരിശോധിക്കുന്നതിനായി വാഹന ഗതാഗത മന്ത്രാലയം…
Read More