സ്ക്വാഷ് കോർട്ടിൽ തരംഗം തീർത്ത് ബെംഗളൂരു മലയാളി

ബെംഗളൂരു: നഗരത്തിൽ തിങ്കളാഴ്ച നടന്ന കർണാടക സ്ക്വാഷ് ചാംപ്യൻഷിപ്പിൽ ബെംഗളൂരു മലയാളിയായ തരുൺ മാമ്മന്‍ വിജയിച്ചു. എട്ടാം സീഡായ തരുൺ സീഡ് ചെയ്തിട്ടില്ലാത്ത താരം രോഹൻ റേയെ 11–4, 11–4, 11–7 എന്ന സ്കോറിനാണ് ഈ 19 കാരൻ ഫൈനലിൽ തോൽപിച്ചത്. ക്വാർട്ടറിൽ ടോപ് സീഡ് പർമീത് സിങ്ങിനെയും സെമിയിൽ ആദിത്യ ശ്രീറാം രാംകുമാറിനെയുമാണ് തരുൺ കീഴടക്കിയത്. കേരളത്തിൽ വേരുകളുള്ള, ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിൽ അംഗമാണ് തരുൺ‌. അണ്ടർ 17, അണ്ടർ 19 കിരീടങ്ങൾ തരുൺ നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്. 11–ാം വയസ്സിലാണ് തരുൺ സ്ക്വാഷിലേക്കു തിരിയുന്നത്.…

Read More

മലയാളി ബാങ്ക് മാനേജരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി.

ബെംഗളൂരു :2013 നവംബർ 19 ന് കോർപറേഷൻ സർക്കിളിലെ കോർപ്പറേഷൻ ബാങ്ക് എ.ടി.എമ്മിൽ വച്ച് മലയാളിയായ കോർപ്പറേഷൻ ബാങ്ക് ജീവനക്കാരിയും മലയാളിയുമായ ജ്യോതി ഉദയിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ പിടിയിലായ മധുകർ റെഡ്ഡി (36)യെ 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. 12000 രൂപ പിഴയും അടക്കണം ,കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം കൂടി ജയിലിൽ കഴിയണം. 64 മത് സിറ്റി സിവിൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പിതാവ് കിടപ്പ് രോഗിയാണ്, ഭാര്യയും രണ്ട് കുട്ടികളുമുണ്ട് അവർ അനാഥരാകും അതിനാൽ ശിക്ഷ…

Read More

വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ച സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്ററെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ജാ​തി വി​ളി​ച്ച്​ ആ​ക്ഷേ​പി​ക്കു​ക​യും​ചെ​യ്​​ത സം​ഭ​വ​ത്തി​ൽ സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്കോ കേസ് ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മാ​ണ്ഡ്യ കെ.​ആ​ർ പേ​ട്ട്​ ഗ​വ. ഹൈ​സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ർ കൃ​ഷ്​​ണ ഗൗ​ഡ​യെ​യാ​ണ്​ കെ.​ആ​ർ പേ​ട്ട്​ റൂ​റ​ൽ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തത്. സ്​​കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ​ബ്ലോ​ക്ക്​ എ​ജു​ക്കേ​ഷ​ന​ൽ ഒാ​ഫി​സ​റെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ പ​രാ​തി​യി​ലാ​ണ് ഹെ​ഡ്​​മാ​സ്​​റ്ററെ പോലീസ് അറസ്റ്റ് ചെയ്തത്.

Read More

കാറുകൾ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന സംഘം പിടിയിൽ

ബെംഗളൂരു: കാറുകൾ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന സംഘം പിടിയിൽ. ടാക്സികാർ ഉടമകളെ കബളിപ്പിച്ച് കാറുകൾ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന ഏഴംഗസംഘമാണ് പിടിയിലായത്. സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കാറുടമകളെ കണ്ടെത്തി ചുരുങ്ങിയതുക അഡ്വാൻസ് നൽകി കാർ വാങ്ങുകയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ബാക്കി തുക പിന്നീട് ഗഡുക്കളായി തരാമെന്നാണ് ഇവർ വാഗ്ദാനം ചെയ്യുക. എന്നാൽ പണമോ കാറോ തിരിച്ച് കിട്ടില്ല. ആന്ധ്രാപ്രദേശിലെ വിവിധപ്രദേശങ്ങളിൽ കാർ വിൽപ്പന നടത്തി മുങ്ങുകയാണ് പതിവ്. ഇവരിൽനിന്ന് നാലുകോടിയോളം വിലവരുന്ന 48 കാറുകൾ പോലീസ് കണ്ടെടുത്തു. ഫ്രേസർ ടൗൺ സ്വദേശി ജെ. റിയാസ് (33),…

Read More

വ്യോമസേനയ്ക്ക് കരുത്തേകാൻ 83 തേജസ് പോർവിമാനങ്ങൾ കൂടി വാങ്ങുന്നു

ബെംഗളൂരു: വ്യോമസേനയ്ക്ക് കരുത്തേകാൻ 83 തേജസ് പോർവിമാനങ്ങൾക്കായുള്ള കരാറിൽ കേന്ദ്ര സർക്കാർ ഒപ്പിട്ടു. ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡുമായി നാൽപ്പത്തെണ്ണായിരം കോടി രൂപയുടെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ സാന്നിധ്യത്തിൽ പ്രതിരോധ വകുപ്പ് ഡിജി വി എൽ കാന്ത റാവുവും ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡ് ചെയർമാൻ ആർ മാധവനുമാണ് കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്. ഏയ്റോ ഇന്ത്യ 2021 ഉദ്ഘാടന ചടങ്ങുകൾക്കിടെയാണ് കരാർ ഒപ്പു വെച്ചത്. വളരെ ദുഷ്കരമായ വ്യോമ മേഖലകളിലും പോരാടാൻ ശേഷിയുള്ള ഒറ്റ എഞ്ചിൻ ലഘു യുദ്ധവിമാനമാണ് തേജസ്. കരാറിന് അംഗീകാരം നൽകിയിരിക്കുന്നത്…

Read More

കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണത്തിൽ കർണാടക രണ്ടാം സ്ഥാനത്ത്.

ബെംഗളൂരു: ഇന്നലെ വൈകുന്നേരം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 4020741 പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തു. ഇതിൽ 316368 പേർ കർണാടകയിൽ നിന്നാണ്, രണ്ട് ദിവസം മുൻപ് വരെ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന കർണാടകയെ പിന്നാലാാക്കി 318735 കുത്തിവെപ്പ് നടത്തി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം പിന്നിടുമ്പോൾ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ ഇന്നലെ വരെ പ്രതിരോധ കുത്തിവെപ്പ് എടുത്തത് 219871 പേരാണ്. ഇന്നലെ…

Read More

പതിമൂന്നാമത് എയറോ ഇന്ത്യ പ്രദർശനത്തിന് ഇന്ന് തുടക്കമാവും.

ബെംഗളൂരു : 13 മത് ‘എയ്‌റോ ഇന്ത്യ’ പ്രദർശനത്തിന് ഇന്ന് നഗരത്തിലെ  യെലഹങ്ക വ്യോമസേനാ താവളത്തിൽ തുടക്കമാവും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രദർശനം ഉദ്ഘാടനം ചെയ്യും. രാവിലെ 10.15 മുതൽ വ്യോമപ്രദർശനം നടക്കും. ‘നൂറുകോടി അവസരങ്ങളിലേക്കുള്ള റൺവേ’ എന്നാണ് ഇത്തവണത്തെ എയ്‌റോ ഇന്ത്യയുടെ സന്ദേശം. കോവിഡ് പശ്ചാത്തലത്തിൽ മൂന്നുദിവസമായി വെട്ടിക്കുറച്ച എയ്‌റോ ഇന്ത്യയിൽ വിവിധരാജ്യങ്ങളിൽനിന്നുള്ള 601 കമ്പനികൾപങ്കെടുക്കും. ഓരോ 2 വർഷം കൂടി നടക്കുന്ന പ്രദർശനത്തിലേക്ക് കോവിഡിൻ്റെ പശ്ചാത്തലത്തിൽ പൊതുജനത്തിന് സന്ദർശനാനുമതി ഇല്ല. രാജ്യത്തിന്അകത്തും പുറത്തുനിന്നുമായി 41 വിമാനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. അഞ്ചിന് വൈകീട്ട് 3.15-ന് രാഷ്ട്രപതി…

Read More

ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി.

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി നഗരത്തിലെ പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന കേരള മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ്റെ ഇളയ മകൻ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി ബെംഗളൂരുവിലെ പ്രത്യേക കോടതി ഈ മാസം 12 വരെ നീട്ടി. ബിനീഷിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. അതേ സമയം ബിനീഷിൻ്റെ ജാമ്യാപേക്ഷയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർവാദം ഉന്നയിച്ചതോടെ അതിൻ്റെ വാദം തുടരുകയാണ്. ലഹരി മരുന്നു കേസിൽ 2 മലയാളികൾ പിടിക്കപ്പെട്ടതോടെയാണ് ഇതുമായി ബന്ധപ്പെട്ട  സാമ്പത്തിക…

Read More
Click Here to Follow Us