പതിമൂന്നാമത് എയറോ ഇന്ത്യ പ്രദർശനത്തിന് ഇന്ന് തുടക്കമാവും.

ബെംഗളൂരു : 13 മത് ‘എയ്‌റോ ഇന്ത്യ’ പ്രദർശനത്തിന് ഇന്ന് നഗരത്തിലെ  യെലഹങ്ക വ്യോമസേനാ താവളത്തിൽ തുടക്കമാവും.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രദർശനം ഉദ്ഘാടനം ചെയ്യും.

രാവിലെ 10.15 മുതൽ വ്യോമപ്രദർശനം നടക്കും. ‘നൂറുകോടി അവസരങ്ങളിലേക്കുള്ള റൺവേ’ എന്നാണ് ഇത്തവണത്തെ എയ്‌റോ ഇന്ത്യയുടെ സന്ദേശം.

കോവിഡ് പശ്ചാത്തലത്തിൽ മൂന്നുദിവസമായി വെട്ടിക്കുറച്ച എയ്‌റോ ഇന്ത്യയിൽ വിവിധരാജ്യങ്ങളിൽനിന്നുള്ള 601 കമ്പനികൾപങ്കെടുക്കും.

ഓരോ 2 വർഷം കൂടി നടക്കുന്ന പ്രദർശനത്തിലേക്ക് കോവിഡിൻ്റെ പശ്ചാത്തലത്തിൽ പൊതുജനത്തിന് സന്ദർശനാനുമതി ഇല്ല.

രാജ്യത്തിന്അകത്തും പുറത്തുനിന്നുമായി 41 വിമാനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും.

അഞ്ചിന് വൈകീട്ട് 3.15-ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

രണ്ട് വർഷം മുൻപ് നടന്ന എയ്റോ ഇന്ത്യാ പ്രദർശനത്തെ തുടർന്ന് പാർക്കിംഗ് സ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ 200 ൽ അധികം കാറുകൾ കത്തി നശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us