ബെംഗളൂരു: നിയമ ബിരുദധാരിയാണ് എന്ന് കാണിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1991 ൽ സർക്കാർ ജോലിയിൽ പ്രവേശിച്ച അസീസ് അഹമ്മദ് ഖാൻ 2020 ജൂണിലാണ് ജോലിയിൽ നിന്നും വിരമിച്ചത്.
30 വർഷത്തെ സർക്കാർ സേവനത്തിനിടയിൽ നിരവധി ഉദ്യോഗ കയറ്റങ്ങൾ സമ്പാദിച്ച ഇദ്ദേഹം അസംബ്ലി സെക്രട്ടറിയേറ്റ് ഓഫീസിൽ ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽ നിന്നും ജോയിന്റ്സെ ക്രട്ടറി പദവിയിൽ എത്തിയ ശേഷമാണ് വിരമിച്ചത്.
ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഇദ്ദേഹം വളരെ കുറച്ച് രേഖകൾ മാത്രമാണ് നൽകിയിരുന്നത് എന്നതിനാൽ ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽനിന്ന് ജോയിന്റ് സെക്രട്ടറി പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെഭാഗമായി ഇദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി പരിശോധന ചെയ്യുന്നതിനായി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ യൂണിവേഴ്സിറ്റിക്ക് കത്തയച്ചത് മുതലാണ് തട്ടിപ്പുകളുടെ വിവരങ്ങൾ പുറത്തുവന്നത്.
വാഴ്സിറ്റി യുടെ പരിശോധനയിൽ ഇദ്ദേഹം 1985-86 കാലഘട്ടത്തിലെ ഇസ്ലാമിയ ലോ കോളേജ് വിദ്യാർഥിയായിരുന്നു എന്നും 1986 ലും 87 ലും നടത്തപ്പെട്ട പരീക്ഷകളിൽ പരാജയപ്പെട്ട ആളാണെന്നും കണ്ടെത്തുകയായിരുന്നു.
ഇപ്പോൾ ഖാൻ എവിടെയാണെന്ന് അറിയില്ലെന്നും നിയമ നടപടികൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.