ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1143 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1268 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.15%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1268 ആകെ ഡിസ്ചാര്‍ജ് : 887815 ഇന്നത്തെ കേസുകള്‍ : 1143 ആകെ ആക്റ്റീവ് കേസുകള്‍ : 13610 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 12039 ആകെ പോസിറ്റീവ് കേസുകള്‍ : 913483 തീവ്ര പരിചരണ…
Read MoreDay: 24 December 2020
രാത്രികാല നിരോധനാജ്ഞ പിൻവലിച്ചു.
ബെംഗളൂരു: ഇന്നലെ പ്രഖ്യാപിച്ച രാത്രി കാല കർഫ്യൂ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ. രാത്രി കാല നിരോധനാജ്ഞ നടപ്പാക്കില്ലെന്ന് ചൊവ്വാഴ്ച അറിയിച്ച മുഖ്യമന്ത്രി ബുധനാഴ്ച രാവിലെയോടെ തീരുമാനങ്ങളിൽ മാറ്റം വരുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി മുതൽ ആണ് കർഫ്യൂ എന്ന് ആദ്യ വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ഉത്തരവിൽ അത് ഇന്നു മുതൽ എന്നാണ് കൊടുത്തിരിക്കുന്നത്. രാത്രി 10- രാവിലെ 6 എന്ന സമയക്രമം പിന്നീട് രാത്രി 11- രാവിലെ 5 എന്നുമാക്കി. എന്നാൽ സാങ്കേതിക ഉപദേശക സമിതിയുടെ നിർദ്ദേശം പ്രകാരം മുൻപ് പ്രഖ്യാപിച്ച രാത്രി കാല…
Read Moreമഹാമാരിയുടെ ജനിതകമാറ്റം: സ്കൂളുകൾ തുറക്കാൻ ഉള്ള ഉത്തരവ് പുനഃപരിശോധനയ്ക്ക് സർക്കാർ.
ബെംഗളൂരു: ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ അതിതീവ്ര വ്യാപന ശേഷി പരിഗണിച്ച് ജനുവരി 4 മുതൽ മുതിർന്ന ക്ലാസുകളിലേക്കുള്ള പഠനത്തിനായി പൂർണ്ണമായും തുറന്നു പ്രവർത്തിക്കാൻ സ്കൂളുകളെയും കോളേജുകളെയും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുനഃപരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ. പത്തിലും 12 ലും പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ക്ലാസുകളും കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്ലാസുകളാണ് കോവിഡ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നടത്താൻ മുൻ ഉത്തരവ് പ്രകാരം അനുവാദം നൽകിയിരുന്നത്. ഡിസംബർ അവസാനം വരെ ഈ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകുമെന്നും, പുതിയതായി രൂപപ്പെട്ടുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടത് ഉണ്ടോ എന്ന്…
Read Moreപോലീസ് ഐ ജി യുടെ പേരിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ശ്രമം
ബെംഗളൂരു: കർണാടക പോലീസ് ഇൻസ്പെക്ടർ ജനറൽ രൂപയുടെ പേരിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ഐജി തന്നെയാണ് വിവരം സൈബർ ക്രൈം വിഭാഗത്തിനെ മേൽ നടപടികൾക്കായി അറിയിച്ചത്. ഐ ജി യുടെ ഫോട്ടോ പതിപ്പിച്ച ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പിന് ശ്രമിച്ചത്. ‘സംഘലീന ശർമ ചൗധരി’ എന്ന പേരിൽ നിർമ്മിച്ച ഫേസ്ബുക്ക് പേജിലൂടെ താൻ ഒരു സർക്കാർ ഉദ്യോഗസ്ഥ ആണെന്നും പാവങ്ങൾക്ക് സഹായം നൽകുന്നതിനായി പണം സംഘടിപ്പിച്ചു വരികയാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഇത് ശ്രദ്ധയിൽപ്പെട്ട ഐ ജിയുടെ തന്നെ ചില സുഹൃത്തുക്കൾ ഐജിയെ തന്നെ വിവരമറിയിക്കുകയും ബന്ധപ്പെട്ട…
Read Moreവാഹനങ്ങൾ വാടകയ്ക്കെടുത്ത് വിൽപ്പന നടത്തിയ അഞ്ചുപേർ പിടിയിൽ.
ബെംഗളൂരു: വാഹനങ്ങൾ വാടകയ്ക്കെടുത്ത് രജിസ്ട്രേഷൻ നമ്പറുകളും രേഖകളും മാറ്റി നിർമിച്ച ആവശ്യക്കാർക്ക് വിൽക്കുന്ന അഞ്ചംഗസംഘം കഴിഞ്ഞദിവസം യശ്വന്തപുര പോലീസിന്റെപിടിയിലായി. ബേളഗാവി സ്വദേശികളായ ആരിഫ് 26, കൗസ്തുഭ 32, സൈദ് ആർമൻ 23, സുലൈമാൻ പാഷ 23, ചന്ദ്ര ലേയൗട്ട് നിവാസിയായ തൗസീഫ് 26 എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് പോലീസ് ഒരു ആഡംബര കാറും 13 ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ബേളഗാവിയിൽ നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യവേ ഗിരീഷ് എന്ന വ്യക്തി ആരിഫ് നെയും കൗസ്തുഭന്നെയും യാത്രയ്ക്കിടയിൽ പരിചയപ്പെടാനിടയായി. ഉപയോഗിച്ച് വാഹനങ്ങൾ മറിച്ചു നിൽക്കുന്നവരാണ്…
Read Moreരാത്രികാല നിരോധനാജ്ഞ; നിയന്ത്രണങ്ങൾ, ഇളവുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
ബെംഗളൂരു : രാത്രി കാല നിരോധനാജ്ഞ നടപ്പാക്കില്ലെന്ന് ചൊവ്വാഴ്ച അറിയിച്ച മുഖ്യമന്ത്രി ബുധനാഴ്ച രാവിലെയോടെ തീരുമാനങ്ങളിൽ മാറ്റം വരുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി മുതൽ ആണ് കർഫ്യൂ എന്ന് ആദ്യ വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ഉത്തരവിൽ അത് ഇന്നു മുതൽ എന്നാണ് കൊടുത്തിരിക്കുന്നത്. രാത്രി 10- രാവിലെ 6 എന്ന സമയക്രമം പിന്നീട് രാത്രി 11- രാവിലെ 5 എന്നുമാക്കി. അറിയേണ്ട കാര്യങ്ങൾ ഇവയാണ്: രാത്രി പ്രവർത്തിക്കുന്ന വ്യവസായ ശാലകൾക്കും മറ്റു സ്ഥാപനങ്ങൾക്കും പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം.ഇവിടത്തെ ജീവനക്കാർ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് നിർബന്ധമായും…
Read Moreനിശാനിയമം ഇന്നുമുതൽ;സമയപരിധികൾ പുനഃക്രമീകരിച്ചു.
ബെംഗളൂരു: മഹാമാരി വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായി ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ പൊതു പരിപാടികൾ ആയി നടത്തരുതെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. http://88t.8a2.myftpupload.com/archives/61358 ഇതിനുപുറമേ ജനുവരി രണ്ടുവരെ നിശാനിയമം നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ആയിരുന്നു സമയപരിധി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് രാത്രി 11 മണിമുതൽ രാവിലെ 5 മണി വരെ ആക്കുകയായിരുന്നു. ഇന്നുമുതൽ നിശാനിയമം പ്രാബല്യത്തിൽ ആയിരിക്കുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും സർക്കാർ വക്താവ് അഭ്യർത്ഥിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പാതിരാ കുർബാന നടത്തുന്നതിന് തടസ്സമില്ലെന്നും…
Read Moreയു.കെ.യിൽ നിന്ന് എത്തിയ 2 പേർക്ക് കോവിഡ്! കൂടുതൽ നിയന്ത്രണങ്ങൾ…
ബെംഗളൂരു : ജനിതകമാറ്റം സംഭവിച്ച അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുള്ള കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവർ ആർ ടി പിസിആർ പരിശോധന വിമാനത്താവളത്തിൽ തന്നെ നടത്തണം. കഴിഞ്ഞദിവസം യുകെയിൽ നിന്നും ബെംഗളൂരുവിൽ എത്തിയ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോ എന്ന് കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. വിമാനത്താവളങ്ങളിൽ കോവിഡിന്റെ മഹാമാരിയുടെ തുടക്കത്തിൽ ദൃദപരിശോധനകൾ നടത്തിയിരുന്നുവെങ്കിലും സമീപകാലത്തായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ തിരിച്ചുവരവിനെ തുടർന്ന് ഇത് പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ്…
Read More