ബെംഗളൂരു : നഗരത്തിൽ കാലങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന മയക്കുമരുന്നു സംഘത്തിലെ “ചീഫ് “എന്ന് വിളിപ്പേരുള്ള ചിഡീബരെ അംബ്രോസ് എന്ന് നൈജീരിയൻ പൗരൻ ചൊവ്വാഴ്ച സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിലായതായി അന്വേഷണസംഘ വക്താവ് റിപ്പോർട്ട് ചെയ്യുന്നു.
Main kingpin of cocaine supply in blore arrested by CCB..called “CHIEF”..name Chidiebere Ambrose..In previous drugs cases, found foreign drug peddlers were in touch & bought cocaine from this person named Chief. After detailed investigation, this Chief arrested. Investigation on
— Sandeep Patil IPS (@ips_patil) December 15, 2020
ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടയിൽ പിടിക്കപ്പെട്ടവർ എല്ലാവരും തന്നെ ഇദ്ദേഹവുമായി നിരന്തര സമ്പർക്കത്തിൽ ആയിരുന്നു എന്നും പ്രധാന വിപണന ഐറ്റം ആയ കൊക്കൈൻ ഇയാളിൽ നിന്നാണ് ഇവർ കൈപ്പറ്റിയിരുന്നതെന്നും പൊലീസ് ജോയിന്റ് കമ്മീഷണർ (ക്രൈം), സന്ദീപ് പാട്ടിൽ അറിയിച്ചു.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം തുടരന്വേഷണത്തിൽ ആണെന്നും ശൃംഖലയിലെ മുഴുവൻ കണ്ണികളെയും പിടിക്കുന്നതുവരെ അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.