ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 830 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2164 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.27%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2164 ആകെ ഡിസ്ചാര്‍ജ് : 874202 ഇന്നത്തെ കേസുകള്‍ : 830 ആകെ ആക്റ്റീവ് കേസുകള്‍ : 16065 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 11954 ആകെ പോസിറ്റീവ് കേസുകള്‍ : 902240 തീവ്ര പരിചരണ…
Read MoreDay: 14 December 2020
പ്രമുഖ മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് വാഹനാപകടത്തിൽ മരിച്ചു.
തിരുവനന്തപുരം; മാധ്യമപ്രവര്ത്തകന് എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു അപകടം. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടുനൽകും.
Read Moreഗോവധ നിരോധന ബില്‍ നാളെ ഉപരിസഭ പരിഗണിക്കും; ജെ.ഡി.എസ്. നിലപാട് നിർണായകം
ബെംഗളൂരു: വലിയ വിവാദമായ കർണാടക കന്നുകാലി കശാപ്പ് നിരോധന ബില്ലില്‍ നാളത്തെ സഭാ നടപടികൾ നിർണായകം. നാളെ കന്നുകാലി കശാപ്പ് നിരോധന ബില്‍ കർണാടക ഉപരിസഭ പരിഗണിക്കാനിരിക്കെ ജെഡിഎസ് നിലപാട് നിർണായകമാകും. ബില്‍ പാസാകാന്‍ ബിജെപിക്ക് ജെഡിഎസ് പിന്തുണ കൂടിയേ തീരൂ. ഗവർണറുടെ പ്രത്യേക അനുമതിയോടെ ചേരുന്ന നിയമ നിർമാണ കൗൺസിലില്‍ ബില്‍ സർക്കാർ അവതരിപ്പിക്കും. കൗൺസില്‍ ചെയർമാനും കോൺഗ്രസ് നേതാവുമായ പ്രതാപ ചന്ദ്ര ഷെട്ടിയെ നീക്കാനായി അവിശ്വാസ പ്രമേയവും സർക്കാർ അവതരിപ്പിക്കുന്നുണ്ട്.
Read Moreകർണാടക യു.ഡി.എഫ് കമ്മിറ്റി വിപുലീകരിച്ചു.
ബെംഗളൂരു : സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലില്ലാത്തവിധം വർധിച്ചുവരുന്ന ഇന്ധനവിലക്കയറ്റത്തിലും ഓരോ പൗരന്റെയും മൗലികാവകാശത്തിൽ കൈ കടത്തുന്ന കേന്ദ്രസർക്കാരിന്റെനയങ്ങൾ മൂലവും ജനാധിപത്യ വ്യവസ്ഥ തകർന്നിരിക്കുന്ന കേരളജനതയുടെ മേൽ ഇരുട്ടടിയെന്നോണം, LDF സർക്കാരിന്റെ അഴിമതിയും, ഓഖി, പ്രളയ ഫണ്ട് കയ്യിട്ടുവാരലും, മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സ്വർണക്കടത്തു കേസും അങ്ങിനെയങ്ങിനെ…ലോക്ഡൌൺ മൂലം ദുരിതത്തിലായ പ്രവാസിമലയാളികളെ പ്രതിസന്ധിയിലാക്കിയ കേന്ദ്ര,കേരള സർക്കാരിന്റെ ഇടപെടലുകൾ……. ജനജീവിതം ദുസ്സഹമാക്കിയ വിവിധ സർക്കാരുകൾക്കെതിരെ പ്രതികരിക്കാൻ ജനാധിപത്യവിശ്വാസികളെ അണിനിരത്തി കർണാടകയിൽ രൂപീകരിച്ച “യുഡിഫ് കമ്മിറ്റി” വിപുലപ്പെടുത്തി. രക്ഷധികാരികളായി ശ്രീ N. A. മുഹമ്മദ്, ശ്രീ സത്യൻ പുത്തൂർ, ശ്രീ ഐവാൻ…
Read Moreയൂട്യൂബും, ജിമെയിലും ഉള്‍പ്പെടെയുള്ള നിരവധി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനരഹിതമായി
ന്യൂഡൽഹി: ഇന്ത്യയില്‍ പല ഭാഗങ്ങളിലും യൂട്യൂബും, ജിമെയിലും ഉള്‍പ്പെടെയുള്ള നിരവധി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനരഹിതമായി. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്. സ്വന്തം ഫോണിന്റെ കുഴപ്പമാണെന്ന് കരുതിയതായി പലരും പറയുന്നു. പിന്നീടാണ് പലയിടത്തും ഈ പ്രശ്നമുള്ളതായി എല്ലാവരും തിരിച്ചറിഞ്ഞത്. ഗൂഗിള്‍ സെര്‍ച്ചിനും, ഗൂഗിള്‍ ഡ്രൈവിനും തകരാര്‍ സംഭവിച്ചതായാണ് വിവരം. തകരാറിന് കാരണമെന്താണെന്ന് വ്യക്തമല്ല. എന്തായാലും #googledown, #YouTubeDown ഹാഷ്ടാഗുകള്‍ യൂടൂബില്‍ ട്രെന്‍ഡിംഗായിട്ടുണ്ട്.
Read Moreനഗരത്തിലെ ഒരു മലയാളി സംഘടനക്ക് കൂടി നോർക്കയുടെ അംഗീകാരം.
ബെംഗളൂരു : ടി.സി. പാളയ കൈരളി വെൽഫേർ അസോസിയേഷന് നോർക്കയുടെ അംഗീകാരം. മാനവ സേവന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതിൾ നോർക്ക വഴി കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനു മായി നോർക്ക റൂട്സ് പ്രവാസി മലയാളി സംഘടനകൾക്ക്മാനദണ്ഡങ്ങൾക്ക് വിധേയമായി അംഗീകാരം നൽകി വരുന്നു. ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽ നിന്നും അംഗീകാരം നേടുന്ന എട്ടാമത്തെ മലയാളീ സംഘടനയാണ് കൈരളി വെൽഫേർ അസോസിയേഷൻ, ടി.സി.പാളയ. അംഗീകാരം നൽകി കൊണ്ടുള്ള സർട്ടിഫിക്കറ്റ് നോർക്ക ഓഫീസർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രി ജോണി കുര്യാന് കൈമാറി.
Read Moreഫ്രീഡം പാർക്കിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പ്രതിഷേധ സമരം; ജീവനക്കാർക്കെതിരേ ശക്തമായ നടപടിക്ക് നീക്കം!
ബെംഗളൂരു: നഗരത്തിലെ ഫ്രീഡം പാർക്കിൽ കെ.എസ്.ആർ.ടി. സി. ജീവനക്കാരുടെ പ്രതിഷേധ സമരം തുടരുന്നു. പ്രധാന ആവശ്യങ്ങളായ, ട്രാൻസ്പോർട്ട് ജീവനക്കാർക്ക് മറ്റു സർക്കാർ ജീവനക്കാർക്ക് തുല്യമായ ആനുകൂല്യങ്ങളും പദവിയും നൽകുന്നതുസംബന്ധിച്ചും ശമ്പളം വർധിപ്പിക്കുന്നതുസംബന്ധിച്ചും തീരുമാനം ആകാത്തതിനാലാണ് ജീവനക്കാർ പണിമുടക്കുമായി മുന്നോട്ട് പോവുന്നത്. Bengaluru: Karnataka State Road Transport Corporation (KSRTC) employees stage a protest at Freedom park against the govt demanding to be considered as govt employees. Chief Minister BS Yediyurappa yesterday appeal to KSRTC staff…
Read Moreഗാർഹിക പീഡനങ്ങൾ ഗണ്യമായി വർദ്ധിച്ചതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ
ബെംഗളൂരു: സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിൽ സ്തുത്യർഹമായ പുരോഗതി ഉണ്ടായിട്ടും ഇണകളിൽ നിന്നും അല്ലാതെയും അക്രമം അനുഭവിക്കുന്ന ചെറുപ്പക്കാരും മധ്യവയസ്കരും ആയ സ്ത്രീകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരട്ടിയിലധികം വർധന ഉണ്ടായ ഒരേ ഒരു സംസ്ഥാനമായി കർണാടക മാറുന്നു. 2015 – 16 കാലഘട്ടത്തിൽ നടത്തപ്പെട്ട സർവേപ്രകാരം 20 ശതമാനത്തോളം സ്ത്രീകളാണ് ഗാർഹിക പീഡനങ്ങൾക്ക് ഇരയായത് എങ്കിൽ 2019 -20 കാലഘട്ടത്തിലെ സർവ്വേ ഇത് 44% ആയി ഉയർന്നതായി നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ റിപ്പോർട്ട് ചെയ്യുന്നു. ഗാർഹിക പീഡന നിരക്ക് ഉയർച്ചയിൽ നിരവധി സംസ്ഥാനങ്ങളാണ്…
Read Moreവാട്ടർ തീം പാർക്കിന് പ്രവർത്തനാനുമതിയില്ല;ഓൺലൈൻ ടിക്കറ്റ് എടുത്ത് പോയവർക്ക് നിരാശ.
ബെംഗളൂരു: ബെംഗളൂരുവിലെ ബിഡിദിയിൽ പ്രവർത്തിക്കുന്ന മാനസികോല്ലാസ കേന്ദ്രമായ വണ്ടർലാ യിലേക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്ന വർക്കാണ് ദുരനുഭവമുണ്ടായത്. ഉല്ലാസ കേന്ദ്രത്തിന് പ്രവർത്തനാനുമതി 2020 സെപ്റ്റംബറിൽ അവസാനിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി മൂന്ന് മാസം മുൻപ് ജൂണിൽ തന്നെ പ്രവർത്തനാനുമതി പുതുക്കി കിട്ടുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു എങ്കിലും ഇതുവരെ നിരസിക്കുകയോ പുതുക്കി നൽകുകയോ ചെയ്തിട്ടില്ല. അപേക്ഷ നൽകി ഒരുമാസത്തിനുള്ളിൽ അധികാരികൾ നടപടിയെടുത് അറിയിക്കാത്ത പക്ഷം, മറ്റു തടസങ്ങൾ ഇല്ലെന്ന പരിഗണനയിൽ സന്ദർശകർക്ക് ടിക്കറ്റും നൽകി പ്രവർത്തിച്ചുവരികയായിരുന്നു ഉല്ലാസ കേന്ദ്രം. അത് പ്രകാരം ഓൺലൈനായി ടിക്കറ്റ് ബുക്ക്…
Read Moreബസ് സർവീസുകൾ തടസ്സപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർ അറസ്റ്റിൽ.
ബെംഗളൂരു: സമരത്തെ അനുകൂലിക്കുന്ന സംഘടനകളിൽ പെട്ട ഒമ്പത് ഉദ്യോഗസ്ഥരെ, ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ജോലിക്ക് ഹാജരായവരെ ജോലി ചെയ്യുന്നതിൽ നിന്നു തടയുകയും ബസ് സർവീസുകൾ തടസപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്. കൊപ്പാൾ സ്വദേശി ഹിരേമത് ശിവ മൊഗ്ഗ സ്വദേശി മഞ്ജുനാഥ്, ബാഗൽകോട്ട് സ്വദേശികളായ നാഗരാജ് കുഡുസാബ്, ജ്ഞാന ഭാരതി സ്വദേശി ശിവണ്ണ, ധാർവാഡ് സ്വദേശികളായ രവി മഹേഷ് പ്രശാന്ത്, ബളഗാവി സ്വദേശി പുണ്ഡാലിക എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത് എന്ന് വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവ് എം പാട്ടിൽ അറിയിച്ചു. 25 ഓളം…
Read More