ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1247 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 877 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.27%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 877 ആകെ ഡിസ്ചാര്‍ജ് : 853461 ഇന്നത്തെ കേസുകള്‍ : 1247 ആകെ ആക്റ്റീവ് കേസുകള്‍ : 25046 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 11834 ആകെ പോസിറ്റീവ് കേസുകള്‍ : 890360 തീവ്ര പരിചരണ വിഭാഗത്തില്‍…
Read MoreDay: 4 December 2020
സ്കൂൾ തുറക്കുമ്പോൾ പത്തുദിവസം ബാഗില്ലാതെ സ്കൂളില്‍ പോകാം
ന്യൂഡൽഹി: സ്കൂൾ തുറക്കുമ്പോൾ പത്തുദിവസം ബാഗില്ലാതെ സ്കൂളില്‍ പോകാം. രാജ്യവ്യാപകമായി അടഞ്ഞുകിടന്ന സ്കൂളുകള്‍ തുറക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഒരു അക്കാദമിക വര്‍ഷത്തിന്റെ മൂന്നിലൊന്ന് ദിവസങ്ങളില്‍ ബാഗില്ലാതെ ക്ലാസില്‍ വരാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണം. ബാഗിന്റെ അമിത ഭാരം കുട്ടികളുടെ ശാരിരീക വളര്‍ച്ചയെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ ഭാരം കുറഞ്ഞ ബാഗ് എന്ന ആശയം സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു മാസത്തില്‍ 10 ദിവസമെങ്കിലും കുട്ടികള്‍ ബാഗില്ലാതെ ക്ലാസില്‍ വരാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കരണ നയത്തിന്റെ…
Read Moreകൈ കഴുകാന്‍ നദി തീരത്ത് പോയ കുട്ടിയെ മുതല കടിച്ചുകൊന്നു
ബെംഗളൂരു: പത്തുവയസുകാരനെ മുതല കടിച്ചുകൊന്നു. കന്നുകാലിക്കൂട്ടത്തെ മേയ്ക്കുന്ന കുട്ടിയുടെ അവേശഷിക്കുന്ന ശരീരഭാഗങ്ങള്‍ തീരത്ത് നിന്ന് കണ്ടെടുത്തു. റെയ്ച്ചൂര്‍ ഡി രാംപുര ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. പത്തുവയസുകാരനായ മല്ലികാര്‍ജ്ജുനാണ് മുതലയുടെ കടിയേറ്റ് കൊല്ലപ്പെട്ടത്. മല്ലികാര്‍ജ്ജുനെ മുതല പിടിക്കുന്നത് കൂട്ടുകാരാണ് കണ്ടത്. കൃഷ്ണ നദിയുടെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോവിഡിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചതിന് പിന്നാലെ കഴിഞ്ഞ ഏതാനുമാസമായി കന്നുകാലികളെ മേയ്ക്കലാണ് മല്ലികാര്‍ജ്ജുന്റെ പതിവ് പരിപാടി. സാധാരണ പോലെ കൂട്ടുകാര്‍ക്കൊപ്പം കന്നുകാലികളെ മേയ്ക്കുന്നതിനിടയിലാണ് സംഭവം നടന്നത്. കൃഷ്ണ നദിയുടെ തീരത്താണ് കന്നുകാലികളുമായി ഇവര്‍ എത്താറ്. ഉച്ചയ്ക്ക്…
Read Moreരാജ്യവ്യാപകമായി മോദിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷക സംഘടനകള്‍; ചൊവ്വാഴ്ച ഭാരത് ബന്ദ്
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. ബന്ദിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷക സംഘടനകള്‍. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തിരുമാനിച്ചത്. കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിളിച്ച ചര്‍ച്ചയിലും തീരുമാനമായില്ല. ഈ മാസം അഞ്ചിന് വീണ്ടും കര്‍ഷക നേതാക്കളുമായി കേന്ദ്രം ചര്‍ച്ച നടത്തും. തുറന്നമനസ്സോടെയാണ് സർക്കാർ ചർച്ചയെ സമീപിച്ചതെന്ന് മന്ത്രി നരേന്ദ്രസിങ് തോമർ…
Read Moreനഗരത്തിൽ നിന്നുള്ള സബർബൻ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു.
ബെംഗളൂരു: മഹാമാരി വ്യാപനത്തെ തുടർന്ന് മാർച്ചിൽ നിർത്തിവച്ചിരുന്ന ഡെമു , മെമു സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ ആലോചിക്കുന്നു. യശ്വന്തപുര -ഹോസുർ യശ്വന്ത്പുര മെമു, യശ്വന്തപുര -തുംകൂർ -യശ്വന്തപുര ഡെമു, കെ എസ് ആർ സിറ്റി – മാരീ കുപ്പ- കെ എസ് ആർ സി റ്റി മെമു, ബംഗാർപേട്ട -മൈസൂർ ബംഗാർപേട്ട -മെമു, ഹിന്ദുപുര യശ്വന്തപുര -ഹിന്ദുപുര മെമു, യശ്വന്തപുര-ഹാസൻ യശ്വന്തപുര – ഡെമു എന്നീ സബർബൻ തീവണ്ടി സർവീസുകളാണ് പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്നത്. ബയ്യപ്പനഹള്ളി മുതൽ ഹൊസൂർ വരെയുള്ള 48 കിലോമീറ്റർ പാതയുടെ വൈദ്യുതീകരണം…
Read Moreറോഡിലെ കുഴിയെത്തുടർന്നുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ബി.ബി.എം.പി
ബെംഗളൂരു: നഗരത്തിലെ റോഡിലെ കുഴിയെത്തുടർന്നുണ്ടാകുന്ന അപകടങ്ങൾക്ക് 15,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബി.ബി.എം.പി. അറിയിച്ചു. കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി. അപകടത്തിൽ ജീവഹാനിയുണ്ടായാൽ മൂന്നുലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകും. അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ കോർപ്പറേഷനിൽ സമർപ്പിക്കണം. കുഴിയെത്തുടർന്നുണ്ടായ അപകടമാണിതെന്ന് തെളിയിക്കുന്ന രേഖകളും ഇതിനൊപ്പം നൽകണം. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രേഖയായി പരിഗണിക്കും. അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരത്തുക കൂടാതെ അടിയന്തര ചികിത്സാസഹായമായി 5000 രൂപ മുതൽ 10,000 രൂപവരെ അനുവദിക്കാം. ബി.ബി.എം.പി. സ്പെഷ്യൽ കമ്മിഷണർക്കാണ് ഇതിനുള്ള അധികാരം നൽകിയിരിക്കുന്നത്.
Read Moreനഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്ക് ഈ വർഷം കടിഞ്ഞാൺ വീഴുമോ ?
ബെംഗളൂരു: നഗരത്തിലെ എം.ജി.റോഡ്, ബ്രിഗേഡ് റോഡ്, കൊമേഴ്സ്യൽ സ്ട്രീറ്റ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ വാണിജ്യ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ആഘോഷങ്ങളാണ് പ്രതി വർഷം, പുതുവത്സര തലേന്ന്, സംഘടിപ്പിച്ച് വന്നിട്ടുള്ളത്. ആയിരക്കണക്കിന് ആളുകളാണ്, ഈ അവസരത്തിൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുതുവർഷത്തെ വരവേല്കുന്നതിനായി ഇവിടെ എത്തി ചേരുന്നത്. മതി മറന്നാഘോഷിക്കുന്ന ഈ ആൾകൂട്ടത്തിനിടയിലേക്ക്, അവരുടെ ആഹ്ളാദാരവങ്ങൾക്കിടയിലേക്ക്, അവർ സൃഷ്ടിക്കുന്ന വർണ പ്രപഞ്ചങ്ങൾക്കിടയിലേക്ക് ഒഴുകിയിറങ്ങുന്ന പുതുവർഷ രാവ്, അവിടെ തടിച്ച് കൂടുന്ന പലരിലും മറക്കാനാകാത്ത ഒരു അനുഭൂതി ആണ് പകർന്ന് നല്‍കുന്നത്. എന്നാൽ, ഈ…
Read Moreകർണാടക ബന്ദിനെ നേരിടാൻ കർശ്ശന സുരക്ഷ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ.
ബെംഗളൂരു : ‘മറാത്ത ഡെവലപ്മെന്റ് ബോർഡ്’ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരായി കന്നഡ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ ഡിസംബർ 5 ശനിയാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിനെ പ്രതിരോധിക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി പോലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു. നഗരത്തിൽ നിന്നുള്ള 18000 ത്തോളം വരുന്ന, ട്രാഫിക് പോലീസടക്കമുള്ള മുഴുവൻ പോലീസ് സംവിധാനത്തേയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഉപയോഗിക്കുമെന്നും, 12 ഡെപ്യൂട്ടി കമ്മീഷണർമാർ രാവിലെ മുതൽ സ്ഥിതി ഗതികൾ നിരന്തരം നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. “ലോക്കൽ പോലീസിന് പുറമേ കർണാടക സേറ്ററ്റ് പോലീസിന്റെ 30 സൈന്യങ്ങളും,…
Read Moreമലയാളിയായ 65 കാരിയെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി..
ബെംഗളൂരു: സിംഗസാന്ദ്ര കോടിചിക്കനഹള്ളി മുനീശ്വര ലേയൗട്ട് നിവാസിയായ തെരേസ മേരിയാണ് (65) ഇന്നലെ ഉച്ചയ്ക്ക് തലയ്ക്കടിയേറ്റു മരിച്ചത്. താഴത്തെ വീടിനോടു ചേർന്നുള്ള ഒരു കട നടത്തിയിരുന്ന ഇവർ മുകളിലത്തെ നില വാടകയ്ക്ക് നൽകിയിരുന്നു. വാടകക്കാർ ഒഴിഞ്ഞതിനുശേഷം പുതിയതായി വാടകയ്ക്ക് നൽകാൻ ശ്രമിക്കവേ ഇന്നലെ വീട് നോക്കാൻ എന്ന വ്യാജേന വന്നവരാണ് കൊലപാതകത്തിനു പിന്നിൽ. ഇന്നലെ ഉച്ചയോടു കൂടി വാടകയ്ക്ക് എടുക്കാനെന്ന വ്യാജേന വന്ന് കൊല നടത്തുകയായിരുന്നു. മുകളിലത്തെ നില തുറന്നുകാണിക്കുന്നതിനിടയിൽ തലയ്ക്ക് അടിച്ചു വീഴ്ത്തിയ ഇവരുടെ ദേഹത്ത് ഉണ്ടായിരുന്ന മുഴുവൻ സ്വർണവും, നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ…
Read Moreസൂക്ഷിക്കുക…ജോലിവാഗ്ദാനതട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ നിരവധി; ഇവരുടെ ഏറ്റവും പുതിയ തട്ടിപ്പ് രീതി ഇങ്ങനെ…
ബെംഗളൂരു: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉദ്യോഗം നൽകുന്ന ആൾ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു സംഘത്തിന്റെ വലയിൽ കുടുങ്ങിയ നിരവധി ഉദ്യോഗാർഥികൾക്ക് ആണ് പണം നഷ്ടപ്പെട്ടത്. നിലവിലുള്ള മറ്റ് ഓൺലൈൻ പോർട്ടലുകളിൽ നിന്നും ഉദ്യോഗാർത്ഥികളെ കണ്ടുപിടിക്കുന്ന ഇവർ ജോലിവാഗ്ദാനം നൽകുന്നതാണ് തട്ടിപ്പ് രീതി. അപേക്ഷ നടപടിക്രമങ്ങൾക്ക് നാമമാത്രമായ ഫീസ് ആവശ്യപ്പെടുന്ന ഇവർ ഓൺലൈനായി അപേക്ഷകൾ പൂരിപ്പിക്കാൻ നൽകുന്നു. ഇതിൽ ഉദ്യോഗാർത്ഥികളുടെ എല്ലാ വിവരങ്ങളും ആവശ്യപ്പെടുന്നതിനോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ്, സി വി വി നമ്പറുകൾ അടക്കം കൈക്കലാക്കുന്നു. തുടർന്ന്…
Read More