ബെംഗളൂരു: ദേവനഹള്ളിയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ക്ഷേത്രപുരോഹിതനെ പോലീസ് അറസ്റ്റുചെയ്തു. ചിക്കബെല്ലാപുര സ്വദേശിയായ വെങ്കട്ടരമണപ്പ(60)യാണ് അറസ്റ്റിലായ ക്ഷേത്രപുരോഹിതൻ. വെങ്കട്ടരമണപ്പ മകളുടെ വീട്ടിൽവെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെയായിരുന്നു ഇയാൾ ദേവനഹള്ളിയിലെ മകളുടെ വീട്ടിലേക്ക് എത്തിയത്. ക്ഷേത്രപുരോഹിതനായ മരുമകന് മറ്റൊരു സ്ഥലത്തേക്കു പോകേണ്ടതിനാൽ വെങ്കട്ടരമണപ്പ ക്ഷേത്രത്തിലെ കാര്യങ്ങൾ നോക്കിനടത്താനാണ് എത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ വീടിനുസമീപത്തുള്ള വീട്ടിലെ പെൺകുട്ടി കളിക്കുന്നതുകണ്ടു. കുട്ടിയെ വീടിനകത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡി.സി.പി. സി.കെ. ബാബ പറഞ്ഞു. സമയം കുറേ ആയിട്ടും പെൺകുട്ടി വീട്ടിലേക്ക് മടങ്ങിവരാത്തതിനാൽ മാതാപിതാക്കൾ തിരച്ചിൽ തുടങ്ങി. കുട്ടി അടുത്തുള്ള വീട്ടിലേക്കു…
Read MoreMonth: November 2020
ക്രിസ്തുമസിന് 25 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി;റിസർവേഷൻ ആരംഭിച്ചു.
ബെംഗളൂരു : ക്രിസ്തുമസ് അവധിക്ക് കർണാടകയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്കായി 25 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. ടിക്കറ്റുകൾ തീരുന്ന മുറക്ക് കൂടുതൽ സർവ്വീസുകൾ നടത്തുമെന്നും അവർ അറിയിച്ചു. റിസർവേഷനും ആരംഭിച്ചു, കേരള ആർ.ടി.സി.യുടെയും ക്രിസ്തുമസ് സർവീസുകൾക്കുള്ള റിസർവേഷൻ തുടങ്ങിയിട്ടുണ്ട്. അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത സാഹചര്യത്തിൽ കർണാടക-കേരള ആർ.ടി.സി.സർവ്വീസും തീവണ്ടി സർവ്വീസുമാണ് സാധാരണക്കാർക്ക് ആശ്രയം. കർണാടക ആർ .ടി.സി റിസർവേഷൻ വെബ് സൈറ്റ് https://m.ksrtc.in കേരള ആർ.ടി.സി https://m.keralartc.com
Read Moreകന്യാകുമാരി ഉൽസവകാല സ്പെഷ്യൽ തീവണ്ടി നീട്ടി;കണ്ണൂർ എക്സ്പ്രസിൻ്റെ കാര്യത്തിൽ ഉറപ്പില്ല.
ബെംഗളൂരു : ക്രിസ്തുമസ് – പുതുവൽസരം ആഘോഷിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ കന്യാകുമാരി സ്പെഷ്യൽ തീവണ്ടി (06525/26) ദീർഘിപ്പിച്ചു. കന്യാകുമാരി ,തിരുവനന്തപുരം, തൃശൂർ, പാലക്കാട്, എറണാകുളം വഴി സർവ്വീസ് നടത്തും ട്രെയിൻ ജനുവരി 2 വരെയാണ് ദീർഘിപ്പിച്ചത്. ദീപാവലി തിരക്ക് പരിഗണിച്ച് പ്രഖ്യാപിച്ച തീവണ്ടിയായിരുന്നു ഇത്. അതേ സമയം മലബാറിലെ യാത്രക്കാരുടെ പ്രതീക്ഷയായ യശ്വന്ത് പുര -കണ്ണൂർ സ്പെഷ്യൽ (06537/38) ഇതുവരെ ദീർഘിപ്പിച്ചിട്ടില്ല. യാത്രക്കാർ കുറവായതായിരിക്കാം കാരണം. യാത്രക്കാരുടെ എണ്ണം കൂടുകയാണെങ്കിൽ തീവണ്ടി കുറച്ച് ദിവസത്തേക്കു കൂടി നീട്ടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreതെളിവെടുപ്പിനിടെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്.
ബെംഗളൂരു : കഴിഞ്ഞ ചൊവ്വാഴ്ച ഫോട്ടോഗ്രാഫറായ അഭിൻ മാത്യുവിനെ ദ്വാരക നഗറിൽ വച്ച് ആക്രമിച്ച കവർച്ചാ കേസിൽ പിടിയിലായ ചെന്നൈ സ്വദേശി ദിനേശ് 24, വ്യാഴാഴ്ച തെളിവെടുപ്പിനിടെ വനിതാ സബ്ഇൻസ്പെക്ടർനെയും കോൺസ്റ്റബിളിനെയും ആക്രമിക്കുകയായിരുന്നു. അഭി മാത്യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ പ്രശാന്ത് വാർനീയുടെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ കവർച്ചയ്ക്ക് ശേഷം കട്ടിഗാന ഹള്ളി യിലുള്ള മുനിരാജുവിനെ വീട്ടിൽ ഒത്തുകൂടിയ നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു. കവർച്ചയ്ക്കിടെ നടത്തിയ ആക്രമണത്തിൽ അഭി മാത്യുവിന് കയ്യിൽ കുത്തേറ്റു. സംഘത്തിലുണ്ടായിരുന്ന ദിനേശനെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചപ്പോഴാണ്…
Read Moreകര്‍ണാടകയില്‍ ആക്റ്റീവ് കോവിഡ് കേസുകൾ വീണ്ടും 25000 ന് മുകളില്‍;ടെസ്റ്റ് പോസിറ്റീവിറ്റി 1.25%;ഇന്ന് 1505 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;1067 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1505 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1067 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.25% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1067 ആകെ ഡിസ്ചാര്‍ജ് : 842499 ഇന്നത്തെ കേസുകള്‍ : 1505 ആകെ ആക്റ്റീവ് കേസുകള്‍ : 25316 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 11726 ആകെ പോസിറ്റീവ് കേസുകള്‍ : 879560 തീവ്ര പരിചരണ വിഭാഗത്തില്‍…
Read Moreനാളെയും മറ്റന്നാളും നഗരത്തില്‍ ചിലയിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെടും;കൂടുതല്‍ വിവരങ്ങള്‍…
ബെംഗളൂരു: നാളെ രാവിലെ 10 മണിമുതല്‍ വൈകുന്നേരം 05:30 വരെ നഗരത്തിലെ ചിലയിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെടും. വിവേകാനന്ദ നഗര്‍,ശ്രീനിവാസ നഗര്‍,കത്രിഗുപ്പേ ഈസ്റ്റ്,സി.കെ.അച്ചുക്കട്ടു,കത്രിഗുപ്പേ മെയിന്‍ റോഡ്,ഐ.ടി.ഐ ലേഔട്ട്,വിദ്യാപീഠ സര്‍ക്കിള്‍ എന്നീ സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും ആണ് വൈദ്യുതി നിലക്കുക. ഹോസക്കെരെ ഹള്ളി,മൂകാംബിക നഗര്‍ 7 ബ്ലോക്ക്,ബനശങ്കരി 3 സ്റ്റേജ്,വെങ്കടപ്പ ലേഔട്ട് ദത്തത്രേയ ലേഔട്ട് എന്നീ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും ശനിയാഴ്ച വൈദ്യുതി തടസ്സപ്പെടും.
Read Moreചരക്കു നീക്കത്തിൽ പുതിയ റിക്കാര്‍ഡുമായി കെംപഗൗഡ അന്താരാഷ്ട്രവിമാനത്താവളം.
ബെംഗളൂരു: ഒക്ടോബർ മാസത്തിൽ 34,339 മെട്രിക് ടൺ ചരക്ക് ഗതാഗതം രേഖപ്പെടുത്തി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം പുതിയ റെക്കോർഡിട്ടു. വിമാനത്താവളം വഴിയുള്ള ചരക്ക് ഗതാഗതത്തിൽ കഴിഞ്ഞ 26 മാസത്തെ ഏറ്റവും ഉയർന്ന നേട്ടം ആണിത്. ഇതിൽ 8, 117 ടൺ ഇന്ത്യയ്ക്ക് പുറത്തേക്ക് അയച്ചതാണ്. സെപ്റ്റംബർ മാസം മുതൽ വളർച്ചയിൽ പുരോഗതി രേഖപ്പെടുത്തിയ ഇന്ത്യൻ വിമാനത്താവളമായ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബറിലും നല്ല പുരോഗതി കാഴ്ചവച്ചു.
Read Moreനഗര മലിനീകരണം: ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി ബിബിഎംപി.
ബെംഗളൂരു: നഗര മലിനീകരണം തടയുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ആയി കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി ബിബിഎംപി അധികൃതർ. റോഡുകളിലെ തിരക്കു ഇല്ലാത്ത തും ഒഴിഞ്ഞതും ആയ പ്രദേശങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഫലപ്രദമായി തടയുന്നതിന് വേണ്ടി 2017 ൽ തുടങ്ങിവച്ച പദ്ധതിയനുസരിച്ച് 2500 സിസിടിവി ക്യാമറകൾ സ്ഥാപിക്കാനായിരുന്നു ആദ്യഘട്ട തീരുമാനം. ഡിജിറ്റൽ നിരീക്ഷണം മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് തടയിടാൻ ഒരുപരിധിവരെ സഹായിച്ചിട്ടുണ്ട് എന്ന് അധികൃതർ വെളിപ്പെടുത്തുന്നു. ബസവനപുര, ദേവസാന്ദ്ര, കെആർ പുരം, രാമമൂർത്തി നഗർ, നാരായണ പുര, എച്ച് എൽ എയർപോർട്ട് വാർഡ്,…
Read Moreഗോവധ നിരോധന ബില്‍ അവതരിപ്പിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍;നിയമം ലഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ.
ബെംഗളൂരു: നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ 7 മുതൽ ആരംഭിക്കാനിരിക്കെ, ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ഗോവധ നിരോധന ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാൻ അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ യുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമ പ്രകാരം നിയമ ലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും,. കൂടാതെ പശുക്കളെ മറ്റു സംസ്ഥാനത്തേക്ക് കടത്തു ന്നതുതടയുന്ന ഭേദഗതിയും ഉൾപ്പെടുത്തി ആകും ബിൽ അവതരിപ്പിക്കുക എന്നും മന്ത്രി പറഞ്ഞു. കർണാടകയിൽ ഉടൻ സമ്പൂർണ്ണ ഗോവധനിരോധനം യാഥാർഥ്യമാകുമെന്ന് കഴിഞ്ഞദിവസം ബിജെപി ദേശീയ…
Read Moreപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഓട്ടോ, കാബ് യൂണിയനുകൾ; നഗരത്തിൽ സർവീസ് നടത്തില്ല
ബെംഗളൂരു: സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരേ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇരുപതോളം ഓട്ടോ, കാബ് യൂണിയനുകൾ. ഇന്ന് പണിമുടക്കിന് പിന്തുണയറിയിച്ച് ഓട്ടോ, കാബ് ഡ്രൈവർമാർ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽനിന്ന് ഫ്രീഡം പാർക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ പത്തിന് മാർച്ച് ആരംഭിക്കും. തുടർന്ന് ഫ്രീഡം പാർക്കിൽ ഒന്നിച്ചുകൂടി കുത്തിയിരുന്ന് പ്രതിഷേധിക്കും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ സർവീസ് നടത്തില്ലെന്ന് സമരത്തെ അനുകൂലിക്കുന്ന ഓട്ടോ, കാബ് യൂണിയനുകളിലെ ഡ്രൈവർമാർ അറിയിച്ചു. മാർച്ച് മുതൽ മേയ് വരെ ലോക്ഡൗൺ കാലത്ത് കാബുകളും ഓട്ടോകളും സർവീസ്…
Read More