നഗര മലിനീകരണം: ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി ബിബിഎംപി.

ബെംഗളൂരു: നഗര മലിനീകരണം തടയുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ആയി കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി ബിബിഎംപി അധികൃതർ.

റോഡുകളിലെ തിരക്കു ഇല്ലാത്ത തും ഒഴിഞ്ഞതും ആയ പ്രദേശങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഫലപ്രദമായി തടയുന്നതിന് വേണ്ടി 2017 ൽ തുടങ്ങിവച്ച പദ്ധതിയനുസരിച്ച് 2500 സിസിടിവി ക്യാമറകൾ സ്ഥാപിക്കാനായിരുന്നു ആദ്യഘട്ട തീരുമാനം.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ഡിജിറ്റൽ നിരീക്ഷണം മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് തടയിടാൻ ഒരുപരിധിവരെ സഹായിച്ചിട്ടുണ്ട് എന്ന് അധികൃതർ വെളിപ്പെടുത്തുന്നു.

ബസവനപുര, ദേവസാന്ദ്ര, കെആർ പുരം, രാമമൂർത്തി നഗർ, നാരായണ പുര, എച്ച് എൽ എയർപോർട്ട് വാർഡ്, വിജ്ഞാൻ നഗർ എന്നിവിടങ്ങളിൽ കൂടുതലായി ക്യാമറകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ടെൻഡറുകൾ ബിബിഎംപി ക്ഷണിച്ചിട്ടുണ്ട്.

പദ്ധതിപ്രകാരം വാർഡ് തലത്തിൽ 2017 ൽപത്തു ലക്ഷം രൂപ വരെ വകയിരുത്തിയിട്ടുള്ളതായി ബിബിഎംപി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
[masterslider id="10"]

Related posts