ബെംഗളൂരു: കഴിഞ്ഞ നാല് വര്‍ഷത്തിന് ശേഷം ഏറ്റവും കൂടുതല്‍ തണുപ്പ് നഗരത്തില്‍ രേഖപ്പെടുത്തിയ ദിനമാണ് കടന്നു പോയത്. കഴിഞ്ഞ വ്യാഴാഴ്ച പകല്‍ സമയത്ത് 19 ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു ഏറ്റവും കുറഞ്ഞ താപനില കൂടിയ താപനില 20.4 ഡിഗ്രിയും. മുന്‍പ് 19 ഡിഗ്രീ പകല്‍ സമയത്ത് നഗരത്തില്‍ രേഖപ്പെടുത്തിയത് 2016 ഡിസംബര്‍ 19 ന് ആയിരുന്നു.വാര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്നായിരുന്നു അത്. നഗരത്തില്‍ ഈ ദിവസം ഇരുണ്ട കാലാവസ്ഥയായിരുന്നു പലപ്പോഴും സുര്യന്‍ മേഘപാളികള്‍ക്ക് ഉള്ളില്‍ മറഞ്ഞിരുന്നു. ദക്ഷിണ കര്‍ണാടകയില്‍ ചെറിയ മഴ ഉണ്ടായിരുന്നു,ഉത്തര കര്‍ണാടകയില്‍ ഇടയ്ക്കിടയ്ക്ക്…
Read MoreMonth: November 2020
വലിയ വാഹനങ്ങൾക്ക് ചെന്നെത്താൻ കഴിയാത്ത സ്ഥലങ്ങളിൽ ബൈക്ക് ആംബുലൻസുകൾ; ഒരു പുതിയ മാതൃക.
ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി അടക്കുള്ള വൻ ഐ.ടി.ഹബുകൾ സ്ഥിതി ചെയ്യുന്ന അനേക്കൽ താലൂക്കിൻ്റെ ഒരു ഭാഗം മലകളും കാടും നിറഞ്ഞതാണ്. കൃത്യമായ വീതിയുള്ള റോഡുകൾ പോലുമില്ലാത്ത ഈ സ്ഥലങ്ങളിലേക്ക് യാത്ര ദുഷ്ക്കരമാണ്, വീതി കുറഞ്ഞ റോഡുകൾ ഉള്ള ചൂഡ ഹളളിയിലാണ് ആദ്യമായി ബൈക്ക് ആംബുലൻസ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.ബന്നാർ ഘട്ടയിലെ ആനത്താര കൂടി ഉൾപ്പെടുന്ന പ്രദേശമാണ് ഇത്. ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ചിട്ട് വേണം ഇവർക്ക് ആനേക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്താൻ. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾ ആണ് ഈ ഗ്രാമത്തിൻ…
Read Moreമുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു
ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു. യെദ്യൂരപ്പയുടെ ബന്ധുകൂടിയായ എൻ.ആർ.സന്തോഷാണ് ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സന്തോഷിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ താമസസ്ഥലത്ത് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സന്തോഷ് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് ഉള്ളത്. കുടുംബ പ്രശ്നങ്ങളിൽ സന്തോഷ് അസ്വസ്ഥനായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം ആത്മഹത്യശ്രമത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സന്തോഷിനെ മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രിയിലെത്തി സന്ദർശിച്ചു. ‘വെള്ളിയാഴ്ച രാവിലെ താൻ സന്തോഷിനെ കണ്ടിരുന്നു. 45…
Read Moreഅംഗനവാടി അധ്യാപിക ലോഡ്ജിൽ മരിച്ചനിലയിൽ, കൊലപാതകമെന്ന് പ്രാഥമിക നിഗമനം.
ബെംഗളൂരു: കലാശി പാളയം ജെസി റോഡിലെ അർച്ചന കംഫർട്ട് എന്ന ലോഡ്ജിലാണ് അംഗനവാടി അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്ക് നൽകിയ മുറി തുറക്കാതിരുന്നതും മുറിയിൽ നിന്നും ദുർഗന്ധം ഉണ്ടായതും കാരണം സംശയം തോന്നിയതിനാൽ ലോഡ്ജിലെ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ മുറി തുറന്നപ്പോൾ അധ്യാപിക ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. സാധാരണയായി സഹപ്രവർത്തകരോടൊപ്പം ജോലിക്ക് പോയി വൈകുന്നേരം അഞ്ചരയ്ക്ക് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്ന കമല 32, നവംബർ 24ന് വീട്ടിൽ തിരിച്ചെത്തിയില്ല. പിറ്റേന്ന്…
Read Moreനഗരത്തില്‍ ഇനി 2 കണ്ടയിന്‍മെന്റ് സോണുകള്‍ മാത്രം.
ബെംഗളൂരു: ഒരു സമയത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉണ്ടായിരുന്ന നഗരത്തില്‍ ഇപ്പോള്‍ കണ്ടയിന്‍മെന്റ് സോണുകള്‍ വെറും 2 എണ്ണം മാത്രം. ആദ്യഘട്ടത്തില്‍ കണ്ടയിന്‍മെന്റ് സോണുകകള്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി മറക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നിട്ടും രോഗികളുടെ എണ്ണം കൂടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊറോണ രോഗം ബാധികുന്നവരുടെ എണ്ണം അയ്യായിരത്തില്‍ നിന്ന് ആയിരത്തില്‍ താഴെയായി കുറഞ്ഞു. നഗരത്തില്‍ രോഗബാധിതരായ 95% പേരും രോഗമുക്തി നേടിയതായാണ് കണക്കുകള്‍.
Read Moreകൈയേറിയ ഏക്കറു കണക്കിന് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് റവന്യൂവകുപ്പ്.
ബെംഗളൂരു: വിരാജ് പേട്ട താലൂക്കിലെ അർജി ഗ്രാമത്തിൽ 15.12 ഏക്കർ ഭൂമി റവന്യൂ വകുപ്പ് അധികൃതർ ഏറ്റെടുത്ത് വേലി സ്ഥാപിച്ചു. 30 ദിവസം മുമ്പ് താലൂക്ക് ഗോമാല സംരക്ഷണ സമിതി പ്രതിഷേധ പ്രകടനം നടത്തി അർജിയിലെ ഗോമാല ഭൂമി സംരക്ഷിക്കാൻ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തഹസിൽദാർ നന്ദിഷ് സമിതി ഭാരവാഹികളുമായി ചർച്ച നടത്തിയ ശേഷം സർവേ നടത്താൻ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സർവ്വേ വകുപ്പ് 15.12 ഏക്കർ സ്ഥലം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തി തഹസിൽദാർക്ക് കൈമാറിയിരുന്നു. അർജി ഗ്രാമീണരുടെ സഹകരണത്തോടെ തഹസിൽദാർ സ്ഥലം ഏറ്റെടുത്ത് വേലി…
Read Moreആള്‍മാറാട്ട കേസ് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘം.
ബെംഗളൂരു:അടുത്തിടെ നടന്ന കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെ എസ് ആർ പി ) പരീക്ഷ ആൾമാറാട്ട കേസ് അന്വേഷിക്കുന്ന സിറ്റി പോലീസ്, പ്രധാന പ്രതികളെ കണ്ടുപിടിക്കുന്നതിലേക്കായി പുതിയ അന്വേഷണ സംഘം രൂപീകരിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഇതിനോടകം ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്. പരീക്ഷ എഴുതേണ്ടിയിരുന്ന യഥാർത്ഥ ഉദ്യോഗാർത്ഥികൾക്ക് പകരമായി ആൾമാറാട്ട ക്കാരെ അയച്ച ബള ഗാവിയിൽ നിന്ന് ഒരു വലിയ നെറ്റ് വർക്ക് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസ് സമഗ്രമായി അന്വേഷിക്കുന്ന അതിലേക്കായി മാഗഡി സ്റ്റേഷൻ ആസ്ഥാനമാക്കി ഒരു പ്രത്യേക…
Read Moreടെസ്റ്റ് പോസിറ്റീവിറ്റി 1.34%;ഇന്ന് 1526 കോവിഡ് കേസുകൾ;1451 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1526 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1451 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.34% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1451 ആകെ ഡിസ്ചാര്‍ജ് : 843950 ഇന്നത്തെ കേസുകള്‍ : 1526 ആകെ ആക്റ്റീവ് കേസുകള്‍ : 25379 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 11738 ആകെ പോസിറ്റീവ് കേസുകള്‍ : 881086 തീവ്ര പരിചരണ വിഭാഗത്തില്‍…
Read Moreഅലക്ഷ്യമായി വാഹനം നിർത്തിയിടുന്നവർക്ക് പോലീസിൻ്റെ “ഷോക്ക് ട്രീറ്റ്മെൻ്റ്”
ബെംഗളൂരു: അലക്ഷ്യമായി പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കപെടാതിരിക്കാൻ പൂട്ടിയിട്ട് പോലീസ്. മടിവാള, ബണ്ടേപാളയ, ഹുളി മാവു, ബൊമ്മനഹള്ളി, ശുദ്ധഗുണ്ടപാളയം, ബേഗൂർ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന സ്ഥലങ്ങളിൽ രാത്രികാല പൊലീസ് പട്രോളിങ് സംഘമാണ് വെളിച്ചം കുറവുള്ള സ്ഥലങ്ങളിലും റോഡരികിലും അലക്ഷ്യമായി പാർക്കുചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ മോഷണം ഒഴിവാക്കുന്നതിനായി പൂട്ടിയിട്ടത്. വാഹനങ്ങൾ പൂട്ടിയിട്ട ശേഷം വാഹനത്തിൽ തന്നെ പോലീസിന്റെ ഫോൺ നമ്പറും പതിപ്പിച്ചിരുന്നു. അന്വേഷിച്ചെത്തുന്ന ഉടമസ്ഥർക്ക് വിശദമായ പഠന ക്ലാസ് നൽകിയശേഷം പോലീസ് സംഘം എത്തി പൂട്ടു തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നത്. അടുത്ത കാലങ്ങളിലായി റിപ്പോർട്ട്…
Read Moreനഗരത്തിൽ കനത്ത മഴയെ അവഗണിച്ച് വിവിധ ട്രേഡ് യൂണിയനുകൾ പ്രതിഷേധ മാർച്ച് നടത്തി
ബെംഗളൂരു: നഗരത്തിൽ കനത്ത മഴയെ അവഗണിച്ച് വിവിധ ട്രേഡ് യൂണിയനുകൾ പ്രതിഷേധ മാർച്ച് നടത്തി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത പണിമുടക്കിനോട് അനുബന്ധിച്ചാണ് ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തൊഴിലാളികൾ പ്രതിഷേധ മാർച്ചുകൾ നടത്തിയത്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് തൊഴിലാളികളാണ് സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഫ്രീഡം പാർക്കിൽ ഒന്നിച്ചുകൂടി പ്രതിഷേധ യോഗം ചേർന്നു. ട്രേഡ് യൂണിയൻ നേതാക്കൾ യോഗത്തിൽ സംസാരിച്ചു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് എ.ഐ.ടി.യു.സി. ബെംഗളൂരു ഭാരഭാവിഹകൾ സർക്കാരുകളോട് ആവശ്യപ്പെട്ടു.…
Read More