ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1505 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1067 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.25% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1067 ആകെ ഡിസ്ചാര്‍ജ് : 842499 ഇന്നത്തെ കേസുകള്‍ : 1505 ആകെ ആക്റ്റീവ് കേസുകള്‍ : 25316 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 11726 ആകെ പോസിറ്റീവ് കേസുകള്‍ : 879560 തീവ്ര പരിചരണ വിഭാഗത്തില്‍…
Read MoreDay: 26 November 2020
നാളെയും മറ്റന്നാളും നഗരത്തില്‍ ചിലയിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെടും;കൂടുതല്‍ വിവരങ്ങള്‍…
ബെംഗളൂരു: നാളെ രാവിലെ 10 മണിമുതല്‍ വൈകുന്നേരം 05:30 വരെ നഗരത്തിലെ ചിലയിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെടും. വിവേകാനന്ദ നഗര്‍,ശ്രീനിവാസ നഗര്‍,കത്രിഗുപ്പേ ഈസ്റ്റ്,സി.കെ.അച്ചുക്കട്ടു,കത്രിഗുപ്പേ മെയിന്‍ റോഡ്,ഐ.ടി.ഐ ലേഔട്ട്,വിദ്യാപീഠ സര്‍ക്കിള്‍ എന്നീ സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും ആണ് വൈദ്യുതി നിലക്കുക. ഹോസക്കെരെ ഹള്ളി,മൂകാംബിക നഗര്‍ 7 ബ്ലോക്ക്,ബനശങ്കരി 3 സ്റ്റേജ്,വെങ്കടപ്പ ലേഔട്ട് ദത്തത്രേയ ലേഔട്ട് എന്നീ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും ശനിയാഴ്ച വൈദ്യുതി തടസ്സപ്പെടും.
Read Moreചരക്കു നീക്കത്തിൽ പുതിയ റിക്കാര്‍ഡുമായി കെംപഗൗഡ അന്താരാഷ്ട്രവിമാനത്താവളം.
ബെംഗളൂരു: ഒക്ടോബർ മാസത്തിൽ 34,339 മെട്രിക് ടൺ ചരക്ക് ഗതാഗതം രേഖപ്പെടുത്തി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം പുതിയ റെക്കോർഡിട്ടു. വിമാനത്താവളം വഴിയുള്ള ചരക്ക് ഗതാഗതത്തിൽ കഴിഞ്ഞ 26 മാസത്തെ ഏറ്റവും ഉയർന്ന നേട്ടം ആണിത്. ഇതിൽ 8, 117 ടൺ ഇന്ത്യയ്ക്ക് പുറത്തേക്ക് അയച്ചതാണ്. സെപ്റ്റംബർ മാസം മുതൽ വളർച്ചയിൽ പുരോഗതി രേഖപ്പെടുത്തിയ ഇന്ത്യൻ വിമാനത്താവളമായ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബറിലും നല്ല പുരോഗതി കാഴ്ചവച്ചു.
Read Moreനഗര മലിനീകരണം: ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി ബിബിഎംപി.
ബെംഗളൂരു: നഗര മലിനീകരണം തടയുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ആയി കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി ബിബിഎംപി അധികൃതർ. റോഡുകളിലെ തിരക്കു ഇല്ലാത്ത തും ഒഴിഞ്ഞതും ആയ പ്രദേശങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഫലപ്രദമായി തടയുന്നതിന് വേണ്ടി 2017 ൽ തുടങ്ങിവച്ച പദ്ധതിയനുസരിച്ച് 2500 സിസിടിവി ക്യാമറകൾ സ്ഥാപിക്കാനായിരുന്നു ആദ്യഘട്ട തീരുമാനം. ഡിജിറ്റൽ നിരീക്ഷണം മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് തടയിടാൻ ഒരുപരിധിവരെ സഹായിച്ചിട്ടുണ്ട് എന്ന് അധികൃതർ വെളിപ്പെടുത്തുന്നു. ബസവനപുര, ദേവസാന്ദ്ര, കെആർ പുരം, രാമമൂർത്തി നഗർ, നാരായണ പുര, എച്ച് എൽ എയർപോർട്ട് വാർഡ്,…
Read Moreഗോവധ നിരോധന ബില്‍ അവതരിപ്പിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍;നിയമം ലഘിക്കുന്നവര്ക്ക് കടുത്ത ശിക്ഷ.
ബെംഗളൂരു: നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ 7 മുതൽ ആരംഭിക്കാനിരിക്കെ, ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ഗോവധ നിരോധന ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാൻ അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ യുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമ പ്രകാരം നിയമ ലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും,. കൂടാതെ പശുക്കളെ മറ്റു സംസ്ഥാനത്തേക്ക് കടത്തു ന്നതുതടയുന്ന ഭേദഗതിയും ഉൾപ്പെടുത്തി ആകും ബിൽ അവതരിപ്പിക്കുക എന്നും മന്ത്രി പറഞ്ഞു. കർണാടകയിൽ ഉടൻ സമ്പൂർണ്ണ ഗോവധനിരോധനം യാഥാർഥ്യമാകുമെന്ന് കഴിഞ്ഞദിവസം ബിജെപി ദേശീയ…
Read Moreപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഓട്ടോ, കാബ് യൂണിയനുകൾ; നഗരത്തിൽ സർവീസ് നടത്തില്ല
ബെംഗളൂരു: സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരേ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇരുപതോളം ഓട്ടോ, കാബ് യൂണിയനുകൾ. ഇന്ന് പണിമുടക്കിന് പിന്തുണയറിയിച്ച് ഓട്ടോ, കാബ് ഡ്രൈവർമാർ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽനിന്ന് ഫ്രീഡം പാർക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ പത്തിന് മാർച്ച് ആരംഭിക്കും. തുടർന്ന് ഫ്രീഡം പാർക്കിൽ ഒന്നിച്ചുകൂടി കുത്തിയിരുന്ന് പ്രതിഷേധിക്കും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ സർവീസ് നടത്തില്ലെന്ന് സമരത്തെ അനുകൂലിക്കുന്ന ഓട്ടോ, കാബ് യൂണിയനുകളിലെ ഡ്രൈവർമാർ അറിയിച്ചു. മാർച്ച് മുതൽ മേയ് വരെ ലോക്ഡൗൺ കാലത്ത് കാബുകളും ഓട്ടോകളും സർവീസ്…
Read Moreപണിമുടക്ക്: നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ രണ്ടു സർവീസുകൾ മുടങ്ങും
ബെംഗളൂരു: ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കേരള ആർ.ടി.സി.യുടെ ബെംഗളൂരുവിൽനിന്നുള്ള രാവിലത്തെ രണ്ടു സർവീസുകൾ മുടങ്ങും. രാവിലെ ഒമ്പതിന് കണ്ണൂരിലേക്കും പത്തിന് കോഴിക്കോട്ടേക്കുമുള്ള സർവീസുകളാണ് മുടങ്ങുക. വൈകീട്ടത്തെ സർവീസ് പതിവുപോലെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കർണാടക ആർ.ടി.സി.യുടെ സർവീസുകൾ മുടങ്ങില്ലെങ്കിലും സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് ബസുകൾക്ക് വരാൻ സാധിച്ചില്ലെങ്കിൽ വെള്ളിയാഴ്ച ബെംഗളൂരുവിൽനിന്നുള്ള സർവീസുകൾ മുടങ്ങും.
Read Moreപരപ്പന അഗ്രഹാര ജയിലിൽ വി.ഐ.പി.കളുടെ എണ്ണം കൂടിയതോടെ സുരക്ഷ ശക്തമാക്കി
ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ വി.ഐ.പി. തടവുകാരുടെ എണ്ണം കൂടിയതോടെ ജയിൽ അധികൃതർ സുരക്ഷ ശക്തമാക്കി. മുൻമന്ത്രി റോഷൻ ബെയ്ഗ്, ബെംഗളൂരു കോർപ്പറേഷൻ മുൻ മേയർ സമ്പത്ത് രാജ്, ബിനീഷ് കോടിയേരി, പ്രമുഖ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല, വ്യവസായികളായ വിരൺ ഖന്ന, ആദിത്യ അഗർവാൾ, വൈഭവ് ജെയിൻ എന്നിവർ വിവിധ കേസുകളിലായി പരപ്പന അഗ്രഹാര ജയിലിലാണ്. എല്ലാ തടവുകാർക്കും സുരക്ഷ ശക്തമാക്കിയതായി ജയിൽ അധികൃതർ അറിയിച്ചു. വി.ഐ.പി. തടവുകാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് ആരോപണം ഉയർന്ന…
Read More