പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ്; പോസിറ്റിവിറ്റി നിരക്ക് 1.77% മാത്രം;ആക്റ്റീവ് കേസുകൾ 25323 മാത്രം;കർണാടകയിൽ നിന്ന് വരുന്നത് ശുഭവാർത്തകൾ…

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1336 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2100 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.77 % മാത്രം. നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 729 കോവിഡ് കേസുകൾ മാത്രം; 9 മരണം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2100 ആകെ ഡിസ്ചാര്‍ജ് : 827241 ഇന്നത്തെ കേസുകള്‍ : 1336 ആകെ ആക്റ്റീവ് കേസുകള്‍ : 25323 ഇന്ന് കോവിഡ് മരണം : 16…

Read More

ബിനീഷ് കോടിയേരി എൻ.സി.ബി.യുടെ കസ്റ്റഡിയിൽ..

ബെംഗളൂരു: ബിനീഷ് കോടിയേരി എൻ.സി.ബിയുടെ (നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) കസ്റ്റഡിയിൽ. ചോദ്യം ചെയ്യുന്നതിനായി എൻസിബി ഓഫിസിലേക്ക് കൊണ്ടുപോയി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്നു. 25 വരെയാണ് ബിനീഷിന്റെ റിമാൻഡ് കാലാവധി. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻ.സി.ബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതകൾ കുറയും.

Read More

കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിച്ചതിലൂടെ ആശ്വാസത്തിലായത് മലയാളി വിദ്യാർത്ഥികളും രോഗികളും

ബെംഗളൂരു: കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിച്ചതിലൂടെ ആശ്വാസത്തിലായത് മലയാളി വിദ്യാർത്ഥികളും രോഗികളും. കെ എസ് ആർ ടി സി കർണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള ബസ് സർവീസുകൾ കഴിഞ്ഞ 9 മാസത്തെ ഇടവേളക്കുശേഷമാണ് പുനരാരംഭിച്ചത്. മംഗളുരുവിൽ നിന്നും കാസർഗോട്ടേക്ക് ഉള്ള സർവീസുകളാണ് പുനരാരംഭിച്ചത്. രണ്ടു സംസ്ഥാനങ്ങളിൽ നിന്നും ഇരുപത് ബസ്സുകളാണ് ആദ്യപടിയായി സർവീസ് നടത്തുക. ലോക്ക് ഡൗണിനു മുൻപ് രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമായി 40 വീതം ബസ്സുകൾ 240 ട്രിപ്പുകൾ ആണ് ദിവസേന നടത്തിയിരുന്നത്. ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ മാത്രം സർവീസുകൾ വൈകുമെന്ന്​ കെ.എസ്ആര്‍.ടി.സി വൃത്തങ്ങള്‍ അറിയിച്ചു. മംഗളൂരുവിലേക്കുള്ള ബസ് സര്‍വിസ് നിലച്ചതുമൂലം…

Read More

ബെംഗളൂരു കലാപം;പ്രതിചേർക്കപ്പെട്ടതിന് ശേഷം കോവിഡ് ചികിൽസക്കിടെ മുങ്ങി ഒളിവിൽ പോയ കോൺഗ്രസ് കോർപറേറ്റർ പിടിയിൽ.

ബെംഗളൂരു: ആഗസ്റ്റ് 11 ന് നഗരത്തിലെ ഡി.ജെ.ഹളളി, കെ.ജി.ഹളളി പോലീസ് സ്റ്റേഷൻ പരിധികളിൽ ഉണ്ടായ കലാപത്തിൽ പ്രതിചേർക്കപ്പെട്ടതിന് ശേഷം കോവിഡ് ചികിൽസക്കിടെ മുങ്ങി ഒളിവിൽ പോയ കോൺഗ്രസ് കോർപറേറ്റർ സമ്പത് രാജ് പിടിയിൽ. ബി.ബി.എം.പി.മുൻ മേയർ കൂടിയായ സമ്പത് രാജ് പിടിയിലായ വിവരം സെൻട്രൽ ക്രൈം ബ്രാഞ്ച് ജോയിൻ്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ ആണ് അറിയിച്ചത്. കഴിഞ്ഞ മാസം 31 ന് ശേഷമാണ് സമ്പത് രാജിനെ കോവിഡ് ചികിൽസാ കേന്ദ്രത്തിൽ നിന്ന് കാണാതായത്. പുലാകേശി നഗർ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടും പോലീസ്…

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജുകൾ തുറന്നു

ബെംഗളൂരു: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജുകൾ തുറന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മാർച്ച് 16നാണ് കോളേജുകൾ അടച്ചത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. Karnataka: Colleges in the state reopen; visuals from St. Joseph's College, Lalbagh Road in #Bengaluru "We had to submit #COVID19 test result before joining. We've been given certain instructions to be followed. I'm feeling good but a little tense too,"…

Read More

നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർഥിനിക്കും പിതാവിനും മാതാവിനും സഹോദരനും നഗരത്തിലെ പ്രമുഖ മെഡിക്കൽ കോളേജിൽ നിന്ന് ക്രൂര മർദ്ദനം ഏറ്റതായി ഫേസ് ബുക്ക് ലൈവിൽ പരാതിയുമായി കുടുംബം.

ബെംഗളൂരു : നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർഥിനിക്കും പിതാവിനും മാതാവിനും സഹോദരനും നഗരത്തിലെ പ്രമുഖ മെഡിക്കൽ കോളേജിൽ നിന്ന് ക്രൂര മർദ്ദനം ഏറ്റതായി ഫേസ് ബുക്ക് ലൈവിൽ പരാതിയുമായി കുടുംബം. ലെഗ്ഗരേയിലെ ബെഥേൽ മെഡിക്കൽ മിഷന് എതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. രണ്ട് വീഡിയോകളാണ് ഇവർ ഷെയർ ചെയ്തിരിക്കുന്നത്. ലിങ്ക് താഴെ.. https://m.facebook.com/story.php?story_fbid=3268785653226573&id=100002855123148 ഒന്നിൽ ഫേസ് ബുക്ക് ലൈവ് ഇടാൻ ശ്രമിക്കുന്ന യുവാവിൻ്റെ മൊബൈൽ പെട്ടെന്ന് ഫ്രൈയിം ഔട്ട് ആക്കുന്നതും, ‘എന്നെ രക്ഷിക്കണേ എന്നെ തല്ലിക്കൊല്ലുന്നേ’ എന്ന രീതിയിലുള്ള കരിച്ചിലും തുടർച്ചയായി കേൾക്കാം.…

Read More

ഭാര്യയെ വെടിവച്ച് കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച ആൾ പിടിയിൽ.

ബെംഗളൂരു: ഭാര്യയെ വെടിവച്ച് കൊന്നതിന് ശേഷം സ്വയം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. ബസവേശ്വര നഗറിൽ ആണ് സംഭവം, കുടഗ് ജില്ലയിൽ നിന്നുള്ള ഹാലപ്പയാണ് പ്രതി. ഭാര്യ സുമിത്ര യെയാണ് തിങ്കളാഴ്ച ഇയാൾ വെടിവച്ച് കൊന്നത്. സ്ഥിരമായി ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവാറുള്ളതായി പോലീസ് പറയുന്നു. തിങ്കളാഴ്ച തൻ്റെ കയ്യിലുണ്ടായിരുന്ന സിംഗിൾ ബാരൽ തോക്ക് ഉപയോഗിച്ച് ഹാലപ്പ ഭാര്യയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് സുമിത്രയെ ആശുപത്രിയിലെത്തിച്ചത്, അതിന് മുൻപേ മരണം സംഭവിച്ചിരുന്നു. സാഹചര്യം മനസ്സിലാക്കിയ ഹാലപ്പ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ…

Read More
Click Here to Follow Us