ബെംഗളൂരു: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജുകൾ തുറന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മാർച്ച് 16നാണ് കോളേജുകൾ അടച്ചത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കോവിഡ് പരിശോധന നിർബന്ധമാണ്.
Karnataka: Colleges in the state reopen; visuals from St. Joseph's College, Lalbagh Road in #Bengaluru
"We had to submit #COVID19 test result before joining. We've been given certain instructions to be followed. I'm feeling good but a little tense too," says Ritika, a student. pic.twitter.com/jD9bqlJtOG
— ANI (@ANI) November 17, 2020
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നു മുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന കോളേജുകളുടെ പരിസരത്ത് പ്രൈമറി ഹെൽത്ത് സെന്റർ ഇൽ നിന്നും അനുവദിച്ചിട്ടുള്ള 450 ഓളം മൊബൈൽ സ്വാപ് ടെസ്റ്റിംഗ് ലാബുകൾ ആണ് പ്രവർത്തനസജ്ജമായിരിക്കുന്നത്.
വിദ്യാർഥികൾക്കും അധ്യാപകർക്കും ഇതിന്റെ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ടെസ്റ്റുകളുടെ റിസൽട്ട് 24 മണിക്കൂറിനുള്ളിൽ ഐസിഎംആർ പോർട്ടലിൽ ലഭ്യമാക്കും. ആവശ്യമെങ്കിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തുമെന്ന് ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.