ബെംഗളൂരു: മണ്ഡ്യയിൽ ക്ഷേത്രത്തിൽനിന്നു പ്രസാദം കഴിച്ച എഴുപതോളം പേര് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
മലവള്ളി താലൂക്കിലെ ലിംഗപട്ടണ മാരമ്മ ക്ഷേത്രത്തിൽ വിതരണംചെയ്ത പ്രസാദം കഴിച്ച ഭക്തർക്കാണ് അസുഖമുണ്ടായത്.
പലർക്കും ഛർദിയും വയറിളക്കവും ബാധിച്ചു.പ്രദേശത്തെ സർക്കാർ സ്കൂളിൽ താത്കാലിക മെഡിക്കൽ ക്യാമ്പ് തുടങ്ങി. പ്രസാദത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ലിംഗപട്ടണയിലെ 200-ലധികംപേർ പ്രസാദം കഴിച്ചിരുന്നു. ഇതിൽ 70 പേർക്കാണ് അസുഖബാധയുണ്ടായത്.
ഇവർ ഹലഗുരു പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി.
ഏതാനുംപേരെ മലവള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി.
പ്രസാദം കഴിച്ച എല്ലാവരെയും ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്തെ ചാമരാജനഗർ ജില്ലയിലെ സുൾവാഡി മാരമ്മ ക്ഷേത്രത്തിൽ രണ്ടുവർഷംമുമ്പ് നടന്ന പ്രസാദദുരന്തം 17 പേരുടെ ജീവൻ നഷ്ട്ടപ്പെട്ടിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.