കാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തി കത്തിയുമായി മുഖംമൂടി ധരിച്ച കവർച്ചക്കാർ

ബെംഗളൂരു: നഗരത്തിൽ കവർച്ചയും അക്രമസംഭവങ്ങളും വ്യാപകമാവുന്നു. ചിക്പേട്ട് മെട്രോ സ്റ്റേഷനു സമീപം മുഖംമറച്ച രണ്ട് യുവാക്കൾ കത്തികാട്ടി പഴ്സ് തട്ടിപ്പറിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇവരെ ഉടനെ പിടികൂടാനുള്ള നിർദ്ദേശം നൽകി പോലീസ് ഇൻസ്പെക്ടർ ജനറൽ രൂപ ഐ പി എസ്.

കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ബെംഗളൂരു വെസ്റ്റ് ഡപ്യൂട്ടി കമ്മിഷണർ സഞ്ജീവ് പാട്ടീൽ അറിയിച്ചു. സിറ്റി മാർക്കറ്റ് പൊലീസിന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ഇതുവരെ ഇതേക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല. വിഡിയോയിൽ നിന്ന് തീയതി വ്യക്തമല്ലെന്നും സമീപത്തെ കടകൾ അടഞ്ഞു കിടക്കുന്നതിനാൽ, ലോക്ഡൗൺ സമയത്തെ സംഭവമാകാനാണു സാധ്യതയെന്നും പൊലീസ് പറയുന്നു. ചിക്പേട്ടിലെ കമ്പോള മേഖലയായതിനാൽ ഇവിടെ പുലർച്ചെ 4 മുതൽ രാത്രി വൈകും വരെ ലോറികളുടെ തിരക്കായിരിക്കും. ലോക്ഡൗൺ കാലത്ത് അല്ലാതെ ഈ റോഡ് വിജനമാകാൻ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം.

യുവാക്കൾ എന്ന് തോന്നിക്കുന്ന രണ്ട് പേർ കറുത്ത ടീഷർട്ടിട്ട് മുഖംമൂടി ധരിച്ച് കത്തികാട്ടിയുള്ള കവർച്ചയുടെ ദൃശ്യങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത പിക്കപ് വാനിനുള്ളിൽ നിന്നാണു ഷൂട്ട് ചെയ്തിരിക്കുന്നത്. സമാനമായ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ബെംഗളൂരു വെസ്റ്റ് ഡപ്യൂട്ടി കമ്മിഷണർ സഞ്ജീവ് പാട്ടീൽ നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us