ബെംഗളൂരു: തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും തുറക്കുന്നതടക്കം അണ്‍ലോക് അഞ്ചിന്റെ ഭാഗമായുള്ള ഇളവുകള്‍ ഇന്നു മുതലൽ പ്രാബല്യത്തിൽ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീയേറ്ററുകള്‍ തുറന്നിരിക്കുന്നത്. പക്ഷെ പഴയ പോലെ തിക്കും തിരക്കും ഒന്നും കാണാനില്ല.
സീറ്റിങ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം മാത്രമാണ് ആളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഷോ ടൈമുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം. മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്.
തീയേറ്ററുകളില്‍ എത്തുന്നവരെ തെര്‍മല്‍ സ്ക്രീനിങ് നടത്തി മാത്രമേ അകത്ത് പ്രവേശിപ്പിക്കുള്ളു. തീയേറ്റര്‍ ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് ഉള്‍പ്പെടയുള്ള സുരക്ഷാ സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്.
After seven long months, theatres are finally open for public. Scenes from Sharada theatre in Bengaluru.
Express video | @shrirambn.@XpressBengaluru pic.twitter.com/Vup0xyvkZH— The New Indian Express (@NewIndianXpress) October 15, 2020
നാളെ മുതൽ എല്ലാ തീയേറ്ററുകളും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക്ക് ചെയ്ത ഭക്ഷണം മാത്രമേ വില്‍ക്കാവൂ. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ കാണികളുടെ ഫോണ്‍ നമ്പർ ശേഖരിക്കണം. തുടങ്ങിയ നിര്‍ദേശങ്ങള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
Karnataka: Movie theatres set to open in Bengaluru from tomorrow, operating at 50% capacity
"We are preparing for running operations from tomorrow & will follow all the mandated protocols to prevent the spread of COVID," says the manager of Santosh Theatre, Bengaluru pic.twitter.com/AQ6IbTWQZy
— ANI (@ANI) October 15, 2020
മഹാമാരിയുടെ ഭീതി മറികടന്ന് എത്രപേര്‍ സിനിമ കാണാനെത്തുമെന്ന ആശങ്ക തിയറ്ററുടമകള്‍ പങ്കുവച്ചു കഴിഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.