സംസ്ഥാനത്ത് ഏഴ് ലക്ഷം കടന്ന് ആകെ പോസിറ്റീവ് കേസുകൾ; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഏഴ് ലക്ഷം കടന്ന് ആകെ പോസിറ്റീവ് കേസുകൾ. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 102(114) ആകെ കോവിഡ് മരണം : 9891(9789) ഇന്നത്തെ കേസുകള്‍ : 10517(10913) ആകെ പോസിറ്റീവ് കേസുകള്‍ : 700786(690269) ആകെ ആക്റ്റീവ് കേസുകള്‍ : 120929(118851) ഇന്ന് ഡിസ്ചാര്‍ജ് :8337(9091) ആകെ ഡിസ്ചാര്‍ജ് : 569947(561610) തീവ്ര പരിചരണ വിഭാഗത്തില്‍ : 892(873) കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ –…

Read More

അഭിമാന നേട്ടവുമായി മലയാളി വന്യജീവി ഫോട്ടോഗ്രാഫർ

ബെംഗളൂരു: കാട് മറ്റൊരു ലോകമാണ്. മറ്റൊരു ജൈവവൈവിധ്യ വ്യവസ്ഥ. മനുഷ്യന്‍ കടന്നു കയറാന്‍ പാടില്ലാത്ത, ജീവികള്‍ ഏറ്റവും സ്വാഭാവികമായി ജീവിക്കുന്ന ആ ലോകത്ത് സംഭവിക്കുന്നതൊക്കെ നമുക്ക് അപരിചിതമായ കാര്യങ്ങളാണ്. കാട്ടിലെ ദിനങ്ങള്‍, വ്യത്യസ്ത കാലാവസ്ഥകളില്‍ മൃഗങ്ങളുടെയും സസ്യലതാദികളുടെയും ജീവിതം,  അങ്ങനെയങ്ങിനെ പലതും. ഈ ലോകവുമായി മനുഷ്യരെ ബന്ധിപ്പിക്കുന്ന കണ്ണികളാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍. അത്തരത്തിലുള്ള ഒരു നല്ല വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് മലയാളിയായ അമൽ ജോർജ്. ഐ.ടി. ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങളാണ് അമൽ വന്യജീവി ഫോട്ടോഗ്രാഫിക്ക് ഉപയോഗിക്കുന്നത്. ചേർത്തല സ്വദേശിയായ ഇദ്ദേഹം ബെംഗളൂരുവിൽ ഐ.ടി.…

Read More

മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്സുമാർക്ക് അവസരം;തിരഞ്ഞെടുപ്പ് നോർക്ക വഴി.

ബെംഗളൂരു: മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ എ.ഡി.കെ  ആശുപത്രിയിലേക്ക് 2  വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ദ്ധരായ നഴ്സുമാരെ  ഉടൻ തിരഞ്ഞെടുക്കുന്നു. ഐ.ഇ.എൽ.ടി.എസ് നു 5.5 നു മുകളിൽ സ്കോർ നേടിയ നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാർക്കാണ് അവസരം. ശമ്പളം  ഏകദേശം 53,000 നും 67,000 രൂപയ്ക്കും  മദ്ധ്യേ ,ഉയർന്ന പ്രായ പരിധി  45 വയസ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ്  സന്ദർശിക്കുക. അവസാന തീയതി  ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക് ടോൾ  ഫ്രീ നമ്പരായ 1800 425 3939ൽ  ബന്ധപ്പെടുക . ബെംഗളൂരു ഓഫീസ്  080 25585090

Read More

പൊതുസ്ഥലങ്ങളിൽ മുഖാവരണമല്ല, സാമൂഹിക അകലമില്ല; ഇതുവരെ ബി.ബി.എം.പി.പിഴയിനത്തിൽ ഈടാക്കിയത് കോടികൾ !

ബെംഗളൂരു: നല്ല ആരോഗ്യം എല്ലാവരുടേയും ആവശ്യമാണ് എന്നാൽ അത് നിലനിർത്താൻ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ നല്ലൊരു ശതമാനവും തയ്യാറില്ല, തുടർന്ന് അധികാരികൾക്ക് ശിക്ഷണ നടപടികൾ ഈടാക്കുകയല്ലാതെ മറ്റു വഴികളുമില്ല. പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കഴിഞ്ഞ മൂന്നുമാസത്തിനിടെ ബെംഗളൂരു നഗരസഭ (ബി.ബി.എം.പി.) പിഴ ഈടാാക്കിയത് മൂന്നു കോടി രൂപ. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിനെ ബി.ബി.എം.പി. അറിയിച്ചതാണ് ഇക്കാര്യം. ബി.ബി.എം.പി.ക്കെതിരായ പൊതുതാത്പര്യഹർജിയിൽ വാദംകേൾക്കുകയായിരുന്നു കോടതി. മാസ്ക് ധരിക്കാത്ത ഒന്നേകാൽ ലക്ഷംപേരിൽനിന്ന് 2.65 കോടി…

Read More

തുമകുരു ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം കങ്കണയ്ക്കെതിരെ കേസ്‌

ബെംഗളൂരു: തുമകുരു ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം കങ്കണയ്ക്കെതിരെ കേസ്‌. രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ചു കൊണ്ട് നടി കങ്കണ റണൗത്ത് നടത്തിയ ട്വീറ്റില്‍ നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് തുമകുരു ജില്ലാ കോടതിയാണ് കങ്കണയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് ഉത്തരവിട്ടത്. A Karnataka court orders registration of FIR against actor Kangana Ranaut for her now-deleted tweet on farmers' protests over recently passed farm laws. (file photo) pic.twitter.com/Vd7GdZgHnC — ANI (@ANI) October…

Read More

നദിയിലൂടെ ഒഴുകിവന്ന മൃതദേഹത്തിൽ സ്വർണ്ണ കട്ടികൾ കെട്ടിവെച്ച നിലയിൽ!

ബെംഗളൂരു: നദിയിലൂടെ ഒഴുകിവന്ന മൃതദേഹത്തിൽ സ്വർണ്ണ കട്ടികൾ കെട്ടിവെച്ച നിലയിൽ! കൃഷ്ണ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിലാണ് ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തിയത്. ഏകദേശം 69.75 ലക്ഷം രൂപയുടെ സ്വര്‍ണമാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സാഗര്‍ പാട്ടീലാണ് (30) മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

ഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 5 മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 5 മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ടിക്കറ്റ് ബുക്കിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ റെയില്‍വേ ഇളവു വരുത്തുന്നത്. ഇതനുസരിച്ച് ഇന്ന് (ഒക്ടോബര്‍ 10) മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും. കോവിഡ് വ്യാപനത്തിന് മുമ്പ് ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുതല്‍ അഞ്ചുമിനിറ്റ് വരെയുള്ള സമയത്തിന് ഇടയിലാണ് സെക്കന്‍ഡ് ചാര്‍ട്ട് തയ്യാറാക്കിയിരുന്നത്. ഈ രീതിയിലേക്ക് തിരികെ വരാനാണ് റെയില്‍വേ അധികൃതരുടെ തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ റഗുലര്‍ ട്രെയിനുകള്‍…

Read More

സ്കൂളുകൾ തുറക്കുന്നതിന് മുൻപ് ആദ്യം കോളേജുകൾ തുറന്ന് പരീക്ഷണം!

ബെംഗളൂരു: സ്കൂൾ തുറക്കുന്നതിനു മുൻപ് ആദ്യം കോളേജുകൾ തുറക്കണമെന്ന് വിദ്യാഭ്യാസ പരിഷ്കരണ സമിതിയുടെ ശുപാർശ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി തുറക്കുന്നതാണ് സർക്കാർ പരിഗണിക്കേണ്ടതെന്നും സമിതി നിർദേശിച്ചു. ആദ്യം സ്കൂളുകൾ തുറക്കുന്നത് കോവിഡ് ഭീതിയുണ്ടാക്കും. രക്ഷിതാക്കളിലും ആശങ്കയുണ്ട്. ഇത് കണക്കിലെടുത്ത് ആദ്യം കോളേജുകൾ തുറക്കണം. ക്ലാസുകളിലും കാമ്പസിലും സാമൂഹിക അകലം നിർബന്ധമാക്കണമെന്നും സമിതി നിർദേശിച്ചു. ആദ്യം ബിരുദ കോളേജുകളും പി. യു.സി. കോളേജുകളും തുറക്കണമെന്നും ഇതിൽനിന്ന്‌ ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സ്കൂൾ തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടതെന്നും സമിതി ഉപദേശകൻ പ്രൊഫ. എം.ആർ. ദുരൈസ്വാമി സർക്കാരിന് ശുപാർശ ചെയ്തു. കോളേജുകൾക്ക് ശേഷം രണ്ടാം…

Read More

നഗരത്തിൽ 30 കിലോഗ്രാം കഞ്ചാവുമായി മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: 10 ലക്ഷം രൂപ വിലമതിക്കുന്ന 30 കിലോഗ്രാം കഞ്ചാവുമായി മലയാളി യുവാവ് പിടിയിൽ. കാസർകോട് മഞ്ചേശ്വരം സ്വദേശി അശ്വിൻ (22)നാണ് സുദ്ദുഗുണ്ടെപാളയ പോലീസിന്റെ പിടിയിലായത്. അശ്വിന്റെ താമസസ്ഥലത്തുനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ബസ്സ്റ്റോപ്പിൽ ഇടപാടുകാരെ കാത്തുനിൽക്കുമ്പോഴാണ് അശ്വിൻ പിടിയിലായത്. കോളേജ് വിദ്യാർഥികൾക്കും ഐ.ടി. ജീവനക്കാർക്കുമാണ് ഇയാൾ കഞ്ചാവ് നൽകിയിരുന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ കൂടെയുണ്ടായിരുന്ന പർവേസ് യൂസഫ് (25) എന്ന യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളിൽ നിന്ന് ഒരു കിലോഗ്രാം കഞ്ചാവും 19 എൽ.എസ്.ഡി. സ്ട്രിപ്പുമാണ് പിടിച്ചെടുത്തത്. ഒരുലക്ഷം രൂപ വിലമതിക്കുന്നവയാണിവയെന്ന് പോലീസ് പറഞ്ഞു.

Read More

അന്താരാഷ്ട്ര സൗകര്യത്തോടെയുള്ള നഗരത്തിലെ മൂന്നാം റെയിൽവേ ടെർമിനൽ നവംബറിൽ യാഥാർത്ഥ്യമാകും.

ബെംഗളൂരു: വർഷങ്ങൾ നീണ്ട  കാത്തിരിപ്പിനൊടുവിൽ ബൈയപ്പനഹള്ളി റെയിൽവേ ടെർമിനൽ യാഥാർഥ്യമാകുകയാണ്. നഗരത്തിൽ കെ.എസ്.ആർ സിറ്റി റെയിൽവേ സ്റ്റേഷൻ ടെർമിനലിലും യശ്വന്ത്പുര ടെർമിനലിനും ശേഷം മൂന്നാമത്തെ ടെർമിനൽ ആണ് ബയ്യപ്പനഹള്ളിയിൽ വരുന്നത്. നിർമ്മാണം ഈ രീതിയിൽ പുരോഗമിക്കുകയാണെങ്കിൽ നവംബർ പകുതിയോടെ പുതിയ ടെർമിനൽ പ്രവർത്തനക്ഷമമാകും. ഏഴു പ്ലാറ്റ്‌ഫോമുകളുള്ള ടെർമിനൽ ബെംഗളൂരു നഗരത്തിലെ മൂന്നാമത്തെ കോച്ചിങ് ടെർമിനലാകും. ടെർമിനലിന്റെ അവസാനഘട്ട നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ആണ് ടെർമിനലിൻ്റെ പ്രവർത്തനം തുടങ്ങാൻ പദ്ധതി ഇട്ടിരുന്നത് എന്നാൽ അത് വൈകി. ബൈയപ്പനഹള്ളി ടെർമിനൽ യാഥാർഥ്യമാവുന്നതോടെ കെ.എസ്.ആർ. ബെംഗളൂരു…

Read More
Click Here to Follow Us