നഗരത്തിൽ 30 കിലോഗ്രാം കഞ്ചാവുമായി മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: 10 ലക്ഷം രൂപ വിലമതിക്കുന്ന 30 കിലോഗ്രാം കഞ്ചാവുമായി മലയാളി യുവാവ് പിടിയിൽ. കാസർകോട് മഞ്ചേശ്വരം സ്വദേശി അശ്വിൻ (22)നാണ് സുദ്ദുഗുണ്ടെപാളയ പോലീസിന്റെ പിടിയിലായത്. അശ്വിന്റെ താമസസ്ഥലത്തുനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ബസ്സ്റ്റോപ്പിൽ ഇടപാടുകാരെ കാത്തുനിൽക്കുമ്പോഴാണ് അശ്വിൻ പിടിയിലായത്. കോളേജ് വിദ്യാർഥികൾക്കും ഐ.ടി. ജീവനക്കാർക്കുമാണ് ഇയാൾ കഞ്ചാവ് നൽകിയിരുന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ഇയാളുടെ കൂടെയുണ്ടായിരുന്ന പർവേസ് യൂസഫ് (25) എന്ന യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളിൽ നിന്ന് ഒരു കിലോഗ്രാം കഞ്ചാവും 19 എൽ.എസ്.ഡി. സ്ട്രിപ്പുമാണ് പിടിച്ചെടുത്തത്. ഒരുലക്ഷം രൂപ വിലമതിക്കുന്നവയാണിവയെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts