സ്കൂളുകൾ തുറക്കുന്നതിന് മുൻപ് ആദ്യം കോളേജുകൾ തുറന്ന് പരീക്ഷണം!

ബെംഗളൂരു: സ്കൂൾ തുറക്കുന്നതിനു മുൻപ് ആദ്യം കോളേജുകൾ തുറക്കണമെന്ന് വിദ്യാഭ്യാസ പരിഷ്കരണ സമിതിയുടെ ശുപാർശ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി തുറക്കുന്നതാണ് സർക്കാർ പരിഗണിക്കേണ്ടതെന്നും സമിതി നിർദേശിച്ചു.

ആദ്യം സ്കൂളുകൾ തുറക്കുന്നത് കോവിഡ് ഭീതിയുണ്ടാക്കും. രക്ഷിതാക്കളിലും ആശങ്കയുണ്ട്. ഇത് കണക്കിലെടുത്ത് ആദ്യം കോളേജുകൾ തുറക്കണം. ക്ലാസുകളിലും കാമ്പസിലും സാമൂഹിക അകലം നിർബന്ധമാക്കണമെന്നും സമിതി നിർദേശിച്ചു.

ആദ്യം ബിരുദ കോളേജുകളും പി. യു.സി. കോളേജുകളും തുറക്കണമെന്നും ഇതിൽനിന്ന്‌ ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സ്കൂൾ തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടതെന്നും സമിതി ഉപദേശകൻ പ്രൊഫ. എം.ആർ. ദുരൈസ്വാമി സർക്കാരിന് ശുപാർശ ചെയ്തു.

  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

കോളേജുകൾക്ക് ശേഷം രണ്ടാം ഘട്ടത്തിൽ പ്രീ യൂണിവേഴ്‌സിറ്റി കോളേജുകൾ തുറക്കണം. സ്കൂളുകളിൽ തുടക്കത്തിൽ ആറാം ക്ലാസിന് മുകളിലുള്ള പഠനമാണ് ആരംഭിക്കേണ്ടത്. പ്രൈമറി ക്ലാസുകൾ അവസാനം മാത്രമേ പരിഗണിക്കാവൂവെന്നും ശുപാർശ ചെയ്തു.

തുടക്കത്തിൽ നാട്ടിലുള്ള വിദ്യാർഥികൾക്ക് മാത്രമായിരിക്കണം പ്രവേശനം. ഇതിലൂടെ ഹോസ്റ്റൽ, യാത്രാപ്രശ്നം ഒഴിവാക്കാൻ കഴിയും.

  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരിക്കും. കൃത്യമായ ഇടവേളകളിൽ ക്ലാസുകൾ അണുനശീകരണം നടത്തണമെന്നും ശുപാർശയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ
[masterslider id="10"]

Related posts