ഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 5 മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 5 മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ടിക്കറ്റ് ബുക്കിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ റെയില്‍വേ ഇളവു വരുത്തുന്നത്.

ഇതനുസരിച്ച് ഇന്ന് (ഒക്ടോബര്‍ 10) മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകള്‍ ലഭിക്കും. കോവിഡ് വ്യാപനത്തിന് മുമ്പ് ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുതല്‍ അഞ്ചുമിനിറ്റ് വരെയുള്ള സമയത്തിന് ഇടയിലാണ് സെക്കന്‍ഡ് ചാര്‍ട്ട് തയ്യാറാക്കിയിരുന്നത്. ഈ രീതിയിലേക്ക് തിരികെ വരാനാണ് റെയില്‍വേ അധികൃതരുടെ തീരുമാനം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ റഗുലര്‍ ട്രെയിനുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പകരം സ്‌പെഷ്യല്‍ ട്രെയിനുകളാണ് റെയില്‍വേ ഓടിക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച്  30 മിനിറ്റ് മുതല്‍ അഞ്ചു മിനിറ്റ് വരെയുള്ള സമയത്തിനിടയിലാകും രണ്ടാം ചാര്‍ട്ട് തയ്യാറാകുക. ഇതിലേക്കാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. നേരത്തെ കോവിഡ് വ്യാപനം കണക്കിെടുത്ത് സെക്കന്റ് ചാര്‍ട്ട് രണ്ടു മണിക്കൂര്‍ മുമ്പ് ക്ലോസ് ചെയ്യുമായിരുന്നു.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

ഇന്ന് മുതല്‍ ആദ്യ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് തയ്യാറാകും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നത് അടക്കമുള്ള സീറ്റ് ഒഴിവിലേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. കൗണ്ടറുകള്‍ വഴിയോ, ഓണ്‍ലൈന്‍ വഴിയോ സെക്കന്റ്  ചാര്‍ട്ട് തയ്യാറാക്കുന്നതുവരെ ബുക്ക് ചെയ്യാവുന്നതാണ്. ഈ സമയം വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാവുന്നതാണെന്നും, നിയമാനുസൃതം പണം തിരികെ ലഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് ലഭ്യമാക്കിയിരുന്നത്. റെയില്‍വേ സ്‌റ്റേഷനുകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുക, അത്യാവശ്യ യാത്രക്കാര്‍ മാത്രം പോകുന്ന അവസ്ഥയുണ്ടാക്കുകയും, സാദായാത്രയെ പരമാവധി നിരുത്സാഹപ്പെടുത്തുകയും ലക്ഷ്യമിട്ടായിരുന്നു ഈ തീരുമാനം. എന്നാല്‍ കോവിഡ് ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതോടെയാണ് റെയില്‍വേയും ഇളവുകള്‍ വരുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts