ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ശിവകുമാർ

ബെംഗളൂരു : ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകിയ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മലക്കംമറിഞ്ഞു.

മത്സരിക്കാനില്ലെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. ചന്നപട്ടണയിലെ വോട്ടർമാരും പാർട്ടിയും പറഞ്ഞാൽ താൻ മത്സരിക്കുമെന്ന് ബുധനാഴ്ച ശിവകുമാർ പറഞ്ഞിരുന്നു.

കനകപുര മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ.യാണ് അദ്ദേഹം. ചന്നപട്ടണയിൽ വിജയിച്ചാൽ അദ്ദേഹത്തിന് കനകപുരയിലെ എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടിവരും.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

ജെ.ഡി.എസിന്റെ എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലമാണ് ചന്നപട്ടണ.

അദ്ദേഹം മണ്ഡ്യയിൽനിന്ന് ലോക്‌സഭാംഗമായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts