നഗരത്തിൽ ഇന്ന് വീണ്ടും 5000 പേർക്ക് കോവിഡ്, 55 മരണം; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം നഗരത്തിൽ ഇന്ന് വീണ്ടും 5000 പേർക്ക് കോവിഡ്. ഒരു ദിവസത്തെ ഏറ്റവുംവലിയ കോവിഡ് നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത് (5012). നഗരത്തിൽ ഇന്ന് 55ഉം സംസ്ഥാനത്ത് ആകെ 113 മരണവും റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 113(91) ആകെ കോവിഡ് മരണം : 9574(9461) ഇന്നത്തെ കേസുകള്‍ : 10947(9993) ആകെ പോസിറ്റീവ് കേസുകള്‍ : 668652(657705) ആകെ ആക്റ്റീവ് കേസുകള്‍…

Read More

നിലപാട് മാറ്റി സർക്കാർ; മാസ്‌കില്ലങ്കിലും വൻതുക പിഴ ഈടാക്കില്ല!!

ബെംഗളൂരു: പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിച്ചില്ലങ്കിൽ വൻതുക പിഴ ഈടാക്കും എന്ന നിലപാടിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. ഇനി മുതൽ നഗരപരിധിയിൽ മാസ്‌ക് ധരിച്ചില്ലങ്കിൽ 250 രൂപയാണ് പിഴ. ഈയിടെ അത് 1000 രൂപയായി വർധിപ്പിച്ചിരുന്നു. Karnataka Government reduces the fine amount for not wearing masks to Rs 250 from Rs 1000 in urban areas and to Rs 100 from Rs 500 in rural areas — ANI (@ANI) October…

Read More

ബിനീഷ് കോടിയേരി ഇന്ന് നാട്ടിലേക്ക് തിരിക്കും; വെറുതെ വിടാതെ ഈ.ഡി.

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ രണ്ടുതവണ ചോദ്യം ചെയ്ത ബിനീഷ് കോടിയേരിക്ക് ക്ലീന്‍ചിറ്റ് നല്‍കാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും ഏജന്‍സി അറിയിച്ചു. ബിനീഷ് ഇന്ന് നാട്ടിലേക്ക് തിരിക്കും. മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആറു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് വിട്ടയച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്തത്. കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇ.ഡി ചോദിച്ചത്. മയക്കുമരുന്ന് കേസിലെ ഹവാല പണമിടപാടുകളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ഇഡി ഓഫീസില്‍നിന്ന്…

Read More

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ പുറത്തിറങ്ങി. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ആളുകള്‍ കൂടുന്ന ആഘോഷങ്ങള്‍ പാടില്ലെന്നും ഇവിടെ നിന്നുള്ളവര്‍ മറ്റിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ മുന്‍ കേന്ദ്രനിര്‍ദേശം തന്നെ തുടരുമെന്നാണ് പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്. പ്രധാനപെട്ട നിർദേശങ്ങൾ ചുവടെ: – ആരാധനാലയങ്ങളില്‍ വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും മറ്റും തൊടുന്ന രീതിയുണ്ടെങ്കില്‍ ഒഴിവാക്കണം. ഗായകസംഘങ്ങള്‍ക്കു പകരം റിക്കോര്‍ഡ് പാട്ടുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യം. അന്നദാനം അകലം പാലിച്ചു മാത്രം. – ആരാധനാലയങ്ങളില്‍ ചെരിപ്പ് പുറത്തിടേണ്ട സാഹചര്യമുണ്ടെങ്കില്‍ സ്വന്തം വാഹനങ്ങളില്‍…

Read More

കോവിഡ് വ്യാപനം തടയാൻ ബി.ബി.എം.പി.യുടെ പുതിയ നീക്കം; ഇനി വീടുകളിൽ നേരിട്ടെത്തി നിരീക്ഷണം

ബെംഗളൂരു: കോവിഡ് രോഗ വ്യാപനത്തോത് വർധിക്കുന്നതിന്റെ കാരണങ്ങളിലൊന്നായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് വീട്ടിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കാനുള്ള സംവിധാനമില്ലാത്തതാണ്. അതിനാൽ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്ന കോവിഡ് രോഗികളെ നിരീക്ഷിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തി ബി.ബി.എം.പി. ആരോഗ്യ വിഭാഗത്തിൽനിന്നുള്ള ജീവനക്കാരാണ് കോവിഡ് രോഗികൾ കഴിയുന്ന വീടുകളിലെത്തുക. വീട്ടിൽ നേരിട്ടെത്തിയുള്ള നിരീക്ഷണം വരുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. കോവിഡ് രോഗികൾ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നതായും കോർപ്പറേഷന്റെ നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നുമുള്ള ആരോപണങ്ങൾക്കിടെയാണ് പുതിയ സംവിധാനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുമ്പോഴും വീട്ടിൽ കഴിയുന്ന രോഗികളുടെ അലംഭാവമാണ്…

Read More
Click Here to Follow Us