ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തുന്നു. ശിവകുമാറിൻ്റെ സഹോദരൻ ഡികെ സുരേഷിൻ്റെ വീട്ടിലും ഇതേ സമയം സിബിഐ റെയ്ഡ് തുടരുകയാണ്.
Karnataka: CBI raids underway at more than 15 premises of state Congress chief DK Shivakumar and his brother & MP DK Suresh, including the former's residence at Doddalahalli, Kanakapura and Sadashiva Nagar, in Bengaluru. More details awaited. pic.twitter.com/SPZ1i2sKo7
— ANI (@ANI) October 5, 2020
അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ പരിശോധന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെയാണ് ബെംഗളൂരു കനകപുരയിലെ ഡികെ ശിവകുമാറിൻ്റെ വീട്ടിലേക്ക് സിബിഐ സംഘം പരിശോധനയ്ക്കായി എത്തിയത്. കർണാടക, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിലായി 14 ഇടങ്ങളിലായി റെയ്ഡ് തുടരും.
കർണാടകയിൽ ദൊഡ്ഡലഹള്ളി, കനകപുര, സദാശിവ നഗർ, ബെംഗളൂരു എന്നീവിടങ്ങളിലാണ് സിബിഐ റെയ്ഡ് പുരോഗമിക്കുന്നത്.
CBI has registered a case against the then Minister of Karnataka Government and others, on allegations of acquisition of disproportionate assets. Searches are being conducted today at 14 locations – including 9 in Karnataka, 4 in Delhi, one in Mumbai. More details awaited. https://t.co/G7IWvmQEE7
— ANI (@ANI) October 5, 2020
സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടക്കുന്നത്.
കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.