നഗരത്തിലെ അഞ്ച് പബ്ബുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

ബെംഗളൂരു: ലഹരി ഇടപാടുകൾ നടന്നിരുന്നതായി തെളിവു ലഭിച്ചതിനെ തുടർന്ന് നഗരത്തിലെ അഞ്ച് പബ്ബുകളിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് റെയ്ഡ് നടത്തി.

രാത്രിയോടെ പബ്ബുകളും റസ്റ്ററന്റുകളും അടയ്ക്കുന്നതിനാൽ ഇത്തരം പാർട്ടികൾ‌ നഗരപ്രാന്തങ്ങളിലെ ഫാം ഹൗസുകളിലേക്കും അപ്പാർട്മെന്റുകളിലേക്കും മാറ്റാറുണ്ട്. അനാശാസ്യ പ്രവർത്തനവും ഇതിന്റെ ഭാഗമായിരുന്നു. ലഹരിപ്പാർട്ടികൾ നടത്തുന്നതിന് നഗരത്തിൽ പ്രത്യേക ഫ്ലാറ്റുകൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചിരുന്ന ബിസിനസുകാരൻ വിരൺ ഖന്ന, സഹായി ആദിത്യ അഗർവാൾ എന്നിവരാണ് ചില ഫ്ലാറ്റുകൾ പാർട്ടി നടത്തുന്നതിനുവേണ്ടിമാത്രം ഉപയോഗിച്ചിരുന്നതായി മൊഴി നൽകിയത്. പഞ്ചനക്ഷത്ര ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേ എന്നിവിടങ്ങളിൽ നടന്ന ലഹരിപ്പാർട്ടികൾക്കുപുറമേയാണിത്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

പാർട്ടികൾക്കുശേഷവും ലഹരിമരുന്ന് ഉപയോഗിക്കാൻ ഉന്നതർ ഇവിടെയെത്തിയിരുന്നു. ഇതേക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്ന് കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ഉദ്യോഗസ്ഥർ പറഞ്ഞു. മുൻപ് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ രഹസ്യമായി പാർട്ടികൾ സംഘടിപ്പിച്ചത്.

ഹോട്ടലുകളും റിസോർട്ടുകളും അടച്ചിട്ടതിനെത്തുടർന്നാണ് വലിയ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചത്. ചരുക്കംപേരെ മാത്രമാണ് ഇത്തരം പാർട്ടികളിൽ പങ്കെടുപ്പിച്ചിരുന്നത്. സാമൂഹികമാധ്യമങ്ങൾവഴിയാണ് ആളുകളെ പാർട്ടികളിലേക്ക് എത്തിച്ചിരുന്നത്. ഇതിനു തെളിവായി പ്രതികൾ നടത്തിയ മൊബൈൽ ചാറ്റുകൾ ശേഖരിച്ചിട്ടുണ്ട്.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

വിരൺ ഖന്നയും ആദിത്യ അഗർവാളും ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചതായി സമ്മതിച്ചു. അരൂർ സ്വദേശി നിയാസ് മുഹമ്മദ്, രാഗിണിയുടെ സുഹൃത്ത് രവിശങ്കർ, സഞ്ജനയുടെ സുഹൃത്ത് രാഹുൽ ഷെട്ടി എന്നിവർ നടിമാർ പങ്കെടുത്ത പാർട്ടികളിൽ ലഹരിമരുന്നെത്തിച്ചതായി സമ്മതിച്ചിട്ടുണ്ട്.

നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും പങ്കെടുത്ത ലഹരി പാർട്ടികളിൽ അധോലോകത്തിന്റെ സജീവസാന്നിധ്യമെന്ന് സംശയത്തെ തുടർന്ന് നഗരത്തിലെ ഗുണ്ടാ തലവന്മാർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
[masterslider id="10"]

Related posts