സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും കൂടുന്നു; 5 ലക്ഷം കടന്ന് ആകെ ഡിസ്ചാര്‍ജ്

ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇതുവരെ 5 ലക്ഷം കടന്ന് ആകെ ഡിസ്ചാര്‍ജ്. എന്നാൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നു. രോഗം സ്ഥിരീകരിക്കുന്ന ഭൂരിപക്ഷം പേർക്കും കാര്യമായ രോഗ ലക്ഷണങ്ങളൊന്നുമില്ല. രോഗബാധ തിരിച്ചറിയാത്ത ഒട്ടേറെപ്പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതോടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ അതിവേഗ വ്യാപനമാണുണ്ടാകുന്നത്. രോഗം മൂർച്ഛിക്കുന്നവർ ആശുപത്രിയിലെത്തുമ്പോൾ നടത്തുന്ന പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. അതി ഗുരുതരമായ സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക…

Read More

പടിക്കലിന്റെയും കോലിയുടെയും ബാറ്റിങ് മികവിൽ ബെംഗളൂരുവിന് അനായാസ ജയം

അബുദാബി: ഐ.പി.എല്ലിൽ രാജസ്ഥാന്‍ റോയല്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അനായാസ ജയം. രാജസ്ഥാൻ റോയൽസിനെ എട്ടു വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തകർത്തു. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് ലക്ഷ്യം 5 പന്തുകള്‍ ബാക്കി നില്‍ക്കെ ബാംഗ്ലൂര്‍ മറികടന്നു. രണ്ടു വിക്കറ്റ് മാത്രമാണ് ഇന്നിങ്‌സില്‍ ബാംഗ്ലൂരിന് നഷ്ടപ്പെട്ടതും. ബാംഗ്ലൂരിനായി മലയാളി താരം ദേവ്ദത്ത് പടിക്കലും (45 പന്തില്‍ 63) നായകന്‍ വിരാട് കോലിയും (53 പന്തിൽ 72) തിളങ്ങി. ഡിവില്ലിയേഴ്സ് 12 റൺസോടെ പുറത്താകാതെ നിന്നു. സീസണില്‍ പടിക്കലിന്റെ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഇന്നത്തെ മത്സരത്തില്‍…

Read More

ചോദ്യംചെയ്യലിനായി ബിനീഷ്​ കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് ഇ.ഡി.

ബെംഗളൂരു: ലഹരിമരുന്ന്​ കേസുമായി ബന്ധ​പ്പട്ട്​ ബിനീഷ്​ കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ബിനീഷിനോട് ഒക്ടോബർ ആറാം തീയതി ചൊവ്വാഴ്ച ശാന്തിനഗറിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഇതുസംബന്ധിച്ച് ബിനീഷ് കോടിയേരിക്ക് നോട്ടീസ് നൽകിയതായി ഇ.ഡി. ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മുഹമ്മദ്​ അനൂപി​ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ലഹരിമരുന്ന് കേസിൽ എൻ.സി.ബി. അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യം ചെയ്യുന്നത്. നഗരത്തിലെ ഹോട്ടൽ ബിസിനസിനടക്കം ബിനീഷ് വലിയ തുക നൽകിയിരുന്നതായി അനൂപ് നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു.…

Read More

20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും വളർത്തുനായയെ രക്ഷിച്ച് ഉടമ!

ബെംഗളൂരു: 20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും വളർത്തുനായയെ രക്ഷിച്ച് ഉടമ! നായയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ തുടങ്ങുകയായിരുന്നു പാമ്പ്. കരച്ചിൽ കേട്ട് ഓടിയെത്തിയ ഉടമ സുഹൃത്തിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെയാണ് നായയെ രക്ഷിച്ചത്. ഫാം ഹൗസിൽ നിന്നും രാവിലെ വളർത്തു നായയുടെ കരച്ചിൽ കേട്ടാണ് രവി ഷെട്ടി ബിൻഡൂർ ഓടിയെത്തിയത്. 20 അടിയോളം നീളമുള്ള കൂറ്റൻ പാമ്പ് നായയെ വരിഞ്ഞുമുറുക്കി വിഴുങ്ങാൻ ശ്രമിക്കുന്ന കാഴ്ചയാണ് രവി കണ്ടത്. സുഹൃത്തായ രാജീവ ഗൗഡയുടെ സഹായം തേടിയ രവി ഉടൻ തന്നെ വനം വകുപ്പ്…

Read More

നിയന്ത്രണങ്ങൾ മാറ്റിയിട്ടും ബസ്സുകൾ അതിർത്തി കടക്കുന്നില്ല, മലയാളികൾക്ക് കാൽനടയായി അതിർത്തി കടന്ന് യാത്ര തുടരേണ്ട അവസ്ഥ

ബെംഗളൂരു: കേന്ദ്രസർക്കാർ അന്തർസംസ്ഥാന യാത്രാ നിയന്ത്രണങ്ങൾ എടുത്തു കളെഞ്ഞെങ്കിലും കേരള കർണാടക ബോർഡറിൽ ഉള്ള തലപ്പാടിയിൽ ഇപ്പോളും യാത്രക്കാർക്ക് ദുരിതം. മംഗളൂരു കാസർകോട് റൂട്ടിൽ ഇരുവശത്തെക്കുമുള്ള ബസ്സ്‌ സർവീസുകൾ നിർത്തിയതിനാൽ നൂറുകണക്കിന് മലയാളികളാണ് ദിവസേന കാൽനടയായി തലപ്പാടി ബോർഡർ കടക്കുന്നത്. ഇരുസംസ്ഥാനങ്ങളിലെയും കെ.എസ്.ആർ.ടി.സി. ബസ്സുകളും സ്വകാര്യ ബസ്സുകളും നിലവിൽ തലപ്പാടിവരെ മാത്രമേ സർവ്വീസ് നടത്തുന്നുള്ളൂ. ഇരുവശത്തെക്കുമുള്ള യാത്രക്കാർ തലപ്പാടിയിലിറങ്ങി കാൽനടയായി അതിർത്തി കടന്നിട്ട് വേണം അവിടെ നിന്ന് അടുത്ത ബസ്സിൽ യാത്ര തുടരാൻ. ഇരുസംസ്ഥാനവും കോവിഡ് വ്യാപനം ഭയന്നാണ് ഇവിടെ അതിർത്തി കടന്ന് സർവ്വീസ്…

Read More

നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; മുൻകരുതലുമായി മലയാളി സംഘടനകൾ

ബെംഗളൂരു: പ്രതി ദിന കോവിഡ്  കേസുകളുടെ എണ്ണം അയ്യായിരത്തോട് അടുക്കവേ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുമായി നഗരത്തിലെ മലയാളി സംഘടനകൾ രംഗത്ത്. ഡൽഹി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ബെംഗളൂരുവിലാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ പല പ്രധാന ഹോസ്പിറ്റലിലും ബെഡ് ലഭിക്കാത്ത സ്ഥിതിയുണ്ട്. രോഗികൾ ബെഡ് മുൻകൂട്ടി ബുക്ക് ചെയ്തു വീട്ടിൽ കഴിയുകയും, ബെഡ് കാലിയാകുന്ന മുറക്ക് മാത്രം അഡ്മിറ്റാവാൻ കഴിയുന്ന സ്ഥിതയാണ് ഇപ്പോൾ നഗരത്തിൽ ഉള്ളതെന്ന്   മലയാളം മിഷൻ സെക്രട്ടറി ടോമി ആലുങ്ങൽ പറഞ്ഞു.…

Read More
Click Here to Follow Us