ബെംഗളൂരു: വ്യവസായത്തർക്കനിയമം, ഫാക്ടറിനിയമം, കരാർജോലിനിയമം എന്നിവയിലാണ് ഭേദഗതിവരുത്തിയത്. ഇതോടെ 300-ലധികം ജീവനക്കാർ ജോലിയെടുക്കുന്ന സ്ഥാപനങ്ങൾമാത്രമേ ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാരിന്റെ അനുമതി ആവശ്യമുള്ളൂ. നേരത്തേ ഇത് 100 ജീവനക്കാർ ആയിരുന്നു.
അധികസമയം ജോലി 75 മണിക്കൂറിൽനിന്ന് 125 മണിക്കൂറായി ഉയർത്തുകയുംചെയ്തു. അധിക സമയം ജോലി സർക്കാർ കൂട്ടിയത് തൊഴിലാളികളുടെ സമ്മതമില്ലാതെയാണെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിച്ചു. തൊഴിൽനിയമം ഭേദഗതി ചെയ്തത് തൊഴിലാളിവിരുദ്ധമാണെന്ന് പ്രിയങ്ക് ഖാർഗെ എം.എൽ.എ. പറഞ്ഞു. ബിസിനസ് സുഗമമാകുന്നതിന്റെപേരിൽ തൊഴിലാളികളുടെ അവസ്ഥ ദുരിതമാക്കുന്നതാണ് ഭേദഗതിയെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, തൊഴിൽനിയമഭേദഗതി അധികസമയം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജപ്പെടുമെന്നും വ്യവസായ മേഖലയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാകുമെന്നും തൊഴിൽമന്ത്രി ശിവറാം ഹെബ്ബാർ നിയമസഭയിൽ പറഞ്ഞു. കൂടുതൽ സമയം തൊഴിലെടുക്കാൻ ആളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും അവരെ അതിന് അനുവദിക്കുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോൾ ചെയ്ത നിയമ ഭേദഗതിക്കുമുമ്പ് ജീവനക്കാരെ അധികസമയം ജോലിയെടുപ്പിക്കണമെങ്കിൽ ഫാക്ടറികൾ സർക്കാരിന്റെ അനുമതി തേടണമായിരുന്നു. എന്നാൽ, ഭേദഗതിവന്നതോടെ സർക്കാരിന്റെ അനുമതിക്കുപകരം ഫാക്ടറികൾ ഓവർടൈം റിപ്പോർട്ടുകൾ നിശ്ചിതസമയത്ത് നൽകിയാൽമതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.