പ്രവാസികൾ കേരളത്തിന്റെ അഭിവാജ്യ ഘടകം:ഉമ്മൻചാണ്ടി.

ബെംഗളൂരു : പ്രവാസികൾ കേരളത്തിന്റെ അഭിവാജ്യ ഘടകമാണെന്ന് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കർണാടക പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി സുവർണ്ണ ജൂബിലി ആഘോഷം വീഡിയോ കോളിലൂടെ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പ്രവാസികൾ നൽകുന്ന സംഭാവനകൾ  ഓർക്കുന്നു എന്നും അവർ തരുന്ന സ്നേഹത്തിന് എപ്പോളും  നന്ദി ഉണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിനു വെളിയിൽ ആദ്യമായി ഈ പരിപാടി സംഘടിപ്പിച്ച കെപിസി നേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. കെപിസി പ്രസിഡണ്ട് ശ്രീ സത്യൻ  പുത്തൂരിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എംഎൽഎ ശ്രീ…

Read More

കർണാടകയിൽ ആകെ കോവിഡ് മരണസംഖ്യ 8000 കടന്നു;ഇന്ന് 101 മരണം…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 101 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 8191 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :101(114) ആകെ കോവിഡ് മരണം :8023(7922) ഇന്നത്തെ കേസുകള്‍ :8191(8364) ആകെ പോസിറ്റീവ് കേസുകള്‍ :519537(502982) ആകെ ആക്റ്റീവ് കേസുകള്‍ : 98043 ഇന്ന് ഡിസ്ചാര്‍ജ് :8611(10815) ആകെ ഡിസ്ചാര്‍ജ് :413452(404841) തീവ്ര പരിചരണ വിഭാഗത്തില്‍ :811(822) കര്‍ണാടകയില്‍…

Read More

സ്‌കൂളുകൾ 21-ന് തുറക്കും; റെഗുലർ ക്ലാസ് ഉണ്ടാകില്ല

ബെംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകളും പി.യു. കോളേജുകളും ഈ മാസം 21-ന് തുറക്കുമെങ്കിലും റെഗുലർ ക്ലാസുകൾ ആരംഭിക്കില്ലെന്ന് പ്രാഥമികവിദ്യാഭ്യാസമന്ത്രി സുരേഷ് കുമാർ അറിയിച്ചു. മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് പാഠഭാഗങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ സ്‌കൂളിലേക്കു പോകാം. 21 മുതൽ വിദ്യാർഥികളുടെ സംശയങ്ങൾ തീർക്കാൻ ഒമ്പത്, പത്ത്, 11, 12 ക്ലാസുകളിലെ അധ്യാപകർ സ്‌കൂളിൽ ഉണ്ടായിരിക്കുമെങ്കിലും റെഗുലർ ക്ലാസ് പോലെയായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കളുടെ അനുമതിയോടെ വേണം വിദ്യാർഥികൾ സ്‌കൂളിലേക്കു പോകാൻ. കോവിഡ് വ്യാപനത്തിനിടെ സ്‌കൂൾ തുറക്കുന്നതിനെതിരേ ഒട്ടേറെ രക്ഷിതാക്കൾ എതിർപ്പ് അറിയിച്ചിരുന്നു. അതിനാലാണ് രക്ഷിതാക്കളുടെ സമ്മതത്തോടെയേ വിദ്യാർഥികൾ സ്‌കൂളിൽ…

Read More

കോവിഡ് വ്യാപനം;ശക്തമായി ഇടപെട്ട് ഹൈക്കോടതി.

ബെംഗളൂരു: നഗരത്തിലെ കോവിഡ് കേസുകൾ കണക്കിലെടുക്കുമ്പോൾ ഡൽഹിക്കു ശേഷം രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ കോ വിഡ് വ്യാപന പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ മാത്രം 19,500 കേസുകൾ മാസ്ക് ധരിക്കാത്തതിൻ്റെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി നീരീക്ഷിച്ചു. കർണാടകത്തിൽ ദിവസേന 9000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. മാസ്ക് ധാരണത്തിലും സാമൂഹിക അകലം പാലിക്കുന്നതിലും അശ്രദ്ധ കാണിക്കുന്നവർ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിഐപി മാർ…

Read More

സർവ്വീസുകൾ വിപുലീകരിച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: കോവിഡാനന്തരം കുടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസുകൾ നടത്താൻ കർണാടക ആർ.ടി.സി. ഗതാഗത വകുപ്പിൻ്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കർണാടക ആർ ടി സി നിർത്തിവച്ചിരുന്ന ബസ് സർവ്വീസുകൾ പുന:രാരംഭിക്കാൻ സന്നദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രത്യേകം ഓണം സർവ്വീസുകൾ ഒരു മാസത്തേക്കു കൂടി തുടരാനാണ് തീരുമാനം.കേരളത്തിൻ്റെ അനുമതി കിട്ടുന്ന തോടെ സ്ഥിരം സർവ്വീസുകൾ പുന:സ്ഥാപിക്കുമെന്ന് കർണാടക ആർ ടി സി അറിയിച്ചിട്ടുണ്ട്. അതിതീവ്ര കോവിഡ് ബാധിത മേഖല ആയതിനാൽ മഹാരാഷ്ട്രയിലേക്കുള്ള സർവ്വീസ് പുന:സ്ഥാപിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു കർണാടക ആർ ടി…

Read More

മുൻ റിയാലിറ്റി ഷോ താരം ലഹരി വസ്തുക്കളുമായി പോലീസിൻ്റെ പിടിയിൽ.

ബെംഗളൂരു : റിയാലിറ്റി ഷോ താരവും നൃത്തസംവിധായകനും സുഹൃത്തും മംഗളൂരുവിൽ പിടിയിലായി. കിഷോര്‍ അമന്‍ ഷെട്ടി(30), സുഹൃത്ത് അഖീല്‍ നൗഷീല്‍(28) എന്നിവരാണ് മയക്ക് മരുന്നുമായി മംഗളൂരു സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് ഒരുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ. ലഹരിമരുന്നുകളും പിടിച്ചെടുത്തു. ഉപയോഗിച്ചിരുന്ന ഇരുവരും വില്‍പന നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുംബൈയില്‍നിന്നാണ് ഇവര്‍ എത്തിച്ചിരുന്നത്. ബോളിവുഡിലെ ലഹരിമരുന്ന് സംഘവുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ വികാഷ് കുമാര്‍ വികാഷ് പറഞ്ഞു. ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട കിഷോര്‍ എബിസിഡി…

Read More
Click Here to Follow Us