ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 70 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 9725 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :70 (97) ആകെ കോവിഡ് മരണം :7536(7481) ഇന്നത്തെ കേസുകള്‍ :9725(7576) ആകെ പോസിറ്റീവ് കേസുകള്‍ :484990(475265) ആകെ ആക്റ്റീവ് കേസുകള്‍ : 101626(98536) ഇന്ന് ഡിസ്ചാര്‍ജ് :6583(7406) ആകെ ഡിസ്ചാര്‍ജ് :375809(369229) തീവ്ര പരിചരണ വിഭാഗത്തില്‍ :818(794)…
Read MoreDay: 16 September 2020
പരീക്ഷ കഴിഞ്ഞ് ഒന്നര മണിക്കൂറിനുള്ളിൽ ഫലം പ്രഖ്യാപിച്ച് ഞെട്ടിച്ച് സർവ്വകലാശാല.
ബെംഗളൂരു: സാധാരണ പരീക്ഷ കഴിഞ്ഞാൽ ഫലം ലഭിക്കാനായി മാസങ്ങൾ കാത്തിരിക്കുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാൽ പരീക്ഷ കഴിഞ്ഞ് ഒന്നര മണിക്കൂറിനുള്ളിൽ ഫലം വെബ്സൈ റ്റിൽ വന്നാലോ ? ഞെട്ടിപ്പോകില്ലേ. ഇങ്ങനെ വിദ്യാർത്ഥികളെ ഞെട്ടിച്ചിരിക്കയാണ് ബാംഗ്ലൂർ സർവകലാശാല. ബിടെക് മെക്കാനിക്കൽ, സിവിൽ അവസാന സെമസ്റ്റർ പരീക്ഷ ഫലമാണ് റെക്കോർഡ് സമയത്തിനുള്ളിൽ പ്രഖ്യാപിച്ചത്. അവസാന സെമസ്റ്റർ പരീക്ഷാഫലം വൈകുന്നത് വിദ്യാർഥികളുടെ ഉന്നതപഠനത്തിനും ജോലിസാധ്യതകൾക്കും തടസ്സമാകുന്നത് പതിവായതോടെയാണ് പെട്ടെന്ന് ഫലം പ്രഖ്യാപിച്ച് ബാംഗ്ലൂർ സർവകലാശാല മാതൃകയായത്. കോവിഡിനെ തുടർന്ന് മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബർ 1 മുതൽ 8…
Read Moreവിദ്യാലയങ്ങളിൽ ഇനി റാഗിങ് വിരുദ്ധ സമിതികൾക്ക് സമാനമായി മയക്കുമരുന്ന് വിരുദ്ധ സമിതിയും
ബെംഗളൂരു: സിനിമാമേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്നുകേസുകളിലെ പ്രതികൾ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും മയക്കുമരുന്നുകൾ എത്തിച്ചിരുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് സ്കൂളുകളിലും കോളേജുകളിലും മയക്കുമരുന്നുവിരുദ്ധസമിതികൾ രൂപവത്കരിക്കാൻ സർക്കാർ തീരുമാനം. റാഗിങ് വിരുദ്ധ സമിതികൾക്ക് സമാനമായിരിക്കും മയക്കുമരുന്ന് വിരുദ്ധ സമിതികളുടെയും ഘടന. മാനേജ്മെന്റ് പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും രക്ഷിതാക്കളുടെ പ്രതിനിധികളും ഉൾപ്പെട്ടതായിരിക്കും ഇത്തരം സമിതികൾ. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൺ അറിയിച്ചു. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രചാരണവും സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്. മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്താനും കൗൺസിലിങ് നൽകാനും അധ്യാപകർക്ക് പരിശീലനം നൽകാനും ലക്ഷ്യമിടുന്നുണ്ട്.…
Read Moreആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: ആഭ്യന്തര മന്ത്രി ബസവരാജ് എസ്. ബൊമ്മൈക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വവസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. Karnataka Home Minister Basavaraj Bommai tweets that he tested positive for #COVID19 and is in home isolation, being asymptomatic. pic.twitter.com/uTfy54RxxR — ANI (@ANI) September 16, 2020 ബസവരാജിന്റെ വസതിയില്‍ ജോലിചെയ്യുന്നയാള് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് മന്ത്രിയും പരിശോധനക്ക് വിധേയനായത്. അടുത്തിടെ താനുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ കോവിഡ് പരിശോധന നടത്തുകയും ഉചിതമായ മുന്‍കരുതലെടുക്കുകയും ചെയ്യണമെന്നും…
Read Moreകേരളത്തിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മരണസംഖ്യയും ഉയരുന്നു
തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ആശങ്ക കുറയുന്നില്ല. കേരളത്തിൽ കൊവിഡ് ബധിതരുടെ എണ്ണം വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള കേസുകൾ ഉയരുന്നതിനൊപ്പം ഉറവിടമറിയാത്ത കേസുകളും ഉയർന്ന തോതിലാണ്. ഇന്നലെ 3215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 2532 പേര് രോഗമുക്തി നേടി. 3013 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കം 31,156 പേരാണ് ചികിത്സയിലുള്ളത്. 82,345 പേർക്ക് ഇതുവരെ രോഗമുക്തിയുണ്ടായി. 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 617 ആയി. ഇന്നലെ 12…
Read Moreലഹരിമരുന്നുകേസിൽ രാഷ്ട്രീയ വിവാദം മുറുകുന്നു; അറസ്റ്റിലായ രാഹുൽ ഷെട്ടിയും മന്ത്രി ആർ. അശോകും സൗഹൃദം പങ്കിടുന്ന ചിത്രം പുറത്തുവിട്ട് കോൺഗ്രസ്
ബെംഗളൂരു: ലഹരിമരുന്ന് കേസിൽ രാഷ്ട്രീയനേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് പ്രതികൾ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവരുന്നത്. റവന്യുമന്ത്രി ആർ. അശോകിന് രാഹുൽ മധുരം നൽകുന്ന ചിത്രമാണ് കോൺഗ്രസ് പുറത്തുവിട്ടത്. ಡ್ರಗ್ಸ್ ಹಗರಣದ ಕಿಂಗ್ ಪಿನ್ ರಾಹುಲ್ ಜೊತೆಯಲ್ಲಿನ @RAshokaBJP ಅವರ ಈ ಚಿತ್ರಗಳು ಆಕಸ್ಮಿಕ ಭೇಟಿಯಾಗಿರದೆ ಹೆಚ್ಚಿನ ನಿಕಟ ಸಂಬಂಧವಿರುವುದನ್ನ ಸೂಚಿಸುತ್ತದೆ, ತಮ್ಮ ಹಗರಣ ಮುಚ್ಚಿಕೊಳ್ಳಲು ಅನ್ಯಪಕ್ಷದವರತ್ತ ಆರೋಪಿಸುವ@BJP4Karnataka ನಾಯಕರನ್ನ ಮೊದಲು ತನಿಖೆಗೆ ಒಳಪಡಿಸುವ ಅಗತ್ಯವಿದೆ. pic.twitter.com/ov0fgOJaLV — Karnataka Congress (@INCKarnataka) September 15, 2020 ചിത്രം ഇരുവരും തമ്മിലുള്ള അടുത്തബന്ധമാണ് കാണിക്കുന്നതെന്നും ലഹരിമരുന്ന്…
Read Moreരാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അരക്കോടി കവിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അരക്കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1290 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. India's #COVID19 case tally crosses 50-lakh mark with a spike of 90,123 new cases & 1,290 deaths in last 24 hours. The total case tally stands at 50,20,360 including 9,95,933 active cases, 39,42,361 cured/discharged/migrated & 82,066 deaths:…
Read Moreഅതിർത്തിയിലെ ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു
ന്യൂഡൽഹി: കശ്മീരിലെ രജൗറിയിലുണ്ടായ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് വീരമൃത്യുവരിച്ചത്. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന. സെപ്തംബര്‍ 25ന് അവധിക്ക് നാട്ടിലെത്താന്‍ ഇരുന്നതായിരുന്നു അനീഷ്. പാക് ഷെല്‍ ആക്രമണത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുകാശ്മീരിലെ അതിർത്തി പ്രദേശമായ സുന്ദർബെനിയിലാണ് പാക് ഷെൽ ആക്രമണം ഉണ്ടായത്. പ്രകോപനം ഇല്ലാതെയായിരുന്നു പാക് ആക്രമണം.
Read Moreരാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ സെൻ്ററിന് “ദാരുണാന്ത്യം”
ബെംഗളൂരു : രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ സെൻ്റർ എന്ന പേരിൽ 10100 കിടക്കകളുമായി തുമുക്കുരു റോഡിലെ ബാംഗ്ലൂർ ഇൻറർനാഷണൽ എക്സിബിഷൻ സെൻ്ററിൽ കഴിഞ്ഞ ജൂലൈ 27 ന് ആരംഭിച്ച കോവിഡ് കെയർ സെൻ്റർ ഇന്നലെയോടെ പ്രവർത്തനം നിർത്തി വച്ചു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലല്ല പ്രവർത്തനം നിർത്തുന്നത്,ആരംഭിച്ച സമയത്തേക്കാൾ കൂടുതൽ ആണ് കോവിഡ് രോഗികൾ. രോഗലക്ഷണമുള്ളവർ സെൻ്ററിൽ ചികിൽസക്ക് എത്തുന്നത് കുറഞ്ഞു എന്നതാണ് സെൻ്റർ പൂട്ടുന്നതിൻ്റെ കാരണമായി പറയുന്നത്. ഇവിടെ കിടക്കകളും മറ്റും ഒരുക്കുന്നതിൻ്റെ ചുമതല സ്വകാര്യ ഏജൻസികൾക്കാണ് കരാർ…
Read Moreകേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസ്;കേരളത്തിലെ സി.പി.എം.ബ്രാഞ്ച് സെക്രട്ടറി കർണാടക പോലീസിൻ്റെ പിടിയിൽ.
ബെംഗളൂരു : കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ഇരിട്ടി ചീങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറി എ സുബിലാഷിനെയാണ് മയക്കുമരുന്നു കേസില്‍ മൈസൂരു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ഇയാളുടെ സഹോദരന് സുബിത്തും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. മയക്കുമരുന്ന് കടത്ത് സംഘത്തിന് ഒളിവില്‍ കഴിയാന്‍ സുബിലാഷ് സഹായം ചെയ്തെന്ന വിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൈസൂരുവില്‍ നിന്നുള്ള എട്ടംഗ ക്രൈംബ്രാഞ്ച് സംഘം ഇരിട്ടിയിലെത്തിയിരുന്നു. സുബിലാഷിനെ കസ്റ്റഡിയിലെടുക്കാന്‍ കേരള പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. കോളിക്കടവിലെ വീട്ടില്‍ നിന്നാണ് സുബിലാഷിനെ കസ്റ്റഡിയിലെടുത്തത്.…
Read More