കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസ്;കേരളത്തിലെ സി.പി.എം.ബ്രാഞ്ച് സെക്രട്ടറി കർണാടക പോലീസിൻ്റെ പിടിയിൽ.

ബെംഗളൂരു : കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ ഇരിട്ടി ചീങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറി എ സുബിലാഷിനെയാണ് മയക്കുമരുന്നു കേസില്‍ മൈസൂരു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

ഇയാളുടെ സഹോദരന്‍ സുബിത്തും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. മയക്കുമരുന്ന് കടത്ത് സംഘത്തിന് ഒളിവില്‍ കഴിയാന്‍ സുബിലാഷ് സഹായം ചെയ്‌തെന്ന വിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

മൈസൂരുവില്‍ നിന്നുള്ള എട്ടംഗ ക്രൈംബ്രാഞ്ച് സംഘം  ഇരിട്ടിയിലെത്തിയിരുന്നു.

സുബിലാഷിനെ കസ്റ്റഡിയിലെടുക്കാന്‍ കേരള പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചു.

കോളിക്കടവിലെ വീട്ടില്‍ നിന്നാണ് സുബിലാഷിനെ കസ്റ്റഡിയിലെടുത്തത്. മൈസൂരുവിലേക്കെത്തിച്ച സുബിലാഷിനെയും സഹോദരനെയും സെന്റ് ഫിലോമിന പള്ളിക്ക് സമീപത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.

നേരത്തെ 108 ആംബുലന്‍സ് ഡ്രൈവറായിരുന്ന സുബിലാഷ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
[masterslider id="10"]

Related posts