20 ലക്ഷത്തോളം രൂപയുടെ മയക്കുമരുന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് ഓൺലൈനിൽ വാങ്ങിയ മലയാളി പിടിയിൽ.

ബെംഗളൂരു : നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ ഓൺലൈനിൽ “ഡാർക്ക് വെബി”ൽ നിന്നും വാങ്ങിയ 24 കാരനായ മലയാളി നഗരത്തിൽ പിടിയിലായി. 20 ലക്ഷം രൂപയുടെ എം.ഡി.എം.എ ഗുളികകൾ ജർമനിയിൽ നിന്ന് ചാമരാജ് പേട്ട് ഫോറിൻ പോസ്റ്റ് ഓഫീസ് വഴിയാണ് യുവാവ് നഗരത്തിൽ എത്തിച്ചത്,ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ നൽകിയാണ് സാധനം ഓർഡർ ചെയതത്. ജൂലൈ അവസാനത്തോടെയാണ് ഫോറിൻ പോസ്റ്റ് ഓഫീസിൽ പാക്കറ്റ് എത്തിയത്, യഥാർത്ഥ അഡ്രസ്സിൽ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല, പരിശോധിച്ചപ്പോൾ പാക്കറ്റിലെ ചെറിയ രണ്ട് അറയിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചത്. ലാബിൽ പരിശോധിച്ച് ഉറപ്പ്…

Read More

കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഇനി “സേവ സിന്ധു”വിൽ റജിസ്റ്റർ ചെയ്യേണ്ടതില്ല, നിർബന്ധിത ക്വാറൻറീൻ ഇല്ല; വ്യവസ്ഥകളിൽ മാറ്റം വരുത്തി സർക്കാർ;ഉത്തരവ് പുറത്ത്.

ബെംഗളൂരു : കർണാടകയിലേക്ക് യാത്ര ചെയ്യുന്ന സംസ്ഥാനാന്തര യാത്രക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നു. കർണാടക സർക്കാറിൻ്റെ ആരോഗ്യ, കുടുംബ കാര്യ മന്ത്രാലയത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ ജാവേദ് അക്തർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം താഴെ കൊടുത്തിരിക്കുന്ന വ്യവസ്ഥകൾ സംസ്ഥാനാന്തര യാത്രക്ക് ഇനി മുതൽ ആവശ്യമില്ല. സേവ സിന്ധു പോർട്ടലിലെ റെജിസ്ട്രേഷൻ ചെയ്യേണ്ടതില്ല. സംസ്ഥാന അതിർത്തികളിലെ റോഡുകളിലും റെയിൽവേ സ്റ്റേഷൻ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ മെഡിക്കൽ ചെക്കപ്പ് ഇനിയില്ല. ജില്ലാ അതിർത്തികളിലെ പരിശോധനയും ഇല്ല യാത്രക്കാരെ വേർതിരിക്കുന്ന പരിപാടി ഇല്ല കയ്യിൽ സീൽ അടിക്കില്ല…

Read More

ബ്യൂട്ടിഷ്യനെ വെട്ടിനുറുക്കി കൊന്നത് ഭർത്താവും മകനും ഏല്പിച്ച ക്വട്ടേഷൻ സംഘം!

ബെംഗളൂരു: ബ്യൂട്ടീഷനെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയത് ഭര്‍ത്താവും മകനുമെന്ന് പൊലീസ്. രണ്ടുകോടിയുടെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് നാല്‍പ്പത്തിയഞ്ചുകാരിയായ ബ്യൂട്ടീഷനെ നാല് വാടകകൊലയാളികളുടെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 56കാരനായ ഭര്‍ത്താവ്, 26 കാരനായ മകന്‍ അടക്കം വാടക കൊലയാളികളായ നവീന്‍ കുമാര്‍, നാഗരാജു, പ്രദീപ്, നാഗരാജ എന്നിവർ അറസ്റ്റിലയി. ഓഗസ്റ്റ് പതിനാറിന് പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടിലെത്തിയ വാടകകൊലയാളി സംഘം ഇവരെ വെട്ടിനുറുക്കുകയായിരുന്നു. ഗീതയുടെ മരുമകനെയും കൊലയാളിസംഘം…

Read More

ഓക്സിജൻ ഇനി ആവശ്യത്തിന് മാത്രം; അനാവശ്യ ഉപയോഗം കുറയ്ക്കാൻ നിർദ്ദേശം

ബെംഗളൂരു: ഓക്സിജൻ സിലിൻഡറുകൾക്ക് ആശുപത്രികളിൽ ക്ഷാമമനുഭവപ്പെട്ടുതുടങ്ങിയതോടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമായി കർണാടക സർക്കാർ. അത്യാവശ്യ ഘട്ടങ്ങളിൽ കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യമല്ലാത്ത സാഹചര്യം ഒഴിവാക്കുകയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ആവശ്യമായ അളവിൽ മാത്രം രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിൽ ശ്രദ്ധ വേണമെന്നാണ് ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നിർദേശം നൽകിയിരിക്കുന്നത്. ഓക്സിജൻ ആവശ്യമായ ഘട്ടം പിന്നിട്ടശേഷവും ഓക്സിജൻ നൽകുന്നത് കർശനമായി നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. നേരത്തേ ഓക്സിജന്റെ അനാവശ്യ ഉപഭോഗം കുറയ്ക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിവിധ ചികിത്സകൾക്ക് എത്ര അളവിൽ ഓക്സിജൻ ഉപയോഗിക്കാമെന്നും ആരോഗ്യവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.…

Read More

അടുത്ത മാസം സിനിമ തീയേറ്ററുകൾ തുറന്നേക്കും പക്ഷെ ചിലവ് കൂടും

ബെംഗളൂരു: അടുത്തമാസത്തോടെ മാനദണ്ഡംപാലിച്ച് തിയേറ്ററുകൾക്ക് തുറക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിലഭിച്ചേക്കും. ഇക്കാര്യത്തിൽ അനുകൂലനിലപാടാണ് സംസ്ഥാനസർക്കാരും സ്വീകരിച്ചത്. കോവിഡ് പ്രോട്ടോക്കോൾപാലിച്ച് സിനിമ ചിത്രീകരണത്തിന് കേന്ദ്രം അനുമതിനൽകിയതോടെ പ്രതീക്ഷയിലാണ് സംസ്ഥാനത്തെ സിനിമ മേഖല. ചിത്രീകരണം നിലച്ചതോടെ ഒരു ലക്ഷത്തോളംപേർക്ക് തൊഴിൽനഷ്ടപ്പെട്ടുവെന്നാണ് കണക്ക്. സാധാരണ ഒരു വർഷം 250-ഓളം സിനിമകൾ പ്രദർശനത്തിനെത്താറുണ്ട്. പ്രതിസന്ധി കണക്കിലെടുത്ത് സിനിമാ മേഖലയ്ക്ക് പ്രത്യേകപാക്കേജ് പ്രഖ്യാപിക്കാനും സർക്കാർ ആലോചനയിലാണ്. സിനിമാ മേഖലയെ സഹായിക്കുന്നതിന് പ്രത്യേകനയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ പറഞ്ഞു. ടിക്കറ്റ് നിരക്ക് ഉയർത്താൻ തീരുമാനമായിട്ടുണ്ട്. ജി.എസ്.ടി. ഇളവുകളും സാമ്പത്തികസഹായവും പ്രഖ്യാപിച്ചേക്കും. ആസ്വാദകർക്കായി ചില…

Read More

ബെംഗളൂരു കലാപം;ഒരു കോൺഗ്രസ് കോർപറേറ്ററുടെ ഭർത്താവിനെ കൂടി ചോദ്യം ചെയ്തു.

ബെംഗളുരു : സോഷ്യൽ മീഡിയ സന്ദേശത്തിന് ശേഷം കലാപവും തുടർന്ന് കാവൽബെരസന്ദ്രയിലെ വീട് അക്രമികൾ തീവക്കുുകയും ചെയ്ത വിഷയത്തിൽ പുലികേശിനഗർ എംഎൽ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി നൽകിയ പരാതിപ്രകാരം, മറ്റൊരു കോൺഗ്രസ് കോർപറേറ്ററെ കൂടി പൊലീസ് ചോദ്യം ചെയ്തു. ബിബിഎംപി മുനിശ്വര നഗർ വാർഡ് കോർപറേറ്റർ സാജിദ് സയിദിന്റെ ഭർത്താവ് സയദ് നസീറിനെയാണ് ചോദ്യം ചെയ്തത്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരികയാണ്. നാഗവാര വാർഡിലെ കോൺഗ്രസ് കോർപറേറ്റർ ഇർഷാദ് ബേഗത്തിന്റെ ഭർത്താവ് ഖലീം പാഷയെ കഴിഞ്ഞ 14ന് അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് കോർപറേറ്റർമാരായ ആർ.…

Read More

ഇന്ന് 5938 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;കര്‍ണാടക പ്രതിദിന കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5938 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :68 ആകെ കോവിഡ് മരണം : 4683 ഇന്നത്തെ കേസുകള്‍ : 5938 ആകെ പോസിറ്റീവ് കേസുകള്‍ : 277814 ആകെ ആക്റ്റീവ് കേസുകള്‍ : 83551 ഇന്ന് ഡിസ്ചാര്‍ജ് : 4996 ആകെ ഡിസ്ചാര്‍ജ് : 189564 തീവ്ര പരിചരണ വിഭാഗത്തില്‍ : 787 ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -11071…

Read More

മൈസുരുവില്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു.

ബെംഗളൂരു : കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തി വന്നിരുന്ന സമരം മൈസുരുവിലെ ഡോക്ടര്‍മാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത് എന്ന് ഡോക്ടര്‍ മാരുടെ സംഘടന അറിയിച്ചു. സമരം മൂലം മൈസൂരിലെ കോവിഡ് രോഗികളുടെ എണ്ണം പോലും ഹെല്‍ത്ത് ബുള്ളറ്റിനില്‍ രേഖപ്പെടുത്തിയിരുന്നില്ല. അനാവശ്യസമ്മർദം മൂലമാണ് കോവിഡ് നിയന്ത്രണപ്രവർത്തനങ്ങളുടെ ചുമതല വഹിച്ചുവന്ന താലൂക്ക് ഹെൽത്ത് ഓഫീസറായ ഡോക്ടർ ജീവനൊടുക്കിയത് എന്ന് ആരോപിച്ചാണ് സംസ്ഥാനത്തെ ഡോക്ടർമാർ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയത്. നഞ്ചൻകോട് താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ. എസ്.ആർ. നഗേന്ദ്രയെയാണ് ഏതാനും ദിവസം…

Read More

വയസ്സായ മാതാപിതാക്കളെ കൊച്ചു മകന്‍റെ വിവാഹത്തില്‍ പങ്കെടുപ്പിക്കാന്‍ പാലക്കാട് നിന്നും ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത് ഹെലികോപ്ടറില്‍ !

ബെംഗളൂരു : പേര മകന്‍റെ വിവാഹം നഗരത്തില്‍, വയസ്സായ മുത്തശ്ശനും മുത്തശ്ശിയും നാട്ടില്‍ പാലക്കാട്‌ കല്‍പ്പാത്തിയില്‍,എങ്ങിനെ അവരെ നഗരത്തില്‍ എത്തിക്കാം ? 90 വയസു കടന്ന അച്ഛനെയും 85 വയസ്സുള്ള അമ്മയെയും വാഹനങ്ങളില്‍ കൊണ്ടുവരുന്നത് അവര്‍ക്ക് കൂടുതല്‍ യാത്ര ക്ഷീണം ഉണ്ടാക്കും കൊറോണ രോഗ ഭീതി വേറെയും ,ഏകദേശം 7 മണിക്കൂര്‍ യാത്രയും ഉണ്ട്,മകനും നഗരത്തിലെ ടെക്സ്റ്റയില്‍ വ്യവസായിയുമായ കെ.എല്‍.വി.നാരായണ അച്ഛനെയും അമ്മയെയും സ്വന്തം മകന്റെ കല്യാണത്തിന് കൊണ്ടുവന്നത് ഹെലികോപ്ടറില്‍. പാലക്കാട്‌ നഗരത്തിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ വന്നിറങ്ങിയ ഹെലികോപ്ടര്‍ മുത്തശ്ശനായ ലക്ഷ്മി നാരായണനെയും…

Read More

മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായതായി പരാതി.

ബെംഗളൂരു : മലയാളി യുവാവിനെ ഏകദേശം ഒരു മാസത്തോളമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. ഈ ഫോട്ടോയിൽ കാണുന്ന രതീഷ് കുമാറിനെയാണ് ജൂലൈ 5 മുതൽ നഗരത്തിൽ വച്ച് കാണാതായത്. വയസ്സ് 36. ഇക്കഴിഞ്ഞ ജൂലൈ 25 ആം തീയതി ജോലിസംബന്ധമായ കാര്യത്തിന് നാട്ടിൽ നിന്നും ബെംഗളൂരുവിൽ എത്തിയതായിരുന്നു. രണ്ടുദിവസം താമസസ്ഥലമായ MONARCH RESIDENCY, BHARSTHY LAYOUT, S G PALAYA എന്ന അഡ്രസ്സിൽ താമസിച്ചിരുന്നു . എന്നാൽ ജൂലൈ 27 ആം തീയതി മുതൽ ഇദ്ദേഹത്തെ കാണ്മാനില്ല. ഫോൺ സ്വിച്ച് ഓഫ് ആണ് ഇദ്ദേഹത്തെ…

Read More
Click Here to Follow Us