ബെംഗളൂരു: അടുത്തമാസത്തോടെ മാനദണ്ഡംപാലിച്ച് തിയേറ്ററുകൾക്ക് തുറക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിലഭിച്ചേക്കും. ഇക്കാര്യത്തിൽ അനുകൂലനിലപാടാണ് സംസ്ഥാനസർക്കാരും സ്വീകരിച്ചത്. കോവിഡ് പ്രോട്ടോക്കോൾപാലിച്ച് സിനിമ ചിത്രീകരണത്തിന് കേന്ദ്രം അനുമതിനൽകിയതോടെ പ്രതീക്ഷയിലാണ് സംസ്ഥാനത്തെ സിനിമ മേഖല.
ചിത്രീകരണം നിലച്ചതോടെ ഒരു ലക്ഷത്തോളംപേർക്ക് തൊഴിൽനഷ്ടപ്പെട്ടുവെന്നാണ് കണക്ക്. സാധാരണ ഒരു വർഷം 250-ഓളം സിനിമകൾ പ്രദർശനത്തിനെത്താറുണ്ട്. പ്രതിസന്ധി കണക്കിലെടുത്ത് സിനിമാ മേഖലയ്ക്ക് പ്രത്യേകപാക്കേജ് പ്രഖ്യാപിക്കാനും സർക്കാർ ആലോചനയിലാണ്. സിനിമാ മേഖലയെ സഹായിക്കുന്നതിന് പ്രത്യേകനയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ പറഞ്ഞു.
ടിക്കറ്റ് നിരക്ക് ഉയർത്താൻ തീരുമാനമായിട്ടുണ്ട്. ജി.എസ്.ടി. ഇളവുകളും സാമ്പത്തികസഹായവും പ്രഖ്യാപിച്ചേക്കും. ആസ്വാദകർക്കായി ചില തിയേറ്ററുകളിൽ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പക്ഷേ തിയേറ്റർതുറന്നാലും പഴയതുപോലെ പ്രേക്ഷകർ തിരിച്ചെത്തുമോയെന്നകാര്യത്തിൽ ആശങ്കയുണ്ട്.
ചിത്രീകരണം പൂർത്തിയാക്കിയ കെ.ജി.എഫിന്റെ രണ്ടാംഭാഗമടക്കം മൂന്ന് ബിഗ് ചിത്രങ്ങൾ പ്രദർശനത്തിന് തയ്യാറാണ്. ബെംഗളൂരുവിൽ 40 മൾട്ടിപ്ലക്സുകളും 148 തിയേറ്ററുകളുമണുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.