ബെംഗളൂരു : ഒറ്റയ്ക്ക് വാഹനമോടിക്കുമ്പോള്‍ മാസ്ക്ക് ധരിക്കേണ്ടതില്ല,ഓടുമ്പോഴും,ജോഗ്ഗിംഗ് ചെയ്യുമ്പോഴും മാസ്ക്ക് ധരിക്കേണ്ടതില്ല എന്നാ രീതിയില്‍ പല പ്രധാന മാധ്യമങ്ങളും വാര്‍ത്ത പുറത്ത് വിട്ടിട്ടുണ്ട്. ബി.ബി.എം.പി കമ്മിഷണര്‍ മഞ്ജുനാഥ് പ്രസാദ് തങ്ങളോടു പറഞ്ഞു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ അവകാശപ്പെടുന്നത്,അത് പ്രകാരം ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ബൈക്കിലും കാറിലും മാസ്ക്ക് ആവശ്യമില്ല,മാത്രമല്ല ജോഗ്ഗിംഗ് ചെയ്യുമ്പോഴും ഓടുമ്പോഴും മാസ്ക്ക് ആവശ്യമില്ല. എന്നാല്‍ ഈ വാര്‍ത്തകള്‍ പുറത്ത് വന്ന മണിക്കൂറുകള്‍ക്കു ഉള്ളില്‍ തന്നെ അത് നിഷേധിച്ചുകൊണ്ട് ബി.ബി.എം.പി കമ്മിഷണര്‍ രംഗത്ത് വന്നു,അദ്ദേഹം ട്വിറ്റെറില്‍ കുറിച്ചത് ഇങ്ങനെയാണ്. “മുഖാവരണം ധരിക്കേണ്ടത്…
Read MoreMonth: August 2020
കര്‍ണാടകയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം 3 ലക്ഷം കടന്ന് മുന്നോട്ട്;ആകെ മരണ സംഖ്യാ 5000 ന് മുകളില്‍;പ്രതിദിന കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8580 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :133 ആകെ കോവിഡ് മരണം : 5091 ഇന്നത്തെ കേസുകള്‍ : 8580 ആകെ പോസിറ്റീവ് കേസുകള്‍ : 300406 ആകെ ആക്റ്റീവ് കേസുകള്‍ : 83608 ഇന്ന് ഡിസ്ചാര്‍ജ് : 7249 ആകെ ഡിസ്ചാര്‍ജ് : 211688 തീവ്ര പരിചരണ വിഭാഗത്തില്‍ : 760 ഇന്നത്തെ ടെസ്റ്റ് -ആന്റിജെന്‍ -25886…
Read Moreസംസ്ഥാനത്ത് കോളേജുകൾ തുറക്കാൻ നടപടി തുടങ്ങി
ബെംഗളൂരു: സംസ്ഥാനത്ത് കോളേജുകൾ തുറക്കാൻ നടപടി തുടങ്ങി. സെപ്റ്റംബർ 1 മുതൽ കോളേജുകളിൽ ഓൺലൈൻ ഡിഗ്രി ക്‌ളാസുകൾ തുടങ്ങുമെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ അറിയിച്ചു. ഒക്ടോബറിൽ നേരിട്ടുള്ള ക്‌ളാസുകളും ആരംഭിക്കും. The academic year for degree colleges will commence from the 1st of September via online classes. Offline classes will begin in October.@CMofKarnataka @KarnatakaVarthe 1/4 — Dr. C.N. Ashwath Narayan (ಮೋದಿ ಅವರ ಪರಿವಾರ) (@drashwathcn) August 26, 2020 സുരക്ഷ ഉറപ്പാക്കി അധ്യയനം…
Read More‘കെ.ജി.എഫ്’ സ്റ്റൈൽ ബൈക്കുമായ് യുവാവ്; കൈയ്യോടെ പൊക്കി പോലീസ്!
ബെംഗളൂരു: കന്നഡ ചലച്ചിത്രം ‘കെ.ജി.എഫ്’ലെ നായകൻ ഉപയോഗിച്ച ബൈക്കിന് സമാനമായി ബൈക്ക് രൂപമാറ്റം വരുത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. യഷിന് നേരിട്ട് കൈമാറുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കെ.ആർ. പുരം സ്വദേശിയായ സുനിൽകുമാറാണ് (22) പിടിയിലായത്. ഇയാൾക്കൊപ്പം രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ അഭ്യാസം നടത്തിയ ഏഴ് സുഹൃത്തുക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്. കെ.ആർ. പുരം-ഹോസ്‌കോട്ടെ റോഡിൽ ബൈക്കുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പുറത്തിറങ്ങാനിരിക്കുന്ന ‘കെ.ജി.എഫ്’ൽ നായകൻ യഷ് ഉപയോഗിച്ച ബൈക്ക് മാതൃകയാക്കിയാണ് ഇയാൾ സ്വന്തം ബൈക്ക് രൂപമാറ്റം വരുത്തിയത്. വാഹനങ്ങളിൽ നിയമവിരുദ്ധമായി…
Read Moreഈ ഓണത്തിന് നഗരത്തിൽ ഓണസദ്യ ലഭിക്കുന്ന ഹോട്ടലുകളുണ്ടോ?
ബെംഗളൂരു: ഓണത്തെക്കുറിച്ചോർക്കുമ്പോൾ ആദ്യം മലയാളിയുടെ മനസ്സിലെത്തുക നാലുകൂട്ടം പ്രഥമനും ശർക്കരവരട്ടിയും അവിയലുമൊക്കെയുള്ള കൊതിപ്പിക്കുന്ന സദ്യയാണ്. ബെംഗളൂരു മലയാളികൾക്ക് നാട്ടിലെ സദ്യയുടെ രുചി ഒട്ടും കുറയ്ക്കാതെ സ്വദോടെ മുമ്പിലെത്തിച്ചിരുന്നത് ഇവിടത്തെ മലയാളി ഹോട്ടലുകളാണ്. എന്നാൽ ഇത്തവണ രുചിപ്പെരുമയൊരുക്കാൻ പ്രധാന ഹോട്ടലുകളൊന്നുമില്ല. കോവിഡ് പശ്ചാത്തലത്തിൽ ബഹുഭൂരിപക്ഷം ഹോട്ടലുകളും താത്‌കാലികമായി പ്രവർത്തനം നിർത്തി. പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ഓണസദ്യയൊരുക്കാൻ ജീവനക്കാരുമില്ല. പകുതിയിലേറെ ജീവനക്കാരും നാട്ടിലേക്ക് തിരിച്ചുപോയി. http://88t.8a2.myftpupload.com/archives/2693 നാട്ടിൽനിന്ന് എണ്ണംപറഞ്ഞ പാചകക്കാരെ വരുത്തി സദ്യയൊരുക്കിനൽകിയിരുന്ന ഹോട്ടലുകളും മെസ്സുകളും നഗരത്തിലുണ്ട്. 1000 മുതൽ 1500 പേർക്ക് വരെയാണ് തിരുവോണനാളിൽ ഇവർ സദ്യയെത്തിച്ചിരുന്നത്.…
Read Moreകർണാടക-കേരള അതിർത്തിയിൽ കേരള സര്‍ക്കാരിൻ്റെ പാസ് നിലപാടിനെതിരെ ബിജെപിയുടെ പ്രക്ഷോഭം
ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് അതിര്‍ത്തിയില്‍ പരിശോധനയും ക്വാറൻ്റൈനും വേണ്ടെന്ന കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ കേരളത്തിലേക്കുള്ള എല്ലാ അതിര്‍ത്തികളും തുറന്നു. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ എല്ലാ അതിര്‍ത്തികളും തുറന്നുകൊടുത്തിട്ടുണ്ട് എന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസി) ഡോ രാജേന്ദ്ര കെ വി പറഞ്ഞു. ഇനി കേരളത്തിലെയും മഹാരാഷ്ട്രയിലെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദക്ഷിണ കന്നഡ കേരള അതിർത്തിയിൽ കേരള സര്‍ക്കാരിൻ്റെ പാസ് നിലപാടിനെതിരെ കാസർകോട് ജില്ലയിലെ ബിജെപി നേതാക്കൾ പ്രക്ഷോഭം ആരംഭിച്ചു.…
Read Moreഓണയാത്ര;സാമൂഹിക അകലം പാലിച്ച് കർണാടക ആർ.ടി.സി;അടുത്തടുത്ത് സീറ്റുകൾ നൽകി കേരള
ബെംഗളൂരു : കോവിഡ് ലോക്ക് ഡൗൺ കാരണം നിർത്തി വച്ചിരുന്ന കർണാടക -കേരള ബസ് സർവ്വീസുകർ ഇന്നലെ പുനരാരംഭിച്ചു. ഓണം സ്പെഷൽ സർവ്വീസുകളായാണ് കർണാടക – കേരള ആർടിസികൾ സർവ്വീസ് നടത്തുന്നത്. കോവിഡ് ചട്ടം പാലിച്ച് രണ്ട് സീറ്റ് ഉള്ള ബസുകളിൽ ഒരു സീറ്റ് മാത്രമേ കർണാടക ആർ ടി സി റിസർവ് ചെയ്യാൻ അനുവദിക്കുന്നുള്ളൂ.47 സീറ്റുകളുള്ള മൾട്ടി ആക്സിൽ എ.സി.ബസിൽ 25 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. അതേ സമയം കേരള ആർ.ടി.സി.യുടെ 39 സീറ്റുകൾ ഉള്ള നോൺ എ.സി.…
Read Moreപുതിയ മെട്രോ പാതയുടെ പരീക്ഷണ സർവ്വീസ് ഉടൻ!
ബെംഗളൂരു : നമ്മ മെട്രോ രണ്ടാം ഘട്ടത്തിൽ നിർമാണം പൂർത്തിയായ യെലച്ചനഹള്ളി-അഞ്ജനപുര മെട്രോ പാതയിൽ ട്രെയിനുകളുടെ പരീക്ഷണ സർവീസ് 2 ദിവസത്തിനകം ആരംഭിക്കും. ഇപ്പോൾ നിലവിലുള്ള പർപ്പിൾ ലൈനിൽ യെലച്ചന ഹള്ളി മുതൽ പുതിയ സറ്റേഷനായ അഞ്ജന പുര വരെയാണ് പരീക്ഷണ ഓട്ടം. നവംബർ ഒന്നിനു കന്നഡരാജ്യോത്സവ ദിനത്തിൽ പാത ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ്. ഒരു മാസം പരീക്ഷണ സർവീസ് നടത്തിയ ശേഷം വാണിജ്യ സർവീസിന് അനുമതി തേടി ഒക്ടോബറിൽ സുരക്ഷാ കമ്മിഷണറെ സമീപിക്കാനുള്ള നീക്കത്തിലാണ് മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി). 6.29 കിലോമീറ്റർ…
Read Moreകർണാടകയുടെ”സിംഗം”ഇനി ബി.ജെ.പിക്കൊപ്പം.
ബെംഗളൂരു : കർണാടക കേഡർ 2011 ബാച്ച് ഐ.പി.എസ് ഓഫീസർ കെ.അണ്ണാമലൈ ബിജെപിയിൽ ചേർന്നു. ഇന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ ബി.ജെ.പി ജനറൽ സെക്രട്ടറി മുരളീധര റാവു ആണ് അണ്ണാമലൈക്ക് മെമ്പർഷിപ്പ് നൽകിയത് തമിഴ്നാണ് ബി.ജെ.പി അധ്യക്ഷൻ എൽ മുരുഗനും കൂടെ ഉണ്ടായിരുന്നു. പിന്നീട് ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയെ സന്ദർശിച്ചു. “ബി.ജെ.പിയാണ് എനിക്ക് ഏറ്റവും അനുയോജ്യമായ പാർട്ടി, കൂടുതൽ ചിന്തിച്ചതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.”കെ.അണ്ണാമലൈ പറഞ്ഞു. ബെംഗളൂരു സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന സമയത്താണ് കഴിഞ്ഞ മെയിൽ…
Read Moreചുനക്കര രാമൻകുട്ടിയെ അനുസ്മരിച്ച് സർഗ്ഗധാര.
ബെംഗളൂരു : സർഗ്ഗധാര സാംസ്കാരികസമിതി, പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ”ദേവദാരു പൂത്തകാലം” എന്നപേരിൽ ചുനക്കര രാമൻകുട്ടി അനുസ്മരണം നടത്തി. സെക്രെട്ടറി പി.ശ്രീജേഷ് സ്വാഗതമാശംസിച്ചു.സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തി.വിഷ്ണുമംഗലം കുമാർ, പി.കൃഷ്ണകുമാർ, ഷാജി അക്കിത്തടം, ശശീന്ദ്രവർമ്മ, അനിതാ പ്രേംകുമാർ, അൻവർ മു ത്തില്ലത്ത്, രാജേഷ് വെട്ടൻതൊടി, രുഗ്മിണി രാമന്തളി, സഹദേവൻ എന്നിവർ പ്രസംഗിച്ചു. അകലൂർ രാധാകൃഷ്ണൻ, വിജയൻ, സേതുനാഥ്, ശശീന്ദ്രവർമ്മ, കൃഷ്ണപ്രസാദ്, പി.ശ്രീകുമാർ, സുന്ദരം, ശ്രീജിത്, ബേബി ഗൗരി എന്നിവർ ചുനക്കരയുടെ ഗാനങ്ങൾ ആലപിച്ചു.
Read More