വഴിയരികിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ അരുംകൊല ചെയ്തിട്ട് ലൈംഗികാതിക്രമം; യുവാവിനെ തേടി പോലീസ്

ബെംഗളൂരു: വഴിയരികിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ അരുംകൊല ചെയ്തിട്ട് ലൈംഗികാതിക്രമം. സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട പ്രതിയെ തേടി പോലീസ്. ബംഗളൂരു-മംഗളൂരു റോഡിലെ പരമേശ്വരി ക്ഷേത്രത്തിന് സമീപമാണ് ഈ ക്രൂരക‌ൃത്യം നടന്നത്. സമീപത്തുള്ള കോ ഓപ്പറേറ്റീവ് ബാങ്കിന്‍റെ സിസിറ്റിവിയിലാണ് ഈ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. സിസിറ്റിവിയിൽ ഒരു കടയ്ക്കു മുന്നിലായി രണ്ട് പേർ ഉറങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ കാണാം. രാത്രി പന്ത്രണ്ട് മണിയോടെ ഇവിടേക്ക് വെളുത്ത ഷർട്ടും നീല ജീൻസും ധരിച്ച ഒരാളെത്തുന്നു. തുടർന്ന് സമീപത്ത് നിന്നും ഒരു വലിയ സിമന്‍റ് കട്ടയെടുത്ത് ഉറങ്ങിക്കിടക്കുന്ന ആളുടെ ദേഹത്തേക്ക് ഇട്ടശേഷം ഓടിക്കളയുന്നതും കാണാം. ഇതിനിടെ കട്ട…

Read More

സംസ്ഥാനത്ത് കോവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി. ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ച കോവിഡ് പ്രതിരോധമരുന്നായ ‘കോവിഷീൽഡി’ന്റെ മനുഷ്യരിലെ പരീക്ഷണം മൈസൂരു ജെ.എസ്.എസ്. ആശുപത്രിയിലാണ് തുടങ്ങിയത്. ഓക്സ്ഫഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയിൽ ഈ മരുന്നിന്റെ ഉത്‌പാദനത്തിന്റെ ചുമതല പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനാണ്. രാജ്യത്ത് 17 കേന്ദ്രങ്ങളിലായി 100 പേരിലാണ് രണ്ടാംഘട്ട ക്ലിനിക്കൽപരീക്ഷണം നടക്കുന്നത്. ഇതിൽ കർണാടകയിൽ മൈസൂരു മാത്രമാണുള്ളത്. മൂന്നാംഘട്ട പരീക്ഷണം പിന്നീട് രാജ്യത്താകെയുള്ള 1500 പേരിൽ നടക്കും. ജെ.എസ്.എസ്. ആശുപത്രിയിൽ അഞ്ചു വൊളന്റിയർമാരാണ് ഓരോ ഡോസ് പ്രതിരോധമരുന്ന്…

Read More

നഗരത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: മാറത്തഹള്ളി ന്യൂ ഹൊറിസോൺ കോളേജ് മൂന്നാംവർഷ ബി.ബി.എം. വിദ്യാർഥിയായ മലയാളി യുവാവിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം. ആലപ്പുഴ മാവേലിക്കര ചെറുകോൽ തുള്ളപറമ്പിൽ ടി.ടി. സാമുവേലിന്റെയും ഷൈനിയുടെയും മകൻ റോണി സാമുവേൽ (21) ആണ് മരിച്ചത്. ഹെന്നൂർറോഡ് കണ്ണൂരുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. രാമമൂർത്തി നഗറിലെ വീട്ടിൽനിന്ന് സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെ റോണിയുടെ ബൈക്കിൽ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഇടിച്ച ടെമ്പോ ട്രാവലർ നിർത്താതെപോയി. നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ റോണിയെ പിറകേവന്ന കാർയാത്രക്കാർ കമ്മനഹള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ…

Read More

മെട്രോ ഉടൻ ഓടിത്തുടങ്ങും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ല;അൺലോക്ക് 4 ഉത്തരവ് പുറത്ത്.

ന്യൂഡൽഹി : അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. സെപ്റ്റംബർ 1 മുതൽ 30 വരെയാണ് അൺലോക്ക് നാലാംഘട്ടം. വിദ്യാഭ്യാസസ്ഥാപനങ്ങൾ,ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ ഈ ഘട്ടത്തിലും തുറക്കില്ല. ഒമ്പതുമുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെവിദ്യാർഥികൾക്ക് സ്കൂളിലെത്തി അധ്യാപകരോട് ഉപദേശം തേടാം. ഇതിന് രക്ഷിതാക്കൾ സമ്മതം എഴുതി നൽകണം. അതേസമയം, കണ്ടെയ്ൻമെന്റ് സോണുകളിൽ ഇതിന് അനുമതിയില്ല. സെപ്റ്റംബർ ഏഴു മുതൽ മെട്രോ ട്രെയിൻ സർവീസുകൾ ആരംഭിക്കും. സെപ്റ്റംബർ 21 മുതൽ പൊതുപരിപാടികൾക്ക് ഉപാധികളോടെ അനുമതി നൽകി. രാഷ്ട്രീയ,വിനോദ, കായിക, മത, സാമൂഹിക,സാംസ്കാരിക…

Read More

ഇന്ന് 115 മരണം;8324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;8110 ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8324 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :115 ആകെ കോവിഡ് മരണം : 5483 ഇന്നത്തെ കേസുകള്‍ : 8324 ആകെ പോസിറ്റീവ് കേസുകള്‍ : 327076 ആകെ ആക്റ്റീവ് കേസുകള്‍ : 86446 ഇന്ന് ഡിസ്ചാര്‍ജ് : 8110 ആകെ ഡിസ്ചാര്‍ജ് : 235128 തീവ്ര പരിചരണ വിഭാഗത്തില്‍ : 721 ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -25453…

Read More

പുതിയ ചന്ദ്രോപരിതലം സൃഷ്ടിക്കാൻ ഐ.എസ്.ആർ.ഒ !

ബെംഗളൂരു : ചന്ദ്രയാൻ 3 മായി ബന്ധപ്പെട്ട് കർണാടകയിലെ ചിത്രദുർഗയിൽ ചന്ദ്രോപരിതലത്തിന് സമാനമായ പ്രതലം ഒരുക്കാൻ രാജ്യത്തിൻ്റെ ശൂന്യാകാശ പരീക്ഷണ ഏജൻസിയായ ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ 2 അവസാന ഘട്ടത്തിൽ ചന്ദ്രൻ്റെ പ്രതലത്തിൽ ഇറങ്ങുന്നതിൽ പ്രശ്‌നം നേരിടുകയാണ് ഉണ്ടായത്, ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ലാൻററിനെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻ്റിംഗ് നടത്തിക്കാൻ ഉള്ള പരീക്ഷണങ്ങൾക്കായാണ് ഭൂമിയിൽ ചന്ദ്രോപരിതലം സൃഷ്ടിക്കുന്നത്. നഗരത്തിൽ നിന്ന് 215 കിലോമീറ്ററോളം അകലെയുള്ള ചിത്രദുർഗ ജില്ലയിലെ ചെല്ലക്കര ഉള്ളർത്തിക്കാവലിലെ ഐ.എസ്.ആർ.ഒ.ക്യാമ്പസിലാണ് 24.2 ലക്ഷം രൂപ മുടക്കി ചന്ദ്ര പ്രതലം നിർമിക്കുന്നത്. ഇതിനായുള്ള ടെണ്ടർ ക്ഷണിച്ച്…

Read More

ഈ വര്‍ഷം നഗരത്തില്‍ ഓണസദ്യ ലഭിക്കുന്നത് എവിടെയല്ലാം ?

ബെംഗളൂരു : ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഓണസദ്യ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്കും ഒരു അനുഗ്രഹമാണ് ഹോട്ടലുകളില്‍ നടത്തുന്ന ഓണസദ്യകള്‍. നഗരത്തില്‍ ഓണസദ്യ ലഭ്യമാകുന്ന ഭക്ഷണ ശാലകളുടെ ലഭ്യമായ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. സ്ഥലം-ഭക്ഷണ ശാലയുടെ പേര്-വില രൂപയില്‍-ബന്ധപ്പെടേണ്ട നമ്പര്‍ എന്നീ ക്രമത്തിൽ. ചന്ദപുര-ലക്ഷ്മി കേരള മെസ്സ്- അനെക്കല്‍ റോഡ്‌-വില 200-7353663369. ബൊമ്മസാന്ദ്ര-കുട്ടനാട് സ്വാദ്-വില 250-7899865713. ബൊമ്മനഹള്ളി-സ്പൈസ് റെസ്റ്റോറൻ്റ് -വില 250-973934132. സര്‍ജപുര -സോംപുര ഗേറ്റ് – ടേസ്റ്റ് എം – വില 270-8722711777 സര്‍ജപുര മെയിന്‍ റോഡ്‌ -കൊകോ സ്പൈസി-വില 250-7760565644. സര്‍ജപുര…

Read More

കന്നുകാലികൾക്കായി തിരിച്ചറിയൽ കാർഡ് വരുന്നു;രോഗബാധിതരായ പശുക്കളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ്, ഹെൽപ്പ് ലൈൻ നമ്പർ.

ബെംഗളൂരു : ആധാർ കാർഡിന് സമാനമായ തിരിച്ചറിയൽ കാർഡ് കന്നുകാലികൾക്ക് ഏർപ്പെടുത്താൻ തയ്യാറായി കർണാടക സർക്കാർ. തീർന്നില്ല അസുഖ ബാധിതരായ പശുക്കളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസും ഹെൽപ് ലൈൻ നമ്പറും തുറന്നു. ഈ സേവനങ്ങൾക്ക് 1962 എന്ന നമ്പറിൽ ബന്ധപ്പെടാം. പരിശോധനക്കായി ഡോക്ടർ വീട്ടിലെത്തും, ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ ആംബുലൻസ് സൗകര്യം ഒരുക്കുമെന്നും ഇത് 16 ജില്ലകളിൽ ലഭ്യമാകുമെന്നും മന്ത്രി പ്രഭു ചൗഹാൻ അറിയിച്ചു. “പശു സജ്ജീവനി” എന്ന പേരിലുള്ള പദ്ധതിക്ക് 41 ആംബുലൻസുകൾ ആണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ജാഗൃതി ട്രസ്റ്റിൻ്റെ കീഴിലുള്ള അദീസ് ടെക്നോളജീസ് ആണ്…

Read More

മലയാളികൾ ഉൾപ്പെട്ട മയക്കുമരുന്ന് കേസ്; സിനിമാ രംഗത്തെ പ്രമുഖർ കുടുങ്ങും!

ബെംഗളൂരു: കഴിഞ്ഞദിവസം പിടിയിലായ മലയാളികൾ ഉൾപ്പെട്ട ലഹരി കടത്തുസംഘം സിനിമാ മേഖലകളിലുള്ളവർക്കും ലഹരിവസ്തുക്കൾ വിതരണം ചെയ്തിട്ടുണ്ടെന്ന് മൊഴിനൽകിയതോടെ സിനിമ രംഗത്തേക്കും അന്വേഷണം നീളുന്നു. സിനിമാ രംഗവുമായി അടുത്ത ബന്ധമുള്ള അനിഘയാണ് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയത്. ഇവർക്കൊപ്പം പിടിയിലായ മലയാളികളായ മുഹമ്മദ്, അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവർ അനിഘയുടെ കീഴിൽ മയക്കുമരുന്നുകൾ എത്തിച്ചു കൊടുക്കുന്നവരാണ്. പ്രസിദ്ധനായ ഒരു സംഗീതജ്ഞന്റെയും ചില സിനിമാതാരങ്ങളുടെയും പേരുകൾ അനിഘ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് വിപുലമായ അന്വേഷണത്തിനൊരുങ്ങി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.). അനിഘയെ തുടർച്ചയായി 12 മണിക്കൂറോളമാണ് എൻ.സി.ബി. ചോദ്യംചെയ്തത്. അനിഘ വെളിപ്പെടുത്തിയ സിനിമ രംഗത്തുള്ളവരുമായി…

Read More

കൂട്ടപിരിച്ചുവിടൽ; കമ്പനി ആവശ്യപ്പെട്ടാൽ രാജിവെക്കരുതെന്ന് ഐ.ടി.-ഐ.ടി.ഇ.എസ് യൂണിയൻ

ബെംഗളൂരു: ഐ.ടി. ഹബ്ബായ ബെംഗളൂരുവിലെ ജീവനക്കാരുടെ ഭാവിയെ ബാധിക്കുന്ന തരത്തിലാണ് ചില കമ്പനികൾ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഐ.ടി.-ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂണിയൻ രംഗത്ത്. കോവിഡ് പ്രതിസന്ധിക്കിടെ ഐ.ടി. കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരേ ശക്തമായി രംഗത്തുവരുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കർണാടകത്തിലെ തൊഴിൽ നിയമമനുസരിച്ച് 300-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടണമെങ്കിൽ സർക്കാരിൽനിന്നും മുൻകൂർ അനുമതി വാങ്ങണം. എന്നാൽ കമ്പനികൾ തൊഴിൽ നിയമങ്ങൾ ലംഘിച്ചാണ് ജീവനക്കാരെ പരിച്ചുവിടുന്നത് എന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. രാജ്യത്തെ തൊഴിൽ നിയമത്തിൽ 100 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾക്ക് സർക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. എന്നാൽ അടുത്തിടെ തൊഴിൽ…

Read More
Click Here to Follow Us