ബെംഗളൂരു: വരും ദിവസങ്ങളിലും കര്‍ണാടകയില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി. യെല്ലോ അലർട് പുറപ്പെടുവിച്ചിട്ടുണ്ട്.
നഗരത്തിൽ നാളെയും തീരദേശ ജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളില്‍ സെപ്റ്റംബർ മൂന്ന് വരെയുമാണ് കനത്ത മഴയ്ക്ക് സാധ്യത.
Uttar Kannada, Udupi & Dakshin Kannada districts very likely to experience isolated heavy rainfall on Sept 2nd & 3rd for which yellow alert is issued. North interior Karnataka very likely to experience scattered rainfall from Aug 30th-Sept 1st: C S Patil, Director, IMD Bengaluru https://t.co/LRtevJx1ly
— ANI (@ANI) August 30, 2020
മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ കര്‍ണാടകയിലും മഴ ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് പരമാവധി ഉയര്‍ന്നു.
ജലനിരപ്പുയര്ന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഡാമുകള്‍ തുറന്നു വിട്ടിരുന്നു. കാളിനദി, കന്ദ്ര നദീ തീരങ്ങളിലെ പ്രളയസാധ്യത ഒഴിവാക്കാനായാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.
കേരളത്തിൽ സാധാരണയെക്കാൾ കൂടിയ മഴ ലഭിക്കും:
സെപ്റ്റംബർ 3 വരെ കേരളത്തിൽ ആകെ ലഭിക്കാൻ സാധ്യതയുള്ള ശരാശരി മഴ സാധാരണ മഴ ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സെപ്റ്റംബർ 4 മുതൽ സെപ്റ്റംബർ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയിൽ കേരളത്തിൽ സാധാരണയെക്കാൾ കൂടിയ മഴയാണ് ആകെ ലഭിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.