ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 8852 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :106 ആകെ കോവിഡ് മരണം : 5589 ഇന്നത്തെ കേസുകള്‍ : 8852 ആകെ പോസിറ്റീവ് കേസുകള്‍ : 335928 ആകെ ആക്റ്റീവ് കേസുകള്‍ : 88091 ഇന്ന് ഡിസ്ചാര്‍ജ് : 7101 ആകെ ഡിസ്ചാര്‍ജ് : 242229 തീവ്ര പരിചരണ വിഭാഗത്തില്‍ : 730 കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2852675
Read MoreDay: 30 August 2020
സ്വന്തം കുഞ്ഞിനെ വിറ്റ് ബൈക്കും മൊബൈലും മേടിച്ചയാളെ തേടി പോലീസ്
ബെംഗളൂരു: ഒരുലക്ഷം രൂപയ്ക്ക് മൂന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കർഷകനായ പിതാവ് വിറ്റു. ഛിക്കബല്ലപുർ ജില്ലയിലാണ് സംഭവം നടന്നത്. കുഞ്ഞിനെ കൈമാറി ലഭിച്ച ഒരുലക്ഷം രൂപയിൽ നിന്ന് 50000 രൂപയ്ക്ക് ഇയാൾ ബൈക്ക് വാങ്ങി. 15000 രൂപ സ്മാർട്ട് ഫോൺ വാങ്ങാനും ചിലവഴിച്ചുവെന്നാണ് പറയപ്പെടുന്നത്. ഒളിവിൽ പോയ പിതാവിനായി പോലിസിന്റെ തെരച്ചിൽ നടക്കുകയാണ്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപ ഗ്രാമത്തിലെ മക്കളില്ലാത്ത ദമ്പതികൾക്കാണ് മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റത്. നഗരത്തിൽ നിന്ന് നിന്ന് 70കിലോമീറ്റർ അകലെയുള്ള ചിന്താമണി താലൂക്കിലെ…
Read Moreചരിത്ര പുരുഷൻ ക്രാന്തി വീര സംഗൊള്ളി രായണ്ണയുടെ പ്രതിമ;വിവാദം;സംഘർഷം.
ബെംഗളൂരു : കർണാടകയുടെ ധീരദേശാഭിമാനിയായ ചരിത്ര പുരുഷനാണ് സംഗൊള്ളി രായണ്ണ. അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബെളഗാവിയിലെ മഹാരാഷട്ര അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി, പിന്നീട് ഇത് രാഷ്ട്രീയക്കാരും ഏറ്റെടുത്തു. മഹാരാഷ്ട്രയോട് ചേർന്ന് കിടക്കുന്ന കർണാടകയിലെ ഹിന്ദിയും മറാത്തിയും സംസാരിക്കുന്ന ഗ്രാമങ്ങളെ മഹാരാഷ്ട്രയോട് ചേർക്കണം എന്നാവശ്യപ്പെട്ട് പ്രവർത്തിക്കുന്ന ചില സംഘടനകളാണ് സംഘർഷത്തിന് പിന്നിൽ. ഇവിടത്തെ പിരൻവാദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഗൊള്ളി രായണ്ണയുടെ പ്രതിമ സ്ഥാപിച്ചതിനെ എതിർത്തതാണ് സംഘർഷത്തിലേക്ക് മാറിയത്. പകരം മറാത്ത വീര പുരുഷൻ ശിവാജിയുടെ…
Read Moreകനത്ത മഴ; നഗരത്തിൽ നാളെയും തീരദേശ ജില്ലകളിൽ സെപ്റ്റംബർ മൂന്ന് വരെയും കനത്ത മഴയ്ക്ക് സാധ്യത
ബെംഗളൂരു: വരും ദിവസങ്ങളിലും കര്‍ണാടകയില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി. യെല്ലോ അലർട് പുറപ്പെടുവിച്ചിട്ടുണ്ട്. നഗരത്തിൽ നാളെയും തീരദേശ ജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളില്‍ സെപ്റ്റംബർ മൂന്ന് വരെയുമാണ് കനത്ത മഴയ്ക്ക് സാധ്യത. Uttar Kannada, Udupi & Dakshin Kannada districts very likely to experience isolated heavy rainfall on Sept 2nd & 3rd for which yellow alert is issued. North interior Karnataka very likely to…
Read Moreകർണാടക ബി.ജെ.പി. പ്രസിഡന്റ് നളിൻ കുമാർ കട്ടീലിന് കോവിഡ്
ബെംഗളൂരു: ബി.ജെ.പി കർണാടക സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീലിന് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. Karnataka BJP President Nalinkumar Kateel says, he has tested positive for #COVID19 and has been admitted to hospital with no symptoms. pic.twitter.com/KhtnN8uTem — ANI (@ANI) August 30, 2020 അദ്ധ്യക്ഷനായിരുന്ന ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായതിനെ തുടർന്നാണു ഒരു വർഷം മുൻപ് കട്ടീലിനെ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചത്. കാസർകോട് ജില്ലയിൽ ബി.ജെ.പിയുടെ ശക്തരായ…
Read Moreസ്കൂളിൽ പഠിക്കുന്ന മകന്റെ പേരിലെത്തിയ പാർസൽ അബദ്ധത്തിൽ തുറന്ന പിതാവിന് ലഭിച്ചത് കഞ്ചാവ്!
ബെംഗളൂരു: സ്കൂളിൽ പഠിക്കുന്ന മകന്റെ പേരിലെത്തിയ പാർസൽ അബദ്ധത്തിൽ തുറന്ന പിതാവിന് ലഭിച്ചത് കഞ്ചാവ്! സദാശിവ നഗർ സ്വദേശിയായ വ്യവസായി ആണ് ഒൻപതാം ക്ലാസുകാരനായ മകന്റെ പേരിലെത്തിയ പാഴ്സൽ അറിയാതെ തുറന്നു നോക്കിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 നാണ് ഇദ്ദേഹത്തിന്റെ പതിനാലുകാരനായ മകന്റെ പേരിൽ ഒരു കൊറിയർ എത്തിയത്. നഗരത്തിലെ ഒരു ഉന്നത സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ കുട്ടി ഈ സമയം സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്ന തിരക്കിലായിരുന്നു. ഇതിനെ തുടർന്നാണ് പിതാവ് തന്നെ പാഴ്സൽ തുറന്നത്. കടുത്ത തവിട്ട് നിറത്തിലുള്ള ഒരു തരം പൗഡർ ആയിരുന്നു…
Read Moreവഴിയരികിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ അരുംകൊല ചെയ്തിട്ട് ലൈംഗികാതിക്രമം; യുവാവിനെ തേടി പോലീസ്
ബെംഗളൂരു: വഴിയരികിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ അരുംകൊല ചെയ്തിട്ട് ലൈംഗികാതിക്രമം. സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട പ്രതിയെ തേടി പോലീസ്. ബംഗളൂരു-മംഗളൂരു റോഡിലെ പരമേശ്വരി ക്ഷേത്രത്തിന് സമീപമാണ് ഈ ക്രൂരകൃത്യം നടന്നത്. സമീപത്തുള്ള കോ ഓപ്പറേറ്റീവ് ബാങ്കിന്റെ സിസിറ്റിവിയിലാണ് ഈ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. സിസിറ്റിവിയിൽ ഒരു കടയ്ക്കു മുന്നിലായി രണ്ട് പേർ ഉറങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ കാണാം. രാത്രി പന്ത്രണ്ട് മണിയോടെ ഇവിടേക്ക് വെളുത്ത ഷർട്ടും നീല ജീൻസും ധരിച്ച ഒരാളെത്തുന്നു. തുടർന്ന് സമീപത്ത് നിന്നും ഒരു വലിയ സിമന്റ് കട്ടയെടുത്ത് ഉറങ്ങിക്കിടക്കുന്ന ആളുടെ ദേഹത്തേക്ക് ഇട്ടശേഷം ഓടിക്കളയുന്നതും കാണാം. ഇതിനിടെ കട്ട…
Read Moreസംസ്ഥാനത്ത് കോവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി. ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ച കോവിഡ് പ്രതിരോധമരുന്നായ ‘കോവിഷീൽഡി’ന്റെ മനുഷ്യരിലെ പരീക്ഷണം മൈസൂരു ജെ.എസ്.എസ്. ആശുപത്രിയിലാണ് തുടങ്ങിയത്. ഓക്സ്ഫഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയിൽ ഈ മരുന്നിന്റെ ഉത്പാദനത്തിന്റെ ചുമതല പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനാണ്. രാജ്യത്ത് 17 കേന്ദ്രങ്ങളിലായി 100 പേരിലാണ് രണ്ടാംഘട്ട ക്ലിനിക്കൽപരീക്ഷണം നടക്കുന്നത്. ഇതിൽ കർണാടകയിൽ മൈസൂരു മാത്രമാണുള്ളത്. മൂന്നാംഘട്ട പരീക്ഷണം പിന്നീട് രാജ്യത്താകെയുള്ള 1500 പേരിൽ നടക്കും. ജെ.എസ്.എസ്. ആശുപത്രിയിൽ അഞ്ചു വൊളന്റിയർമാരാണ് ഓരോ ഡോസ് പ്രതിരോധമരുന്ന്…
Read Moreനഗരത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: മാറത്തഹള്ളി ന്യൂ ഹൊറിസോൺ കോളേജ് മൂന്നാംവർഷ ബി.ബി.എം. വിദ്യാർഥിയായ മലയാളി യുവാവിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം. ആലപ്പുഴ മാവേലിക്കര ചെറുകോൽ തുള്ളപറമ്പിൽ ടി.ടി. സാമുവേലിന്റെയും ഷൈനിയുടെയും മകൻ റോണി സാമുവേൽ (21) ആണ് മരിച്ചത്. ഹെന്നൂർറോഡ് കണ്ണൂരുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. രാമമൂർത്തി നഗറിലെ വീട്ടിൽനിന്ന് സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെ റോണിയുടെ ബൈക്കിൽ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഇടിച്ച ടെമ്പോ ട്രാവലർ നിർത്താതെപോയി. നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ റോണിയെ പിറകേവന്ന കാർയാത്രക്കാർ കമ്മനഹള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ…
Read More