ന്യൂഡൽഹി : അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. സെപ്റ്റംബർ 1 മുതൽ 30 വരെയാണ് അൺലോക്ക് നാലാംഘട്ടം. വിദ്യാഭ്യാസസ്ഥാപനങ്ങൾ,ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ ഈ ഘട്ടത്തിലും തുറക്കില്ല. ഒമ്പതുമുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെവിദ്യാർഥികൾക്ക് സ്കൂളിലെത്തി അധ്യാപകരോട് ഉപദേശം തേടാം. ഇതിന് രക്ഷിതാക്കൾ സമ്മതം എഴുതി നൽകണം. അതേസമയം, കണ്ടെയ്ൻമെന്റ് സോണുകളിൽ ഇതിന് അനുമതിയില്ല. സെപ്റ്റംബർ ഏഴു മുതൽ മെട്രോ ട്രെയിൻ സർവീസുകൾ ആരംഭിക്കും. സെപ്റ്റംബർ 21 മുതൽ പൊതുപരിപാടികൾക്ക് ഉപാധികളോടെ അനുമതി നൽകി. രാഷ്ട്രീയ,വിനോദ, കായിക, മത, സാമൂഹിക,സാംസ്കാരിക…
Read MoreDay: 29 August 2020
ഇന്ന് 115 മരണം;8324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;8110 ആശുപത്രി വിട്ടു.
ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8324 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :115 ആകെ കോവിഡ് മരണം : 5483 ഇന്നത്തെ കേസുകള്‍ : 8324 ആകെ പോസിറ്റീവ് കേസുകള്‍ : 327076 ആകെ ആക്റ്റീവ് കേസുകള്‍ : 86446 ഇന്ന് ഡിസ്ചാര്‍ജ് : 8110 ആകെ ഡിസ്ചാര്‍ജ് : 235128 തീവ്ര പരിചരണ വിഭാഗത്തില്‍ : 721 ഇന്നത്തെ ടെസ്റ്റ് -ആന്റിജെന്‍ -25453…
Read Moreപുതിയ ചന്ദ്രോപരിതലം സൃഷ്ടിക്കാൻ ഐ.എസ്.ആർ.ഒ !
ബെംഗളൂരു : ചന്ദ്രയാൻ 3 മായി ബന്ധപ്പെട്ട് കർണാടകയിലെ ചിത്രദുർഗയിൽ ചന്ദ്രോപരിതലത്തിന് സമാനമായ പ്രതലം ഒരുക്കാൻ രാജ്യത്തിൻ്റെ ശൂന്യാകാശ പരീക്ഷണ ഏജൻസിയായ ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ 2 അവസാന ഘട്ടത്തിൽ ചന്ദ്രൻ്റെ പ്രതലത്തിൽ ഇറങ്ങുന്നതിൽ പ്രശ്‌നം നേരിടുകയാണ് ഉണ്ടായത്, ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ലാൻററിനെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻ്റിംഗ് നടത്തിക്കാൻ ഉള്ള പരീക്ഷണങ്ങൾക്കായാണ് ഭൂമിയിൽ ചന്ദ്രോപരിതലം സൃഷ്ടിക്കുന്നത്. നഗരത്തിൽ നിന്ന് 215 കിലോമീറ്ററോളം അകലെയുള്ള ചിത്രദുർഗ ജില്ലയിലെ ചെല്ലക്കര ഉള്ളർത്തിക്കാവലിലെ ഐ.എസ്.ആർ.ഒ.ക്യാമ്പസിലാണ് 24.2 ലക്ഷം രൂപ മുടക്കി ചന്ദ്ര പ്രതലം നിർമിക്കുന്നത്. ഇതിനായുള്ള ടെണ്ടർ ക്ഷണിച്ച്…
Read Moreഈ വര്‍ഷം നഗരത്തില്‍ ഓണസദ്യ ലഭിക്കുന്നത് എവിടെയല്ലാം ?
ബെംഗളൂരു : ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഓണസദ്യ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്കും ഒരു അനുഗ്രഹമാണ് ഹോട്ടലുകളില്‍ നടത്തുന്ന ഓണസദ്യകള്‍. നഗരത്തില്‍ ഓണസദ്യ ലഭ്യമാകുന്ന ഭക്ഷണ ശാലകളുടെ ലഭ്യമായ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. സ്ഥലം-ഭക്ഷണ ശാലയുടെ പേര്-വില രൂപയില്‍-ബന്ധപ്പെടേണ്ട നമ്പര്‍ എന്നീ ക്രമത്തിൽ. ചന്ദപുര-ലക്ഷ്മി കേരള മെസ്സ്- അനെക്കല്‍ റോഡ്-വില 200-7353663369. ബൊമ്മസാന്ദ്ര-കുട്ടനാട് സ്വാദ്-വില 250-7899865713. ബൊമ്മനഹള്ളി-സ്പൈസ് റെസ്റ്റോറൻ്റ് -വില 250-973934132. സര്‍ജപുര -സോംപുര ഗേറ്റ് – ടേസ്റ്റ് എം – വില 270-8722711777 സര്‍ജപുര മെയിന്‍ റോഡ് -കൊകോ സ്പൈസി-വില 250-7760565644. സര്‍ജപുര…
Read Moreകന്നുകാലികൾക്കായി തിരിച്ചറിയൽ കാർഡ് വരുന്നു;രോഗബാധിതരായ പശുക്കളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ്, ഹെൽപ്പ് ലൈൻ നമ്പർ.
ബെംഗളൂരു : ആധാർ കാർഡിന് സമാനമായ തിരിച്ചറിയൽ കാർഡ് കന്നുകാലികൾക്ക് ഏർപ്പെടുത്താൻ തയ്യാറായി കർണാടക സർക്കാർ. തീർന്നില്ല അസുഖ ബാധിതരായ പശുക്കളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസും ഹെൽപ് ലൈൻ നമ്പറും തുറന്നു. ഈ സേവനങ്ങൾക്ക് 1962 എന്ന നമ്പറിൽ ബന്ധപ്പെടാം. പരിശോധനക്കായി ഡോക്ടർ വീട്ടിലെത്തും, ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ ആംബുലൻസ് സൗകര്യം ഒരുക്കുമെന്നും ഇത് 16 ജില്ലകളിൽ ലഭ്യമാകുമെന്നും മന്ത്രി പ്രഭു ചൗഹാൻ അറിയിച്ചു. “പശു സജ്ജീവനി” എന്ന പേരിലുള്ള പദ്ധതിക്ക് 41 ആംബുലൻസുകൾ ആണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ജാഗൃതി ട്രസ്റ്റിൻ്റെ കീഴിലുള്ള അദീസ് ടെക്നോളജീസ് ആണ്…
Read Moreമലയാളികൾ ഉൾപ്പെട്ട മയക്കുമരുന്ന് കേസ്; സിനിമാ രംഗത്തെ പ്രമുഖർ കുടുങ്ങും!
ബെംഗളൂരു: കഴിഞ്ഞദിവസം പിടിയിലായ മലയാളികൾ ഉൾപ്പെട്ട ലഹരി കടത്തുസംഘം സിനിമാ മേഖലകളിലുള്ളവർക്കും ലഹരിവസ്തുക്കൾ വിതരണം ചെയ്തിട്ടുണ്ടെന്ന് മൊഴിനൽകിയതോടെ സിനിമ രംഗത്തേക്കും അന്വേഷണം നീളുന്നു. സിനിമാ രംഗവുമായി അടുത്ത ബന്ധമുള്ള അനിഘയാണ് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയത്. ഇവർക്കൊപ്പം പിടിയിലായ മലയാളികളായ മുഹമ്മദ്, അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവർ അനിഘയുടെ കീഴിൽ മയക്കുമരുന്നുകൾ എത്തിച്ചു കൊടുക്കുന്നവരാണ്. പ്രസിദ്ധനായ ഒരു സംഗീതജ്ഞന്റെയും ചില സിനിമാതാരങ്ങളുടെയും പേരുകൾ അനിഘ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് വിപുലമായ അന്വേഷണത്തിനൊരുങ്ങി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.). അനിഘയെ തുടർച്ചയായി 12 മണിക്കൂറോളമാണ് എൻ.സി.ബി. ചോദ്യംചെയ്തത്. അനിഘ വെളിപ്പെടുത്തിയ സിനിമ രംഗത്തുള്ളവരുമായി…
Read Moreകൂട്ടപിരിച്ചുവിടൽ; കമ്പനി ആവശ്യപ്പെട്ടാൽ രാജിവെക്കരുതെന്ന് ഐ.ടി.-ഐ.ടി.ഇ.എസ് യൂണിയൻ
ബെംഗളൂരു: ഐ.ടി. ഹബ്ബായ ബെംഗളൂരുവിലെ ജീവനക്കാരുടെ ഭാവിയെ ബാധിക്കുന്ന തരത്തിലാണ് ചില കമ്പനികൾ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഐ.ടി.-ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂണിയൻ രംഗത്ത്. കോവിഡ് പ്രതിസന്ധിക്കിടെ ഐ.ടി. കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരേ ശക്തമായി രംഗത്തുവരുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കർണാടകത്തിലെ തൊഴിൽ നിയമമനുസരിച്ച് 300-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടണമെങ്കിൽ സർക്കാരിൽനിന്നും മുൻകൂർ അനുമതി വാങ്ങണം. എന്നാൽ കമ്പനികൾ തൊഴിൽ നിയമങ്ങൾ ലംഘിച്ചാണ് ജീവനക്കാരെ പരിച്ചുവിടുന്നത് എന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. രാജ്യത്തെ തൊഴിൽ നിയമത്തിൽ 100 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾക്ക് സർക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. എന്നാൽ അടുത്തിടെ തൊഴിൽ…
Read Moreകേരള ആർ.ടി.സി. ബസ്സുകൾ തമിഴ്നാട്ടിൽ തടഞ്ഞു
ബെംഗളൂരു: തമിഴ്നാടിന്റെ പാസില്ലെന്ന് പറഞ് കേരള ആർ.ടി.സി. ബസ്സുകൾ തമിഴ്നാട്ടിൽ തടഞ്ഞു. കൃഷ്ണഗിരിക്ക് അടുത്തുവെച്ചാണ് തമിഴ്നാടിന്റെ അനുമതി എടുത്തില്ലെന്ന് ആരോപിച്ച് വ്യാഴാഴ്ച വൈകീട്ട് ബെംഗളുരുവിൽനിന്ന് പുറപ്പെട്ട ഓണം സ്പെഷ്യൽ സർവീസ് തമിഴ്നാട് അധികൃതർ തടഞ്ഞത്. തുടർന്ന് ബെംഗളൂരു കെ.എസ്.ആർ.ടി.സി. കൺട്രോളിങ് ഇൻസ്പെക്ടർ ഇടപെട്ടതിനെത്തുടർന്ന് കേരളത്തിലേക്ക് യാത്ര തിരിക്കാൻ അനുവദിക്കുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് സേലംവഴി സർവീസ് നടത്തേണ്ടിയിരുന്ന മറ്റുരണ്ടുബസുകൾ കോഴിക്കോടുവഴി തിരിച്ചുവിട്ടു. ആശയക്കുഴപ്പം പരിഹരിച്ചെന്നും വെള്ളിയാഴ്ച സേലംവഴി ബസുകൾ നാട്ടിലേക്ക് പോയെന്നും കെ.എസ്.ആർ.ടി.സി. കൺട്രോളിങ് ഇൻസ്പെക്ടർ അറിയിച്ചു.
Read More